Just In
- 1 hr ago
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
- 2 hrs ago
പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ
- 2 hrs ago
നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്
- 2 hrs ago
കുഷാഖ്, ടൈഗൂണ്‍ മോഡലുകളില്‍ ഒരുങ്ങുന്നത് പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
Don't Miss
- Sports
IPL 2021: പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാനാകില്ല, പക്ഷെ...; വിമര്‍ശകരോട് ധോണി
- News
കൊവിഡിന്റെ രണ്ടാം തരംഗം: നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
- Movies
ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്; വിവാഹമോചന വാർത്തകളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി
- Lifestyle
മുഖം തിളങ്ങാന്‍ ഉഗ്രന്‍ മാമ്പഴ കൂട്ടുകള്‍; ഉപയോഗം ഇങ്ങനെ
- Travel
ഹൈറേഞ്ചില്‍ കറങ്ങാന്‍ പുത്തന്‍ സൈറ്റ്സീയിങ് സര്‍വ്വീസുമായി കെഎസ്ആര്‍ടിസി
- Finance
സ്വര്‍ണവിലയില്‍ നേരിയ കുറവ്; പൊന്ന് വാങ്ങണോ വില്‍ക്കണോ?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹാർലിയുടെ 2021 മോഡൽ ലൈനപ്പ് പ്രഖ്യാപനം ജനുവരിയിൽ; കാത്തിരിപ്പ് പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിനായി
അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി-ഡേവിഡ്സൺ പുതിയ പാൻ അമേരിക്ക അഡ്വഞ്ചർ ടൂറർ മോഡലിനെ ജനുവരി 19 ന് അവതരിപ്പിക്കും. ഇതിനൊപ്പം 2021 മോഡൽ ലൈനപ്പും കമ്പനി വെളിപ്പെടുത്തും.

അതോടൊപ്പം പുതിയ പാർട്സുകളും അനുബന്ധ ഉപകരണങ്ങളും റൈഡിംഗ് ഗിയറുകളും കമ്പനി പ്രഖ്യാപിക്കും. തുടർന്ന് പാൻ അമേരിക്ക മോട്ടോർസൈക്കിളിന്റെ ആഗോള അവതരണം വഴിയുള്ള മുഴുവൻ വിവരങ്ങളും ഫെബ്രുവരി 22 ന് ഒരു പ്രത്യേക ഡിജിറ്റൽ ഇവന്റിൽ നടക്കും.

പ്രീമിയം അഡ്വഞ്ചർ ടൂറർ വിഭാഗത്തിലെ ഹാർലിയുടെ ആദ്യത്തെ മോട്ടോർസൈക്കിൾ കൂടിയാണ് പാൻ അമേരിക്ക എന്നതും വളരെ ശ്രദ്ധേയമാണ്. ഇറ്റലിയിൽ നടന്ന 2019 EICMA മോട്ടോർസൈക്കിൾ ഷോയിൽ ഒരു നൂതന പ്രോട്ടോടൈപ്പ് രൂപത്തിലാണ് മോഡലിനെ കമ്പനി ആദ്യം പരിചയപ്പെടുത്തുന്നത്.
MOST READ: മീറ്റിയോര്‍ 350 യൂറോപ്പില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

മെക്കാനിക്കലുകളെ സംബന്ധിച്ചിടത്തോളം ഹാർലി-ഡേവിഡ്സന്റെ പുതിയ റെവല്യൂഷൻ മാക്സ് എഞ്ചിന്റെ 1,250 സിസി പതിപ്പാകും ബൈക്കിൽ ഇടംപിടിക്കുക. ഈ എഞ്ചിൻ 60 ഡിഗ്രി, ലിക്വിഡ്-കൂൾഡ് വി-ട്വിൻ സെറ്റപ്പ് DOHC ആണ് ഉപയോഗിക്കുന്നത്.

ഈ വി-ട്വിൻ യൂണിറ്റ് പരമാവധി 145 bhp കരുത്തിൽ 122 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. വൈബ്രേഷനുകൾ കുറഞ്ഞ രീതിയിൽ നിലനിർത്താൻ ഒരു ബാലൻസർ ഷാഫ്റ്റ് ഉപയോഗിച്ചതായി ഹാർലി അവകാശപ്പെടുന്നു.
MOST READ: SXR160 ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി അപ്രീലിയ; ഡിസംബര്‍ അവസാനത്തോടെ ഡെലിവറി

ADV മോട്ടോർസൈക്കിളിനെ കുറച്ചുള്ള മറ്റ് വിശദാംശങ്ങൾ വിരളമാണെങ്കിലും സെമി-ആക്റ്റീവ് സസ്പെൻഷൻ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള പൂർണ കളർ ടിഎഫ്ടി ഡാഷ്, റൈഡിംഗ് മോഡുകൾ, ഉയരം ക്രമീകരിക്കാവുന്ന വിൻഡ്സ്ക്രീൻ, പുതിയ ഇലക്ട്രോണിക്സ് സ്യൂട്ട് എന്നിവയുൾപ്പെടെ ചില പ്രീമിയം സവിശേഷതകളും ഉപകരണങ്ങളും പാൻ അമേരിക്കയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു പുതിയ റേഡിയൽ മോണോബ്ലോക്ക് ഫോർ-പിസ്റ്റൺ കാലിപ്പർ വികസിപ്പിക്കുന്നതിനായി ഹാർലി-ഡേവിഡ്സൺ ബ്രെംബോയുമായി സംയോജിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കോ-ബ്രാൻഡഡ് ടയറുകൾ നിർമിക്കുന്നതിനായി കമ്പനി മിഷേലിനെയും കൂടെ ചേർത്തു.
MOST READ: പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

എന്നാൽ ഇന്ത്യയിൽ നിന്നും പിൻമാറൽ പ്രഖ്യാപിച്ച കമ്പനി പുതിയ 2021 മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്ന് വ്യക്തമാണ്. വിൽപ്പന നിർത്തലാക്കിയെങ്കിലും രാജ്യത്ത് ഹീറോയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോവാനാണ് കമ്പനിയുടെ പദ്ധതി.

ഹാര്‍ലി ബൈക്കുകളുടെ സർവീസിംഗ്, പാര്‍ട്സുകൾ, ആക്സെസറികൾ, റൈഡിംഗ് ഗിയറുകൾ എന്നിവ ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളിലൂടെയാകും ഇനി ലഭിക്കുക. അതേസമയം ബൈക്കുകളുടെ വിൽപ്പനയും ഹീറോ ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.