സ്ട്രീറ്റ് റോഡ് മോഡലിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

സ്ട്രീറ്റ് റോഡ് മോഡലിന് വന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് അമേരിക്കന്‍ ആഢംബര ക്രൂയിസര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. 55,500 രൂപയുടെ ഓഫറാണ് കമ്പനി മോഡലില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ട്രീറ്റ് റോഡ് മോഡലിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

പരിമിത കാലത്തേക്കു മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുകയുള്ളുവെന്ന് കമ്പനി അറിയിച്ചു. സ്ട്രീറ്റ് 750-യുടെ സ്‌പോര്‍ട്ടി പതിപ്പാണ് സ്ട്രീറ്റ് റോഡ്. വിപണിയില്‍ എത്തിയപ്പോള്‍ 6,55,500 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

സ്ട്രീറ്റ് റോഡ് മോഡലിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

എന്നാല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചതോടെ 5,99,999 രൂപയ്ക്ക് ഈ ബൈക്ക് ഇപ്പോള്‍ സ്വന്തമാക്കാം. ബിഎസ് VI നിലവാരത്തിലുള്ള വി-ട്വിന്‍ 749 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം എത്തിയേക്കും

സ്ട്രീറ്റ് റോഡ് മോഡലിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

4,000 rpm-ല്‍ 65 Nm torque ആണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നത്. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡ്രഗ്-സ്‌റ്റെല്‍ ആണ് ഹാന്‍ഡില്‍ബാര്‍. ഇത് യാത്രയെ സുഖപ്രദമാക്കുകയും സ്‌പോര്‍ട്ടി റൈഡിങ് പെസിഷന്‍ നല്‍കുകയും ചെയ്യും.

സ്ട്രീറ്റ് റോഡ് മോഡലിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

അതോടൊപ്പം തന്നെ ബാര്‍-എന്‍ഡ് മിററുകളും സ്റ്റെപ്പ്-അപ്പ് സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ബൈക്കിന്റെ മൊത്തത്തിലുള്ള വിഷ്വല്‍ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. മുന്നില്‍ ഇരട്ട ഡിസ്‌ക് ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: പ്രി-ബുക്കിങ് ആരംഭിച്ചു; ഹെക്ടര്‍ പ്ലസ് എത്തുന്നത് ആറ് സീറ്റ് ഓപ്ഷനില്‍

സ്ട്രീറ്റ് റോഡ് മോഡലിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

മുന്നില്‍ അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ടെലിസ്‌കോര്‍പ്പിക് ഫോര്‍ക്കുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.

സ്ട്രീറ്റ് റോഡ് മോഡലിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഏപ്രില്‍ മാസത്തില്‍ സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന്‍ പതിപ്പിനും ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. 72,000 രൂപയുടെ ആനുകൂല്യമാണ് കമ്പനി പ്രഖ്യാപിച്ചത്. ലിമിറ്റഡ് എഡിഷന്‍ ആയതുകൊണ്ട് 300 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്.

MOST READ: പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

സ്ട്രീറ്റ് റോഡ് മോഡലിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഏതാനും മോഡലുകള്‍ കൂടി വിറ്റഴിക്കാന്‍ ഉള്ളതുകൊണ്ടാണ് അത്തരത്തിലൊരു ആനുകൂല്യം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ് കമ്പനി.

സ്ട്രീറ്റ് റോഡ് മോഡലിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഉപഭോക്താക്കള്‍ക്കായി വിവധ പദ്ധതികളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങും, ഹോം ഡെലിവറിയുമാണ് ഇതില്‍ പുതിയത്. ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട് ബൈക്ക് വീടുകളില്‍ തന്നെ ഇരുന്ന ഓഡര്‍ ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ ഓഡര്‍ ചെയ്യുന്ന ബൈക്കുകളാണ് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന മുറക്ക് വീടുകളില്‍ എത്തിച്ച് നല്‍കുന്നത്.

Most Read Articles

Malayalam
English summary
Harley-Davidson Street Rod Available At A Flat Discount. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X