ബിഎസ് VI ഡെസ്റ്റിനി 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായണ് ഹീറോ. മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഹീറോ ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും അതിന്റെ സ്‌കൂട്ടറുകള്‍ ഇതുവരെ ആ ഒരു ആധിപത്യം തുടരനായിട്ടില്ല.

ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

സ്‌കൂട്ടര്‍ വിഭാഗത്തിലെ പ്രകടനം വര്‍ദ്ധിപ്പിക്കുന്നതിന് കമ്പനി സ്ഥിരമായി പുതിയ ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കുകയും പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട സ്‌റ്റൈലിംഗും നിരവധി അപ്ഡേറ്റുകളും ഉള്‍ക്കൊള്ളുന്ന പുതിയ ഡെസ്റ്റിനി 125 ആണ് പട്ടികയില്‍ ചേരുന്ന ഏറ്റവും പുതിയത് എന്നുവേണം പറയാന്‍.

ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

പുതിയ സവിശേഷതകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുമെങ്കിലും, അധിക ചിലവുകള്‍ക്ക് അവര്‍ ആധാരമാകില്ലെന്ന് അവകാശപ്പെടുന്നു. ഓള്‍-ന്യൂ ഡെസ്റ്റിനി 125 മെറ്റല്‍ വീല്‍, അലോയ് വീല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ലഭ്യമാകും.

MOST READ: സിഗ്‌ന 5525 S ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോർസ്

മെറ്റല്‍ വീല്‍ പതിപ്പിന് 65,810 രൂപയും അലോയ് വീല്‍ പതിപ്പിന് 68,600 രൂപയുമാണ് എക്‌സ്‌ഷോറൂം വില. പുതിയ ഫീച്ചറുകള്‍ ആളുകള്‍ക്ക് വേഗത്തില്‍ മനസ്സിലാകുന്നതിന് 45 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്.

ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

പുതിയ എല്‍ഇഡി ഗൈഡ് ലാമ്പുകള്‍, എക്സെന്‍സ് സ്മാര്‍ട്ട് സെന്‍സര്‍ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളോടെ സ്‌കൂട്ടര്‍ അപ്ഡേറ്റു ചെയ്തു. സവാരി സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രകടനം മെച്ചപ്പെടുത്തുന്ന നിരവധി സെന്‍സറുകള്‍ എക്‌സ്സെന്‍സില്‍ അടങ്ങിയിരിക്കുന്നു.

MOST READ: മോഡലുകള്‍ക്ക് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ഒഖിനാവ

ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

ഈ സെന്‍സറുകളില്‍ ഓക്‌സിജന്‍ സെന്‍സര്‍, ത്രോട്ടില്‍ പൊസിഷന്‍ സെന്‍സര്‍, ക്രാങ്ക് പൊസിഷന്‍ സെന്‍സര്‍, വെഹിക്കിള്‍ സ്പീഡ് സെന്‍സര്‍, എയര്‍ പ്രഷര്‍ സെന്‍സര്‍, എയര്‍ ഇന്‍ലെറ്റ് ടെമ്പറേച്ചര്‍ സെന്‍സര്‍, എഞ്ചിന്‍ ഓയില്‍ ടെമ്പറേച്ചര്‍ സെന്‍സര്‍, ബാങ്ക് ആംഗിള്‍ സെന്‍സര്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു.

ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

സുഗമമായ റൈഡുകള്‍, കൂടുതല്‍ പവര്‍, ടോര്‍ക്ക്, മെച്ചപ്പെട്ട എഞ്ചിന്‍ ലൈഫ്, മെച്ചപ്പെട്ട റൈഡര്‍ സുരക്ഷ, വേഗത്തിലുള്ള ത്വരണം, മെച്ചപ്പെട്ട ഇന്ധനക്ഷമത എന്നിവ പോലുള്ള നിരവധി ആനുകൂല്യങ്ങള്‍ ഈ സെന്‍സറുകള്‍ ഉറപ്പാക്കുന്നു.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി ടാറ്റ ആള്‍ട്രോസ് ടര്‍ബോ; വില വിവരങ്ങള്‍ പുറത്ത്

ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് പുതിയ ഡെസ്റ്റിനി 125 ആക്സിലറേഷനും മൈലേജും യഥാക്രമം 10 ശതമാനം, 11 ശതമാനം അധികം വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെട്ടു.

ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

എല്ലായ്പ്പോഴും ഹെഡ്‌ലാമ്പ് ഓണാണ്. ട്രെന്‍ഡി ലുക്കിനും ഭാവത്തിനും മുന്‍വശത്തുള്ള ക്രോം ആക്സന്റുകള്‍, പ്രീമിയം ഡ്യുവല്‍ സീറ്റ്, ബോഡി കളര്‍ഡ് റിയര്‍ വ്യൂ മിററുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ബൂട്ട് ലൈറ്റ്, കോമ്പിനേഷന്‍ ലോക്ക് എന്നിവയും മറ്റ് പ്രധാന സവിശേഷതകളാണ്.

MOST READ: ഓഗസ്റ്റിൽ മികച്ച വിൽപ്പന കൈവരിച്ച് ഹസ്ഖ്‌വര്‍ണ 250 ഇരട്ടകൾ

ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് എന്നിവ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളായ നോബിള്‍ റെഡ്, കാന്‍ഡി ബ്ലേസിംഗ് റെഡ്, പാന്തര്‍ ബ്ലാക്ക്, ചെസ്റ്റ്‌നട്ട് ബ്രോണ്‍സ്, പേള്‍ സില്‍വര്‍ വൈറ്റ്, മാറ്റ് ഗ്രേ സില്‍വര്‍ എന്നിവയില്‍ ഡെസ്റ്റിനി 125 ലഭ്യമാണ്.

ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

124.6 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 7,000 rpm -ല്‍ 9 bhp കരുത്തും 5,500 rpm -ല്‍ 10.4 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഹോണ്ട ആക്റ്റിവ 125, സുസുക്കി ആക്‌സസ്, ഹോണ്ട ഗ്രാസിയ എന്നിവയാണ് ഡെസ്റ്റിനി 125 -ന്റെ എതിരാളികള്‍. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ വിഭാഗത്തിലെ ഏറ്റവും വിലകുറഞ്ഞ സ്‌കൂട്ടറാണിത്.

Most Read Articles

Malayalam
English summary
Hero Destini 125cc BS6 Scooter Xtra Features Detailed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X