'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം'; പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ 'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം' ക്യാമ്പെയിനുമായി ഹീറോ ഇലക്ട്രിക്. നിരവധി ഓഫറുകളാണ് ഈ ക്യാമ്പെയ്‌ന്റെ ഭാഗമായി നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്.

'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം'; പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

2020 ഓഗസ്റ്റ് 31 വരെ ഈ ഓഫറുകള്‍ ലഭ്യമാണെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. പുതിയ ക്യാമ്പെയ്ന്റെ ഭാഗമായി, ഹീറോ ഇലക്ട്രിക് ബ്രാന്‍ഡില്‍ നിന്നുള്ള ഏതെങ്കിലും ഹൈ-സ്പീഡ് ലിഥിയം അയണ്‍ സ്‌കൂട്ടറുകള്‍ വാങ്ങുമ്പോള്‍ 3,000 രൂപയുടെ ഓഫറുകളാണ് ലഭിക്കുന്നത്.

'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം'; പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

മാത്രമല്ല, നിലവിലുള്ള ഹീറോ ഇലക്ട്രിക് ഉപഭോക്താവാണ് റഫറന്‍സ് ചെയ്യുന്നതെങ്കില്‍ വാങ്ങുന്നയാള്‍ക്ക് 2,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. അതോടൊപ്പം, ഒരാളെ റഫറന്‍സ് ചെയ്യുന്ന ഉപഭോക്താവിന് 1,000 വിലയുള്ള ഒരു ആമസോണ്‍ വൗച്ചര്‍ ലഭിക്കും.

MOST READ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിക്ക് റിട്ടയർമെന്റ് സമ്മാനമായി ഒരു അമേരിക്കൻ മസിൽ കാർ

'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം'; പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

പുതിയ ക്യാമ്പെയിനുപുറമെ, ഹീറോ ഇലക്ട്രിക്കിന്റെ 3 ദിവസത്തെ റിട്ടേണ്‍ പോളിസിയും ഹോം ഡെലിവറി ഓപ്ഷനുകളും ഇന്ത്യയിലുടനീളം തുടരും. നേരത്തെയും നിരവധി ഓഫറുകളുമായി ബ്രാന്‍ഡ് രംഗത്ത് എത്തിയിരുന്നു.

'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം'; പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുള്ള ആവേശകരമായ പ്രതികരണത്തില്‍ തീര്‍ച്ചയായും സന്തോഷമുണ്ടെന്നും, വരും കാലങ്ങളില്‍ ഉപയോക്താക്കള്‍ അവരുടെ യാത്രാമാര്‍ഗ്ഗത്തിനായി ഹീറോ ഇലക്ട്രിക് പോലുള്ള വിശ്വസ്ത ബ്രാന്‍ഡില്‍ നിന്ന് സാമ്പത്തികവും സൗകര്യപ്രദവുമായ മോഡലുകളുടെ സോവനങ്ങള്‍ തേടുമെന്നും കമ്പനി വക്താവ് പറഞ്ഞു.

MOST READ: ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം'; പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

വളരെ കുറഞ്ഞ പ്രവര്‍ത്തന ചെലവ് മാത്രമേ ഇവയ്ക്കുള്ളൂ, മാത്രമല്ല പെട്രോള്‍ സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കാതെ സര്‍വീസിംഗിനോ അറ്റകുറ്റപ്പണികള്‍ക്കോ ഇടയ്ക്കിടെ ആവശ്യമില്ലാത്ത ഈ ഇലക്ട്രിക് മോഡലുകള്‍ ദൈനംദിന ഉപയോഗത്തിന് വളരെ മികച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം'; പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ അടുത്തിടെ നിര്‍മ്മാതാക്കള്‍ ആരംഭിച്ചു. പ്രതിമാസം 2,999 രൂപയില്‍ തുടങ്ങുന്ന പദ്ധതികളാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.

MOST READ: ബിഎസ് VI ഡിയോയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ഹോണ്ട

'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം'; പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

പരമ്പരാഗത ഓട്ടോ ഫിനാന്‍സിനേക്കാള്‍ കൂടുതല്‍ വഴക്കവും സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ഇതര ഉടമസ്ഥാവകാശ ഓപ്ഷനുകള്‍ക്കായുള്ള ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഓഫറിലെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ക്യൂറേറ്റ് ചെയ്യുന്നു.

'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം'; പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഒരു തുടക്ക പദ്ധതി എന്ന നിലയില്‍, ബാംഗളൂരുവിലെ തെരഞ്ഞെടുത്ത ഡീലര്‍മാരുമായി ഓട്ടോവര്‍ട്ട് പ്ലഗ് സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹീറോ ഇലക്ട്രിക്കും ഓട്ടോവര്‍ട്ടും ഒത്തുചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

MOST READ: കാലം എത്ര കഴിഞ്ഞാലും ക്വാളിസ് എന്നും കിങ് തന്നെ

'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം'; പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് മികച്ച പദ്ധതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ബ്രാന്‍ഡുകളും തടസ്സരഹിതമായ ഇവി വാങ്ങല്‍ അനുഭവത്തിനായി പരിശ്രമിക്കുന്നു. ഉപഭോക്തൃ അനുഭവം പുനരുജ്ജീവിപ്പിക്കാന്‍ ഹീറോ ഇലക്ട്രിക് കൂടുതല്‍ പദ്ധതികളും അണിയറയില്‍ ഒരുക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Hero Electric Announces Limited Time Offer. Read in Malayalam.
Story first published: Tuesday, August 18, 2020, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X