സായുധ സേനക്ക് പ്രത്യേക വിലയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ

സായുധ സേനക്ക് മാത്രമായി കാന്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെന്റുകളിലൂടെ (CSD) പ്രത്യേക വിലയിൽ ബിഎസ്-VI കംപ്ലയിന്റ് സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകൾ വിൽക്കുമെന്ന് അറിയിച്ച് അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്‌സൺ.

സായുധ സേനക്ക് പ്രത്യേക വിലയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ

മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കും സായുധ സേനയ്ക്കും ബ്രാൻഡിൽ നിന്നുള്ള എൻട്രി ലെവൽ മോഡലുകൾ സി‌എസ്‌ഡി വഴി റീട്ടെയിൽ ചെയ്യും. പത്രകുറിപ്പിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

സായുധ സേനക്ക് പ്രത്യേക വിലയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ

CSD ഇൻവെന്ററിയിൽ രണ്ട് സ്ട്രീറ്റ് ബൈക്കുകളും ഉൾപ്പെടുത്താനുള്ള നീക്കം സായുധ സേനയുമായുള്ള കമ്പനിയുടെ നിലവിലുള്ള ബന്ധത്തിന് അനുസൃതമാണ്. അമേരിക്കൻ ബ്രാൻഡ് സൈന്യവുമായി ദീർഘകാല ബന്ധം പുലർത്തിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം സായുധ സേന HOG ചാപ്റ്റർ എന്ന് വിളിക്കപ്പെടുന്ന പ്രതിരോധ ഉദ്യോഗസ്ഥർക്കായി ഒരു പ്രത്യേക ഹാർലി ഓണേഴ്‌സ് ഗ്രൂപ്പും (HOG) അവതരിപ്പിച്ചിട്ടുണ്ട്.

സായുധ സേനക്ക് പ്രത്യേക വിലയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ

വിവിധ വകുപ്പുകളിലുടനീളം സേവനമനുഷ്ഠിക്കുന്ന മുതിർന്ന അംഗങ്ങൾക്ക് ഗ്രൂപ്പിൽ സ്ഥാനമുണ്ട്. മൂന്ന് വർഷം മുമ്പ്, ഹാർലി-ഡേവിഡ്‌സൺ ഇന്ത്യയിലെ സായുധ സേനയ്ക്കായി എക്സ്ക്ലൂസീവ് സ്റ്റോറേജ് സൗകര്യം പ്രഖ്യാപിച്ചിരുന്നു.

സായുധ സേനക്ക് പ്രത്യേക വിലയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ

ലോകപ്രശസ്‌ത ബ്രാൻഡ് എന്ന നിലയിൽ സായുധ സേനയിലെ അംഗങ്ങൾക്ക് ഹാർലി-ഡേവിഡ്‌സൺ ഡീലർഷിപ്പുകളിലുടനീളം മോട്ടോർസൈക്കിളുകൾക്ക് സൗജന്യവും സുരക്ഷിതവുമായ മെയിന്റനെൻസും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സായുധ സേനക്ക് പ്രത്യേക വിലയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ

117 വർഷത്തോളം സമ്പന്നമായ ചരിത്രമുള്ള പ്രീമിയം മോട്ടോർസൈക്കിൾ നിർമ്മാതാക്കൾ ഒരു ദശാബ്‌ദക്കാലം ആഭ്യന്തര വിപണിയിൽ 25,000 യൂണിറ്റുകൾ വിൽപ്പന നടത്തിയിട്ടുണ്ട്. ഈ വർഷത്തേക്ക് കൂടുതൽ പുതിയ ഉൽ‌പ്പന്നങ്ങൾ വിപണിയിൽ എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സായുധ സേനക്ക് പ്രത്യേക വിലയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ

ബി‌എസ്‌-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി വിൽപ്പനക്കെത്തിയ ഇന്ത്യയിലെ ആദ്യത്തെ ഉയർന്ന ശേഷിയുള്ള മോട്ടോർസൈക്കിളായി ഹാർലി-ഡേവിഡ്‌സൺ സ്ട്രീറ്റ് 750 മാറി.

സായുധ സേനക്ക് പ്രത്യേക വിലയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ

കഴിഞ്ഞ വർഷം ലൈവ്‌വെയർ ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചപ്പോൾ ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ ബ്രാൻഡിന്റെ പത്തുവർഷത്തെ സാന്നിധ്യത്തിന്റെ സ്‌മരണയ്ക്കായി സ്ട്രീറ്റ് 750 ക്രൂയിസറിന്റെ സ്പെഷ്യൽ എഡിഷൻ പതിപ്പ് പുറത്തിറക്കിയിരുന്നു.

സായുധ സേനക്ക് പ്രത്യേക വിലയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ

അമേരിക്കൻ കമ്പനിയിൽ നിന്നുള്ള ആദ്യത്തെ ബി‌എസ്‌-VI മോട്ടോർ‌സൈക്കിളാണിത്. ഉത്പാദനം വെറും 300 യൂണിറ്റായി പരിമിതപ്പെടുത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. 60 Nm torque വികസിപ്പിക്കുന്ന അതേ 749 സിസി വി-ട്വിൻ ലിക്വിഡ്-കൂൾഡ് റെവല്യൂഷൻ X എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്.

സായുധ സേനക്ക് പ്രത്യേക വിലയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ

ഹാർലി-ഡേവിഡ്‌സൺ നിരവധി ഉപയോക്താക്കൾക്ക് മോട്ടോർ സൈക്കിൾ പാർട്‌സുകൾ, ആക്‌സസറികൾ, റൈഡിംഗ് ഗിയർ, റൈഡിംഗ് അപ്പീലുകൾ എന്നിവയും വാഗ്‌ദാനം ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനാണ് ഹാര്‍ലിയുടെ അടുത്ത പദ്ധതി. 2020 ജൂണ്‍ മാസത്തോടെ പുതിയ ബൈക്കിനെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സായുധ സേനക്ക് പ്രത്യേക വിലയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ

338 സിസി എഞ്ചിന്‍ കരുത്തിലാകും പുതിയ ബൈക്ക് എത്തുകയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ബെനലിയുടെ ഉടമസ്ഥരായ ചൈനീസ് കമ്പനി, ഷിജിയാങ് ക്വിയാന്‍ജിയാങ് മോട്ടോര്‍ സൈക്കിളുമായി ചേര്‍ന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ പുതിയ ബൈക്കിനെ വിപണിയിലെത്തിക്കുക.

Most Read Articles

Malayalam
English summary
Harley-Davidson Street 750 & Street Rod Now Sold At CSD With Special Prices. Read in Malayalam
Story first published: Thursday, March 19, 2020, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X