ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഹാര്‍ലി

ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍.

ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഹാര്‍ലി

1903 മുതലുള്ള ഹാര്‍ലി ഡേവിഡ്സണ്‍ മേഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആദ്യത്തെ ഇലക്ട്രിക് സൈക്കിളിനെ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള ഇലക്ട്രിക് സൈക്കിളിന് സീരിയല്‍ 1 എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്.

ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഹാര്‍ലി

സീരിയല്‍ 1-ന്റെ രൂപീകരണം ഈ മൊബിലിറ്റി വിപ്ലവത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ഹാര്‍ലി ഡേവിഡ്സണെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: പുത്തൻ i20 എത്തുന്നത് നാല് വേരിയന്റുകളിൽ; അറിയാം കൂടുതൽ വിശദാംശങ്ങൾ

ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഹാര്‍ലി

അതേസമയം ഇ-സൈക്കിള്‍ ഉപഭോക്താവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വാതന്ത്ര്യത്തിലും സാഹസികതയിലും വേരൂന്നിയ സമാനതകളില്ലാത്ത സവാരി അനുഭവം നല്‍കാനും സീരിയല്‍ 1-നെ അനുവദിക്കുന്നുവെന്ന് ബ്രാന്‍ഡ് ഡയറക്ടര്‍ ആരോണ്‍ ഫ്രാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഹാര്‍ലി

രൂപകല്‍പ്പനയുടെ കാര്യത്തില്‍, വെളുത്ത ടയറുകള്‍, ലെതര്‍ സാഡില്‍, ഹാന്‍ഡ് ഗ്രിപ്പുകള്‍, നേര്‍ത്ത കറുത്ത ഫ്രെയിം എന്നിവയുമായാണ് സൈക്കിള്‍ വരുന്നത്.

MOST READ: ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഹാര്‍ലി

ആഗോള ഇ-സൈക്കിള്‍ വിപണി 2019-ല്‍ 15 ബില്യണ്‍ ഡോളറിലധികമാകുമെന്നും 2020 മുതല്‍ 2025 വരെ ആറ് ശതമാനത്തിലധികം വാര്‍ഷിക നിരക്കില്‍ വളരുമെന്നും കമ്പനി പറയുന്നു.

ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഹാര്‍ലി

കൂടാതെ, ബിഎംഡബ്ല്യു ഇലക്ട്രിക് ബൈക്കുകളും മോട്ടോര്‍ സൈക്കിളുകളും നിര്‍മ്മിക്കുന്നു, ഔഡി ഇലക്ട്രിക് മൗണ്ടന്‍ ബൈക്കുകള്‍ നിര്‍മ്മിക്കുന്നു, മെര്‍സിഡീസ് ബെന്‍സ് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, ഫോര്‍ഡ് ഇ-സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പ് സ്പിന്‍ സ്വന്തമാക്കി, ജീപ്പ് അടുത്തിടെ ഉയര്‍ന്ന പവര്‍ ഇലക്ട്രിക് മൗണ്ടന്‍ ബൈക്ക് പുറത്തിറക്കിയിരുന്നു.

MOST READ: കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഹാര്‍ലി

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലിയും ഇപ്പോള്‍ ഇലക്ട്രിക് സൈക്കിളുമായി വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നത്.

Most Read Articles

Malayalam
English summary
Harley Davidson Unveiled First Electric Bicycle. Read in Malayalam.
Story first published: Wednesday, October 28, 2020, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X