Just In
- 46 min ago
XUV500 എസ്യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര
- 1 hr ago
ബിഎസ് VI എക്സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 1 hr ago
പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ
- 1 hr ago
ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
Don't Miss
- News
കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു; കെ സുരേന്ദ്രന്
- Sports
IND vs ENG: എലൈറ്റ് ക്ലബ്ബില്‍ ഇനി അക്ഷറും, കപിലിന് തൊട്ടരികെ!
- Travel
ഹിമാചല്‍ പ്രദേശിലെ ഷോജ, കണ്ടുതീര്‍ക്കുവാന്‍ ബാക്കിയായ നാട്
- Movies
സായ് റിയലാണ്, ചെറുപ്പം മുതലേ കുടുംബത്തിന്റെ ഭാരം തലയിലെടുത്തവന്; അമ്മ പറയുന്നു
- Finance
ഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
- Lifestyle
ഭാരതരത്നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്ലീന്‍ എയര്‍ മിഷന് 2020! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്
'ക്ലീന്‍ എയര്‍ മിഷന് 2020' ഓണ്‍ലൈന്‍ പദ്ധതിയുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ ഇലക്ട്രിക്. നിരവധി ഓഫറുകളാണ് ഈ പദ്ധതിക്ക് കീഴില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

മെയ് മാസത്തില്‍ മൂന്ന് ദിവസ റിട്ടേണ്‍ ഓഫര്‍ എന്നൊരു പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പദ്ധതിയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

2020 ജൂണ്‍ 1 മുതല്‍ 20 വരെയാണ് കാലാവധി. ഫ്ലാഷ് ലെഡ് ആസിഡ്, വെലോസിറ്റി, ഗ്ലൈഡ് എന്നിവ ഒഴികെയുള്ള എല്ലാ ഹീറോ ഇലക്ട്രിക് ഉത്പ്പന്നങ്ങളിലും ഇത് ബാധകമാണ്.
MOST READ: ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

പദ്ധതി അനുസരിച്ച്, ഓരോ അമ്പതാമത്തെ ഉപഭോക്താവിനും ബുക്ക് ചെയ്തത് സൗജന്യമായി ലഭിക്കും. കൂടാതെ, മറ്റെല്ലാ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കും ഇലക്ട്രിക് സ്കൂട്ടറുകളില്‍ 3,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും.

ഹീറോ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന എല്ലാ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കും കോംപ്ലിമെന്ററി സമ്മാനമായി 10 ഹീറോ ഇലക്ട്രിക് ഗ്ലൈഡി നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കും. 2,999 രൂപയാണ് ഹീറോ ഇലക്ട്രിക്ക് മോഡലുകള്‍ക്ക് ബുക്കിങ് തുകയായി നിശ്ചയിച്ചിരിക്കുന്നത്.
MOST READ: എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 2020 ജൂണ്‍ 3 വരെ ഹീറോ ഇലക്ട്രിക് രാജ്യത്തൊട്ടാകെ 300 ഓളം ഡീലര്‍ഷിപ്പുകള്‍ തുറന്നു. ഷോറൂമുകളും ബൈക്കുകളും ശുചിത്വവത്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും നടപ്പാക്കിയിട്ടുണ്ട്.

സൗകര്യപ്രദവും സുരക്ഷിതവുമായ നടപടിക്കായി ഡീലര്‍മാര്‍ ഹോം ഡെലിവറി ഓപഷനുകളും ആരംഭിച്ചിട്ടുണ്ട്. വീട്ടിലായാലും ഡീലര്‍ഷിപ്പിലായാലും ഡെലിവറിക്ക് മുമ്പായി എല്ലാ ഉല്‍പ്പന്നങ്ങളും ഡീലര്‍ഷിപ്പുകളില്‍ ശുചീകരിക്കുന്നു.
MOST READ: കാത്തിരിപ്പിന് വിരാമം, പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്സ്ലിഫ്റ്റ് വിപണിയിൽ

തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുള്ള ആവേശകരമായ പ്രതികരണത്തില്‍ തീര്‍ച്ചയായും സന്തോഷമുണ്ടെന്നും, വരും കാലങ്ങളില്‍ ഉപയോക്താക്കള്‍ അവരുടെ യാത്രാമാര്‍ഗ്ഗത്തിനായി ഹീറോ ഇലക്ട്രിക് പോലുള്ള വിശ്വസ്ത ബ്രാന്‍ഡില്‍ നിന്ന് സാമ്പത്തികവും സൗകര്യപ്രദവുമായ മോഡലുകളുടെ സോവനങ്ങള്‍ തേടുമെന്നും കമ്പനി വക്താവ് പറഞ്ഞു.

വളരെ കുറഞ്ഞ പ്രവര്‍ത്തന ചെലവ് മാത്രമേ ഇവയ്ക്കുള്ളൂ, മാത്രമല്ല പെട്രോള്‍ സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കാതെ സര്‍വീസിംഗിനോ അറ്റകുറ്റപ്പണികള്‍ക്കോ ഇടയ്ക്കിടെ ആവശ്യമില്ലാത്ത ഈ ഇലക്ട്രിക് മോഡലുകള്‍ ദൈനംദിന ഉപയോഗത്തിന് വളരെ മികച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.