ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മുടിചൂടാമന്നനായി ഹീറോ

JMK റിസർച്ച് ആൻഡ് അനലിറ്റിക്സ് പ്രഖ്യാപിച്ച ഏറ്റവും പുതിയ ഇലക്ട്രിക് വാഹന പ്രതിമാസ വിൽപ്പന കണക്കുകൾ പ്രകാരം നിലവിലെ സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ ഹീറോ ഇലക്ട്രിക്കിന് മികച്ച മുന്നേറ്റം.

ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മുടിചൂടാ മന്നനായി ഹീറോ

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ 36 ശതമാനം വിപണി വിഹിതമാണ് നിലവിൽ ഹീറോ ഇലക്ട്രിക്കിനുള്ളത്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ കമ്പനി ഏറ്റെടുത്ത സംരംഭങ്ങൾക്ക് വ്യവസായത്തിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്

ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മുടിചൂടാ മന്നനായി ഹീറോ

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ബാലൻസ് വിഭാഗത്തിൽ കമ്പനിയുടെ വിപണി വിഹിതം 45 ശതമാനം ആണെന്നതും ശ്രദ്ധേയമാണ്. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ 40,000 ഉപഭോക്താക്കളുമായി ഇടപഴകിയതായി കമ്പനി വ്യക്തമാക്കുന്നു.

MOST READ: ബിഎസ് VI റേഡിയോണിന് നേരിയ വില വര്‍ധനവുമായി ടിവിഎസ്

ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മുടിചൂടാ മന്നനായി ഹീറോ

ഒരു വർഷം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് ആറ് മടങ്ങ് വർധനവാണ് സൂചിപ്പിക്കുന്നത്. അതേ കാലയളവിൽ ഹീറോ മോട്ടോകോർപ് ഉപഭോക്താക്കൾക്കായി നിരവധി പുതിയ സ്കീമുകളും കൊണ്ടുവന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മുടിചൂടാ മന്നനായി ഹീറോ

ഹൈ സ്പീഡ് ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലെ മൊത്തം വിൽപ്പന 3,088 യൂണിറ്റാണ്. യഥാക്രമം 878, 438 യൂണിറ്റുകൾ വിറ്റഴിച്ച ഓഖീനാവ ഓട്ടോ ടെക്കും ഏഥർ എനർജി എന്നീ ബ്രാൻഡുകൾ 2020 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചതായി വാഹൻ കണക്കുകൾ വ്യക്തമാക്കുന്നു.

MOST READ: കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മുടിചൂടാ മന്നനായി ഹീറോ

പുതിയ സ്കീമുകളുടെ ആരംഭം ലോക്ക്ഡൗൺ സമയത്ത് ഉപഭോക്തൃ താൽപര്യത്തിലും പുതിയ അന്വേഷണങ്ങളിലും ഏറ്റവും ഉയർന്നതിലേക്ക് നയിച്ചതായി ഹീറോ ഇലക്ട്രിക് പറയുന്നു.

ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മുടിചൂടാ മന്നനായി ഹീറോ

ഹീറോ ഇലക്ട്രിക് അടുത്തിടെ ഇലക്ട്രിക് സ്കൂട്ടർ ശ്രേണിക്ക് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതിനായി ഓട്ടോവർട്ട് ടെക്നോളജീസുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. പ്രതിമാസം 2,999 രൂപയില്‍ തുടങ്ങുന്ന പദ്ധതികളാണ് കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

MOST READ: മറ നീക്കി കിയ സോനെറ്റ്, ശ്രദ്ധ നേടി കോംപാക്‌ട് എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം

ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മുടിചൂടാ മന്നനായി ഹീറോ

തുടക്കമെന്ന നിലയില്‍ ബെംഗലൂരുവിലെ തെരഞ്ഞെടുത്ത ഡീലര്‍മാരിൽ മാത്രമാണ് ഓട്ടോവര്‍ട്ട് പ്ലഗ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2020 ന്റെ രണ്ടാം പകുതിയിൽ കമ്പനി മികച്ച പദ്ധതികളാണ് ഒരുക്കുന്നതെന്ന് ഹീറോ ഇലക്ട്രിക് സിഇഒ സൊഹീന്ദർ ഗിൽ അറിയിച്ചു.

ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മുടിചൂടാ മന്നനായി ഹീറോ

ഷോറൂമുകളും ബൈക്കുകളും ശുചിത്വവത്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും ബ്രാൻഡ് നടപ്പാക്കിയിട്ടുണ്ട്. സൗകര്യപ്രദവും സുരക്ഷിതവുമായ നടപടിക്കായി ഡീലര്‍മാര്‍ ഹോം ഡെലിവറി ഓപഷനുകളും ഹീറോ ഇലക്ട്രിക് ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Hero Electric Is The Market Leader In First Four Months Of 2021 Financial Year. Read in Malayalam
Story first published: Friday, August 7, 2020, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X