മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

ഉപഭോക്താക്കള്‍ക്കായി മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ. ഒക്ടോബര്‍ 8 മുതല്‍ 10 വരെയാണ് സര്‍വീസ് കാര്‍ണിവല്‍ നടക്കുക.

മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

പദ്ധതിയുടെ ഭാഗമായി ആകര്‍ഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചു. രാജ്യത്ത് വരാനിരിക്കുന്ന ഉത്സവ സീസണിന് തൊട്ടുമുമ്പാണ് ഹീറോ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

സൗജന്യമായി വാഹനം കഴുകല്‍, പോളിഷിംഗ്, നൈട്രജന്‍ നിറയ്ക്കല്‍, പ്രധാന അറ്റകുറ്റപ്പണികള്‍ക്കുള്ള ലേബര്‍ ചാര്‍ജുകളില്‍ 30 ശതമാനം കിഴിവ്, ആകര്‍ഷകമായ ലോയല്‍റ്റി ബോണസ്, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവ ഈ പ്രോഗ്രാമിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

MOST READ: മോഡലുകള്‍ക്ക് ബ്ലൂടൂത്ത് സംവിധാനവുമായി സുസുക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

ഹീറോ മെഗാ സര്‍വീസ് കാര്‍ണിവല്‍ വെറും 149 രൂപയ്ക്ക് (ജിഎസ്ടി ഒഴികെ) വാഗ്ദാനം ചെയ്യും. പുതിയ ഹീറോ മെഗാ സര്‍വീസ് കാര്‍ണിവലിന്റെ പ്രയോജനങ്ങള്‍ ലഭിക്കുന്നതിന്, ഉപഭോക്താക്കള്‍ അവരുടെ ഹീറോ ഇരുചക്രവാഹനം ഒരു അംഗീകൃത സര്‍വീസ് സെന്ററില്‍ എത്തിക്കണം.

മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

എന്നിരുന്നാലും, മെഗാ സര്‍വീസ് കാര്‍ണിവല്‍ അതിന്റെ എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണോ അല്ലെങ്കില്‍ തെരഞ്ഞെടുത്ത കുറച്ച് പേര്‍ക്ക് മാത്രമാണോ ലഭ്യമാകുക എന്നത് സംബന്ധിച്ച ഒരു വിവരവും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

ഹീറോ മോട്ടോകോര്‍പ്പിന്റെ ഉപഭോക്താക്കളുമായി വരാനിരിക്കുന്ന ഉത്സവ സീസണ്‍ ആഘോഷിക്കുന്നതിനുള്ള മാര്‍ഗമാണ് പുതിയ മെഗാ സര്‍വീസ് കാര്‍ണിവല്‍. ഇത് ഒരു തുടക്കം മാത്രമായതിനാല്‍, ഹീറോ മോട്ടോകോര്‍പ്പില്‍ നിന്ന് മാത്രമല്ല മറ്റ് കമ്പനികളില്‍ നിന്നും അത്തരം കൂടുതല്‍ ഓഫറുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കാം.

മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

അതേസമയം ദീപാവലിയോട് അനുബന്ധിച്ച് ഏതാനും പുതിയ മോഡലുകളെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചേക്കുമെന്നും സൂചനകളുണ്ട്. സ്‌കൂട്ടര്‍ നിര വിപുലീകരിക്കുകയാണ് ഇതിലൂടെ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.

MOST READ: ജിംനിയുടെ എസ്‌യുവിയുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ച് മാരുതി സുസുക്കി

മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

നിലവില്‍ നാലു മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്നത്. ഡെസ്റ്റിനി 125, മാസ്ട്രോ എഡ്ജ് 125, മാസ്ട്രോ എഡ്ജ് 110, പ്ലെഷര്‍ പ്ലസ് മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തുന്ന നാലു മോഡലുകള്‍.

മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

മോട്ടോര്‍ സൈക്കിളുകളുടെ കാര്യമെടുത്താല്‍, സ്പ്ലെന്‍ഡര്‍, HF ഡീലക്സ് മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നുള്ള ബെസ്റ്റ് സെല്ലറുകള്‍. ഇവ രണ്ടും എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളുകളാണ്. കൂടാതെ, ഹീറോയുടെ ഏറ്റവും വലിയ വില്‍പ്പന ഗ്രാമീണ മേഹലയില്‍ നിന്നാണ്.

MOST READ: 4.5 വർഷത്തിനുള്ളിൽ 5.5 ലക്ഷം വിൽപ്പന; പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി വിറ്റാര ബ്രെസ

മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ

മാത്രമല്ല, 125 സിസി സ്‌കൂട്ടര്‍ ശ്രേണി ഈയിടെ വളരെയധികം വളര്‍ച്ച കൈവരിച്ചു. ഉത്സവ സീസണ്‍ അടുത്തതോടെ വരും മാസങ്ങളിലും ഈ ശ്രേണിയില്‍ വില്‍പ്പന വര്‍ധിച്ചേക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Hero Announces 3 Day Mega Service Carnival For Customers. Read in Malayalam.
Story first published: Wednesday, October 7, 2020, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X