ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

വരാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ. പുതിയ ബൈക്കിന്റെതെന്ന് തോന്നിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഹീറോ ഇലക്ട്രിക്ക് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഇലക്ട്രിക്ക് ബൈക്കുകള്‍ കമ്പനി നിരത്തുകളില്‍ എത്തിക്കുന്നത്. സ്‌കൂട്ടര്‍ നിരയിലേക്ക് ഇതിനോടകം തന്നെ കമ്പനി മോഡലുകളെ നിരത്തിലെത്തിച്ചിട്ടുണ്ട്.

ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചേക്കുമെന്ന് തോന്നിപ്പിക്കുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കാര്‍ ആന്‍ഡ് ബൈക്ക് ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കാഴ്ചയില്‍ നിരത്തുകളില്‍ കണ്ടിരിക്കുന്ന തരത്തിലുള്ള ബൈക്കുകളുടെ ഡിസൈന്‍ ശൈലി തന്നെയാണ് ഈ ഇലക്ട്രിക്ക് ബൈക്കും പിന്‍തുടര്‍ന്നിരിക്കുന്നത്. ബൈക്കിന്റെ ഡിസൈന്‍ ശൈലിയോ, ഫീച്ചറുകളോ, ബാറ്ററി സംബന്ധിച്ച് വിവരങ്ങളോ ഒന്നും തന്നെ ഇപ്പോള്‍ ലഭ്യമല്ല.

ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

എങ്കിലും ഇതൊരു ഇലക്ട്രിക്ക് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ഒറ്റചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ മൈലേജ് പ്രതീക്ഷിക്കാം. 80 കിലോമീറ്ററായിരിക്കും ബൈക്കിന്റെ പരമാവധി വേഗത. 1.5 ലക്ഷം രൂപ വരെ ബൈക്കിന് വില പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചന നല്‍കുന്നു.

ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സാധാരണ ബൈക്കുകളില്‍ കണ്ടിരിക്കുന്നപ്പോലെ പരന്ന വീതിയുള്ള ഹാന്‍ഡില്‍ ബാറുകളും, ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷനായും നല്‍കിയിരിക്കുന്നത്.

ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഫ്യുവല്‍ ടാങ്ക് ഡിസൈന്‍ ഘടനയില്‍ ഉണ്ടെങ്കിലും ബൈക്കിന്റെ ബാറ്ററി പായ്ക്ക് ഇവിയെയിയിരിക്കും സ്ഥാപിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരാനിരിക്കുന്ന ഇലക്ട്രിക്ക് ബൈക്കിന് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ബില്‍റ്റ്-ഇന്‍ നാവിഗേഷന്‍ എന്നിവ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പഞ്ചാബിലെ ലുധിയാനയിലായിരിക്കും ബൈക്കിന്റെ ഉത്പാദനം. പ്രതിവര്‍ഷം 1,00,000 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ഈ പ്ലാന്റില്‍ സൗകര്യമുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി 6 മുതല്‍ 12 വരെ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ ഇലക്ട്രിക്ക് ബൈക്കിനെ സംബന്ധിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചേക്കും.

ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ ഇലക്ട്രിക്ക് കരുത്തില്‍ ഏതാനും സ്‌കൂട്ടറുകളെ ഹീറോ വിപണയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി രാജ്യത്ത് 610 ഡീലര്‍ഷിപ്പുകള്‍ ഉണ്ടെന്നും കമ്പനി അറിയിച്ചു. വരും വര്‍ഷങ്ങളില്‍ ഡീലഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഒപ്റ്റിമ ER, നൈക്സ് ER, ഡാഷ് എന്നിങ്ങനെ മൂന്ന് മോഡലുകളെയാണ് അവസാനം ഇലക്ട്രിക്ക് നിരയിലേക്ക് ഹീറോ അവതരിപ്പിച്ചത്. കമ്പനിയുടെ ഹൈ-സ്പീഡ് സീരീസ് ശ്രേണിയില്‍ ലഭ്യമായ ഒപ്റ്റിമ E5, നൈക്സ് E5 എന്നിവയുടെ വിപുലീകൃത പതിപ്പുകളാണ് ഒപ്റ്റിമ ER, നൈക്സ് ER.

ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഒപ്റ്റിമ ER മോഡലിന് 68,721 രൂപയും നൈക്സ് ER മോഡലിന് 69,754 രൂപയും ഡാഷിന് 62,000 രൂപയാണ് എക്സ്ഷോറൂം വില. അവാന്‍ ട്രെന്‍ഡ് ഇ, ഓകിനാവ പ്രൈസ്, ഏഥര്‍ 450 എന്നിവരാണ് പുതിയ ഹീറോ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Hero's First Electric Bike Spied First Time Near Punjab. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X