ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

അടുത്തിടെയാണ് എക്സ്ട്രീം 200S ബിഎസ് VI പതിപ്പിനെ ഹീറോ വിപണിയില്‍ അവതരിപ്പിച്ചത്. വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മോഡലിന് ഇപ്പോള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

4,000 രൂപ വരെ ഓഫര്‍ ലഭിക്കുന്ന എക്സ്ചേഞ്ച് / ലോയല്‍റ്റി ഓഫറുകളാണ് മോഡലില്‍ അവതരിപ്പിച്ചിരിക്കുന്നത്. പരിമിതമായ കാലയളവിലേക്ക് മാത്രമാകും ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

ഹീറോ മോട്ടോകോര്‍പ്പ് ഇപ്പോള്‍ പദ്ധതിയെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങള്‍ (നിബന്ധനകളും വ്യവസ്ഥകളും) പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും, പുതിയ എക്സ്ട്രീം 200S വാങ്ങുമ്പോഴും പഴയ ഇരുചക്ര വാഹനം കൈമാറ്റം ചെയ്യുമ്പോഴും ഉപഭോക്താക്കള്‍ക്ക് 4,000 രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

പുതിയ ഓഫര്‍ നിലവിലുള്ള ഹീറോ ഉപഭോക്താക്കള്‍ക്കും സാധുതയുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോയല്‍റ്റി ആനുകൂല്യമായി പുതിയ എക്സ്ട്രീം200S വാങ്ങുമ്പോള്‍ അവര്‍ക്ക് 4,000 രൂപ വരെ ലാഭിക്കും. അവരുടെ പഴയ ഇരുചക്ര വാഹനം കൈമാറ്റം ചെയ്യേണ്ടതില്ല.

ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

കഴിഞ്ഞ മാസമാണ് മോഡലിന്റെ നവീകരിച്ച പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. 1.15 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: എർട്ടിഗയ്ക്കും മറാസോയ്ക്കും ഒരു പുതിയ എതിരാളി കൂടെ എത്തും; കിയ എംപിവിയുടെ അരങ്ങേറ്റം 2022-ൽ

ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

ഹീറോയുടെ പേറ്റന്റ് അഡ്വാന്‍സ്ഡ് എക്‌സ്സെന്‍സ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ക്ലീനര്‍ എഞ്ചിന്‍ ഉപയോഗിച്ച് വാര്‍ഷിക അപ്ഡേറ്റോടെ മോട്ടോര്‍സൈക്കിള്‍ അപ്ഡേറ്റുചെയ്തു.

ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

പവര്‍ട്രെയിനും ഓയില്‍ കൂളര്‍ ഉപയോഗിച്ച് അപ്ഡേറ്റുചെയ്തു. എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ ബൈക്ക് പുതിയ പേള്‍ ഫേഡ്ലെസ് വൈറ്റ് നിറത്തിലും ലഭ്യമാണ്.

MOST READ: പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

നവീകരിച്ച 200 സിസി ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm-ല്‍ 17.8 bhp കരുത്തും 6,500 rpm-ല്‍ 16.4 Nm torque ഉം സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്.

ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

സ്‌റ്റൈലിംഗില്‍ നവീകരിച്ച മോഡല്‍ അതിന്റെ മുന്‍ഗാമികളില്‍ കാണുന്ന അതേ ഫെയറിംഗുമായി സ്‌പോര്‍ട്‌സ് ചെയ്യുന്നു. എന്നിരുന്നാലും, ഇതിന് ഇപ്പോള്‍ പേള്‍ ഫേഡ്ലെസ് വൈറ്റ് എന്ന പുതിയ കളര്‍ ഓപ്ഷന്‍ മാത്രമാണ് അധികമായി ലഭിക്കുന്നത്.

MOST READ: പത്ത് മിനിറ്റിനുള്ളിൽ ഒരു വർഷത്തേക്കുള്ള വിൽപ്പന പൂർത്തിയാക്കി ഹമ്മർ ഇവി

ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

നേരത്തെ സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. ബിഎസ് VI അവതാരത്തിലും പഴയ നിറങ്ങള്‍ തുടരുമെന്ന് കമ്പനി അറിയിച്ചു.

ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ അലേര്‍ട്ടുകള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇപ്പോള്‍ ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നു.

ബിഎസ് VI എക്‌സ്ട്രീം 200S 4,000 രൂപ വരെ ഓഫറുമായി ഹീറോ

സസ്പെന്‍ഷന്‍ സജ്ജീകരണത്തിനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഏഴ് ഘട്ടമായി ക്രമീകരിക്കാവുന്ന മോണോ ഷോക്കും തുടരും. സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പം 276 mm ഫ്രണ്ട് ഡിസ്‌ക്, അധിക സുരക്ഷയ്ക്കായി 220 mm റിയര്‍ ഡിസ്‌ക് എന്നിവയും ലഭിക്കും.

Most Read Articles

Malayalam
English summary
Hero Announced Up To INR 4,000 Offer Xtreme 200S. Read in Malayalam.
Story first published: Wednesday, December 16, 2020, 15:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X