ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന പൊടിപെടിച്ച് ഹീറോ ഇലക്ട്രിക്; വിറ്റത് 4,900 -അധികം യൂണിറ്റുകള്‍

ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ 4,900 -ല്‍ അധികം ഇലക്ടിക് സ്‌കൂട്ടറുകള്‍ വില്‍ക്കാനായെന്ന് ഹീറോ ഇലക്ട്രിക്. ഹീറോ ഇലക്ട്രിക് ഇന്ത്യ സിഇഒ സോഹിന്ദര്‍ ഗില്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന പൊടിപെടിച്ച് ഹീറോ ഇലക്ട്രിക്; വിറ്റത് 4,900 -അധികം യൂണിറ്റുകള്‍

ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ 3,546 യൂണിറ്റുകള്‍ ഓണ്‍ലൈനിലൂടെയാണ് വിറ്റതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് ഹീറോ ഇലക്ട്രിക് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന പൊടിപെടിച്ച് ഹീറോ ഇലക്ട്രിക്; വിറ്റത് 4,900 -അധികം യൂണിറ്റുകള്‍

മികച്ച തുടക്കമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വഴി സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്കായി നിരവധി ഓഫറുകളും നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. 28,000 -ല്‍ അധികം ഉപഭോക്താക്കള്‍ ഈ കാലയളവില്‍ വെബ്‌സൈറ്റില്‍ എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പുത്തൻ പരസ്യ വീഡിയോയുമായി സുസുക്കി ആക്‌സസ് 125, ഹൈലൈറ്റായി മൈലേജ്

ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന പൊടിപെടിച്ച് ഹീറോ ഇലക്ട്രിക്; വിറ്റത് 4,900 -അധികം യൂണിറ്റുകള്‍

ഇതിന് പുറമേ, കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ 380 ഡീലര്‍ഷിപ്പുകളിലൂടെ 1,400 യൂണിറ്റുകളുടെ അധിക ഓഫ്ലൈന്‍ ബുക്കിങും കമ്പനിക്ക് ലഭിച്ചു. പഞ്ചാബിലെ ലുധിയാനയിലേതിനു പുറമേ ദക്ഷിണേന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചു പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന പൊടിപെടിച്ച് ഹീറോ ഇലക്ട്രിക്; വിറ്റത് 4,900 -അധികം യൂണിറ്റുകള്‍

ഓരോ മാസത്തിലും നിരവധി ഓഫറുകളാണ് വിവിധ മോഡലുകളില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. 'ബീ എ ബൈക്ക് ബഡി' പദ്ധതി കഴിഞ്ഞ ദിവസമാണ് കമ്പനി ആരംഭിക്കുന്നത്.

MOST READ: എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന പൊടിപെടിച്ച് ഹീറോ ഇലക്ട്രിക്; വിറ്റത് 4,900 -അധികം യൂണിറ്റുകള്‍

ഈ ഓഫറിന് കീഴില്‍ ഓണ്‍ലൈനില്‍ ഒരു ഹീറോ ഇലക്ട്രിക് ഉല്‍പ്പന്നം വാങ്ങുന്ന ഓരോ ഉപഭോക്താവിനും നിലവിലുള്ള ഹീറോ ഇലക്ട്രിക് ഉടമ നിര്‍ദേശിക്കുകയാണെങ്കില്‍ 2,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിന് അര്‍ഹത ലഭിക്കും.

ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന പൊടിപെടിച്ച് ഹീറോ ഇലക്ട്രിക്; വിറ്റത് 4,900 -അധികം യൂണിറ്റുകള്‍

2020 ജൂണ്‍ 25 മുതല്‍ ജൂലൈ 15 വരെയാണ് ഈ ഓഫറിന്റെ കാലാവധി. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ ഹീറോ ഇലക്ട്രിക് രാജ്യത്തൊട്ടാകെ 300 ഓളം ഡീലര്‍ഷിപ്പുകള്‍ തുറന്നു.

MOST READ: കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന പൊടിപെടിച്ച് ഹീറോ ഇലക്ട്രിക്; വിറ്റത് 4,900 -അധികം യൂണിറ്റുകള്‍

ഷോറൂമുകളും ബൈക്കുകളും ശുചിത്വവത്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും നടപ്പാക്കിയിട്ടുണ്ട്. സൗകര്യപ്രദവും സുരക്ഷിതവുമായ നടപടിക്കായി ഡീലര്‍മാര്‍ ഹോം ഡെലിവറി ഓപഷനുകളും ആരംഭിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന പൊടിപെടിച്ച് ഹീറോ ഇലക്ട്രിക്; വിറ്റത് 4,900 -അധികം യൂണിറ്റുകള്‍

ഡെലിവറിക്ക് മുമ്പായി എല്ലാ ഉല്‍പ്പന്നങ്ങളും ഡീലര്‍ഷിപ്പുകളില്‍ ശുചീകരിക്കുന്നു.തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുള്ള ആവേശകരമായ പ്രതികരണത്തില്‍ തീര്‍ച്ചയായും സന്തോഷമുണ്ടെന്നും, വരും കാലങ്ങളില്‍ ഉപയോക്താക്കള്‍ അവരുടെ യാത്രാമാര്‍ഗ്ഗത്തിനായി ഹീറോ ഇലക്ട്രിക് പോലുള്ള വിശ്വസ്ത ബ്രാന്‍ഡില്‍ നിന്ന് സാമ്പത്തികവും സൗകര്യപ്രദവുമായ മോഡലുകളുടെ സോവനങ്ങള്‍ തേടുമെന്നും കമ്പനി വക്താവ് പറഞ്ഞു.

Most Read Articles

Malayalam
English summary
Hero Electric Sold 4,900 Scooters During Lockdown. Read in Malayalam.
Story first published: Wednesday, July 1, 2020, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X