സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന ഹാര്‍ലി-ഡേവിഡ്‌സണ്‍ ബൈക്കുകളില്‍ ഒന്നാണ് സ്ട്രീറ്റ് 750. 5.34 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

എന്നിരുന്നാലും, ഇത് കൂടുതല്‍ പോക്കറ്റ് ഫ്രണ്ട്ലി ആക്കുന്നതിനായി അമേരിക്കന്‍ കമ്പനി V-ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഏകദേശം 65,000 രൂപയാണ് കമ്പനി മോഡലില്‍ വെട്ടിക്കുറച്ച്ത്.

സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

4.69 ലക്ഷം രൂപയാണ് ഇതോടെ സ്ട്രീറ്റ് 750-യുടെ പുതുക്കിയ വില. സോഷ്യല്‍ മീഡിയ ചാനലുകളിലൂടെയാണ് വില കുറച്ച കാര്യം നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയത്. സ്ട്രീറ്റ് 750 -ന്റെ വിവിഡ് ബ്ലാക്ക് കളര്‍ ഓപ്ഷന് മാത്രമാകും ഈ ഓഫര്‍റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

എത്ര നാളത്തേക്കാണ് ഈ ഓഫര്‍ ലഭ്യമാകുക എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍, പുതിയ സ്ട്രീറ്റ് 750 വാങ്ങാന്‍ പദ്ധതി ഉള്ളവര്‍ക്ക്, ഇപ്പോള്‍ ഇത് നല്ല സമയമായിരിക്കും.

സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഈ വര്‍ഷം ആദ്യം, ഹാര്‍ലി-ഡേവിഡ്‌സണ്‍ ലിമിറ്റഡ് എഡിഷന്‍ സ്ട്രീറ്റ് 750 -ല്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. 72,000 രൂപയൂടെ ആനുകൂല്യമാണ് അന്ന് നല്‍കിയത്. ബിഎസ് VI, 749 സിസി ലിക്വിഡ്-കൂള്‍ഡ്, റെവല്യൂഷന്‍ എക്‌സ് വി-ട്വിന്‍ എഞ്ചിനാണ് ഹാര്‍ലി-ഡേവിഡ്സണ്‍ സ്ട്രീറ്റ് 750-ന് കരുത്ത്.

MOST READ: ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതുമുഖം കൂടി, കാഡിലാക് ലിറിക്കുമായി ജനറൽ മോട്ടോർസ്

സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഈ എഞ്ചിന്‍ 4,000 rpm-ല്‍ 59 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. പിന്‍വശത്തെ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും മുന്‍വശത്തുള്ള ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

സുരക്ഷയ്ക്കായി ഇരു വശങ്ങളിലും ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍-ചാനല്‍ എബിഎസും നല്‍കിയിട്ടുണ്ട്. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍.

MOST READ: 2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ശ്രേണിയിലെ 30 ശതമാനം വരെ മോഡലുകളെ കുറച്ചേക്കുമെന്നാണ് സൂചന. 2020 രണ്ടാം പാദത്തില്‍ കമ്പനി വലിയ നഷ്ടം നേരിട്ടതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ബ്രാന്‍ഡ് കടക്കുന്നത്.

സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

നല്ല സംഖ്യയില്‍ വില്‍ക്കാത്തതും കമ്പനിയിലേക്ക് വരുമാനം കൊണ്ടുവരാന്‍ സഹായിക്കാത്തതുമായ മോഡലുകള്‍ ആയിരിക്കും ഇത്തരത്തില്‍ ബ്രാന്‍ഡ് പിന്‍വിലിക്കുക. അടുത്തിടെ അമേരിക്കയിലെ 140-ഓളം ജീവനക്കാരെ ബ്രാന്‍ഡ് പിരിച്ചുവിട്ടിരുന്നു.

Most Read Articles

Malayalam
English summary
Harley-Davidson Street 750 Rs 65,000 Discount Offer. Read in Malayalam.
Story first published: Friday, August 7, 2020, 16:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X