Just In
- 21 min ago
N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്
- 20 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 23 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 1 day ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
Don't Miss
- Movies
ബോളിവുഡ് താരം വരുണ്‍ ധവാന് വിവാഹിതനായി, നടാഷയെ ജീവിതസഖിയാക്കി നടന്
- News
സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48
- Lifestyle
പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍
- Finance
സെൻസെക്സ് ഉയർന്നു, 49,000ന് മുകളിൽ; നിഫ്റ്റി 14,500 ന് താഴെ, ആർഐഎൽ ഓഹരികൾ 3% ഇടിഞ്ഞു
- Sports
വിമാനാപകടം: പാല്‍മാസ് ഫുട്ബോള്‍ ക്ലബ്ബ് പ്രസിഡന്റും നാല് താരങ്ങളും മരണപ്പെട്ടു
- Travel
'ദേഖോ അപ്നാ ദേശ്'- ദേശീയ വിനോദ സഞ്ചാര ദിനം 2021: ചരിത്രവും പ്രത്യേകതകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഹാര്‍ലി
ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്.

1903 മുതലുള്ള ഹാര്‍ലി ഡേവിഡ്സണ് മേഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആദ്യത്തെ ഇലക്ട്രിക് സൈക്കിളിനെ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള ഇലക്ട്രിക് സൈക്കിളിന് സീരിയല്‍ 1 എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്.

സീരിയല്‍ 1-ന്റെ രൂപീകരണം ഈ മൊബിലിറ്റി വിപ്ലവത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ഹാര്‍ലി ഡേവിഡ്സണെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
MOST READ: പുത്തൻ i20 എത്തുന്നത് നാല് വേരിയന്റുകളിൽ; അറിയാം കൂടുതൽ വിശദാംശങ്ങൾ

അതേസമയം ഇ-സൈക്കിള്‍ ഉപഭോക്താവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വാതന്ത്ര്യത്തിലും സാഹസികതയിലും വേരൂന്നിയ സമാനതകളില്ലാത്ത സവാരി അനുഭവം നല്‍കാനും സീരിയല്‍ 1-നെ അനുവദിക്കുന്നുവെന്ന് ബ്രാന്‍ഡ് ഡയറക്ടര്‍ ആരോണ്‍ ഫ്രാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, വെളുത്ത ടയറുകള്‍, ലെതര്‍ സാഡില്‍, ഹാന്‍ഡ് ഗ്രിപ്പുകള്‍, നേര്‍ത്ത കറുത്ത ഫ്രെയിം എന്നിവയുമായാണ് സൈക്കിള്‍ വരുന്നത്.
MOST READ: ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

ആഗോള ഇ-സൈക്കിള്‍ വിപണി 2019-ല്‍ 15 ബില്യണ്‍ ഡോളറിലധികമാകുമെന്നും 2020 മുതല്‍ 2025 വരെ ആറ് ശതമാനത്തിലധികം വാര്‍ഷിക നിരക്കില്‍ വളരുമെന്നും കമ്പനി പറയുന്നു.

കൂടാതെ, ബിഎംഡബ്ല്യു ഇലക്ട്രിക് ബൈക്കുകളും മോട്ടോര്‍ സൈക്കിളുകളും നിര്‍മ്മിക്കുന്നു, ഔഡി ഇലക്ട്രിക് മൗണ്ടന്‍ ബൈക്കുകള്‍ നിര്‍മ്മിക്കുന്നു, മെര്‍സിഡീസ് ബെന്‍സ് ഒരു ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കി, ഫോര്‍ഡ് ഇ-സ്കൂട്ടര്‍ സ്റ്റാര്‍ട്ടപ്പ് സ്പിന്‍ സ്വന്തമാക്കി, ജീപ്പ് അടുത്തിടെ ഉയര്‍ന്ന പവര്‍ ഇലക്ട്രിക് മൗണ്ടന്‍ ബൈക്ക് പുറത്തിറക്കിയിരുന്നു.
MOST READ: കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലിയും ഇപ്പോള്‍ ഇലക്ട്രിക് സൈക്കിളുമായി വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നത്.