AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ലോഞ്ച് നിർമ്മാതാക്കൾ 2021 -ലേക്ക് പുനക്രമീകരിച്ചു.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

ഫോട്ടോൺ, ഒപ്റ്റിമ, ഫ്ലാഷ് തുടങ്ങിയ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് പേരുകേട്ട ഹീറോ ഇലക്ട്രിക് പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിത്. തികച്ചും വ്യത്യസ്തമായ ബിസിനസ്സ് സ്ഥാപനമായ ഹീറോ മോട്ടോകോർപ്പുമായി ഹീറോ ഇലക്ട്രിക്കിനെ ആരും തെറ്റിദ്ധരിക്കരുത്.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഈ വർഷം വിപണിയിലെത്തിക്കാൻ പദ്ധതിയില്ലെന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്ടർ നവീൻ മുഞ്ജൽ സ്ഥിരീകരിച്ചു.

MOST READ: കൊവിഡ് പ്രതിരോധത്തിനായി ബൈക്ക് ആംബുലൻസുകൾ അവതരിപ്പിച്ച് ഹീറോ

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

അടുത്ത ആറുമാസത്തിനുള്ളിൽ AE-47 വിപണിയിൽ എത്തിക്കാനുള്ള കഴിവ് കമ്പനിക്ക് ഉണ്ടെങ്കിലും നിരവധി ഘടകങ്ങൾ കാരണം പദ്ധതികൾ മാറ്റിവച്ചിരിക്കുകയാണ്.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന മാർക്കറ്റ് ഒരു പ്രാരംഭ ഘട്ടത്തിലാണ്, ഈ ശ്രേണിയിൽ അതിവേഗ ഇലക്ട്രിക് വാഹനങ്ങൾക്ക് പരിമിതമായ ഡിമാൻഡുകളാണ് നിലവിലുള്ളത്. ഹീറോ AE-47 -ന് ഏകദേശം 2.0 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.

MOST READ: ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

ഈ വില വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് താങ്ങാവുന്നതിനും അപ്പുറമാവും. ഈയൊരു വിലനിലവാരത്തിൽ, മികച്ച പ്രകടനവും ലോകോത്തര വിൽപ്പനയും വിൽപ്പനാനന്തര സേവനങ്ങളും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നു.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

ഇലക്ട്രിക് സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്ക് നിരവധി പരിമിതികളുണ്ട്. 50-60 കിലോമീറ്റർ വേഗതയിൽ സ്‌കൂട്ടർ ഉപയോക്താക്കൾ സന്തുഷ്ടരാകും, എന്നാൽ മോട്ടോർ സൈക്കിൾ ഉപഭോക്താക്കൾക്ക് ഇത് മതിയാവില്ല.

MOST READ: ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

അതിനാൽ 85 കിലോമീറ്റർ വേഗത AE-47 വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഉയർന്ന വേഗതയിൽ ബാറ്ററി ചാർജ് വേഗത്തിൽ ചോർന്നുപോകുന്നു, ഇത് വിലയേറിയതും ഉയർന്ന ശേഷിയുള്ളതുമായ ബാറ്ററികൾ ഉപയോഗിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നു.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

അതിനാൽ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള വിലയും വർദ്ധിക്കുന്നു. ഉപയോഗപ്രദമായ കാലയളവിനുശേഷം ബാറ്ററി മാറ്റിസ്ഥാപിക്കുന്നതും ചെലവേറിയതായിരിക്കും.

MOST READ: ലോക്ക്ഡൗണ്‍ കാലയളവ് തീരും വരെ വാഹന വിപണിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കില്ല

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

ഉയർന്ന ശേഷിയുള്ള ബാറ്ററികൾ ഭാരമേറിയതും വലുപ്പമുള്ളതുമാണ് എന്നതാണ് മറ്റൊരു വെല്ലുവിളി. ഇത് ഒരു സാധാരണ വലുപ്പമുള്ള മോട്ടോർസൈക്കിളിൽ ഘടിപ്പിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

ബാറ്ററികൾ സാധാരണയായി വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ സ്ഥാനത്തിന് ചുറ്റും അടുക്കി വയ്ക്കുന്നു, ഇത് ഗുരുത്വാകർഷണ കേന്ദ്രം ഉയർത്തുന്നു.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

ഇത് മോട്ടോർസൈക്കിൾ അസന്തുലിതമാകാൻ കാരണമാകും. താരതമ്യപ്പെടുത്തുമ്പോൾ, ബാറ്ററികൾ സീറ്റിന് താഴെയോ ഫുട്‌റെസ്റ്റിന് താഴെയോ സ്ഥാപിച്ചിരിക്കുന്നതിനാൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് അത്തരം പ്രശ്‌നങ്ങളില്ല.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

ഗുരുത്വാകർഷണ കേന്ദ്രത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കനത്തതും ഉയർന്ന ശേഷിയുള്ളതുമായ ബാറ്ററികളെ എളുപ്പത്തിൽ പിന്തുണയ്ക്കാൻ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കഴിയും.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

ആഗോള ഇരുചക്ര വാഹന വിപണിയിൽ നോക്കുകയാണെങ്കിൽ, ദൈനംദിന യാത്രയ്ക്ക് സ്കൂട്ടറുകളാണ് ഏറിയ പങ്ക് ആളുകളും ഇഷ്ടപ്പെടുന്നത്. താരതമ്യേന കുറച്ച് രാജ്യങ്ങളിൽ മോട്ടോർസൈക്കിളുകൾക്ക് മുൻഗണന നൽകുന്നു, അതിലൊന്നാണ് ഇന്ത്യ.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

എന്നിരുന്നാലും, നിലവിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത് മോട്ടോർസൈക്കിളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌കൂട്ടറുകൾ ഇപ്പോൾ അതിവേഗം വളരുകയാണെന്നാണ്.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

ഹീറോ ഇലക്ട്രിക് ഇപ്പോൾ മാസ് വോളിയം വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ അജണ്ടയിലുണ്ട്, എന്നാൽ കമ്പനിയുടെ പ്രതീക്ഷകൾക്കനുസരിച്ച് കാര്യങ്ങൾ അനുകൂലമാകുമ്പോൾ ഇവ പുറത്തിറക്കും.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

4000 W മോട്ടോറിന് കരുത്ത് നൽകുന്ന 48V / 3.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് AE-47 ഉപയോഗിക്കുന്നത്. ഇക്കോ മോഡിൽ 160 കിലോമീറ്ററും പവർ മോഡിൽ 85 കിലോമീറ്റർ മൈലേജും മോട്ടോർസൈക്കിൽ നൽകുന്നു.

AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ അവതരണം നീട്ടിവെച്ച് ഹീറോ ഇലക്ട്രിക്

AE-47 ന് 9.0 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. റിവോൾട്ട് RV400 ആണ് വിപണിയിൽ AE-47 -ന്റെ പ്രധാന എതിരാളി.

Most Read Articles

Malayalam
English summary
Hero electric AE-47 motorcycle launched postponed admist covid-19 pandemic. Read in Malayalam.
Story first published: Saturday, April 18, 2020, 15:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X