കൊവിഡ്-19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയുടെ സഹായവുമായി ഹീറോ

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. 100 കോടിരൂപയുടെ ധനസഹായമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ്-19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയുടെ സഹായവുമായി ഹീറോ

100 കോടി രൂപയില്‍ 50 കോടി ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഹീറോ നേരിട്ട് നല്‍കും. 50 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നുമാണ് റിപ്പോര്‍ട്ട്.

കൊവിഡ്-19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയുടെ സഹായവുമായി ഹീറോ

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് ആരോഗ്യ രംഗത്തെ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു. ഇതിനുപുറമെ, ഗ്രാമപ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്നതിനായി ഹീറോ ടൂ വീലര്‍ ആംബുലന്‍സുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കൊവിഡ്-19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയുടെ സഹായവുമായി ഹീറോ

ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യം നടത്തുന്ന പ്രതിരോധങ്ങള്‍ക്കായി ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെയും സര്‍ക്കാരിനെയും സഹായിക്കാന്‍ ഹീറോ പ്രതിജ്ഞാബദ്ധമാണെന്നും അതിനാലാണ് ധനസാഹായം നല്‍കുന്നതെന്നും ചെയര്‍മാന്‍ പവന്‍ മുജാന്‍ അറിയിച്ചു.

കൊവിഡ്-19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയുടെ സഹായവുമായി ഹീറോ

ഹീറോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹീറോ മോട്ടോകോര്‍പ്പ്, ഹീറോ ഫിന്‍കോര്‍പ്പ്, ഹീറോ ഫ്യൂച്ചര്‍ എനര്‍ജീസ്, റോക്ക്മാന്‍ ഇന്‍ഡസ്ട്രീസ്, ഹീറോ ഇലക്ട്രോണിക്സ്, ഹീറോ എന്റര്‍പ്രൈസസ്, എജി ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് 100 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ്-19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയുടെ സഹായവുമായി ഹീറോ

നേരത്തെയും വിവിധ രീതിയിലുള്ള സഹായങ്ങളുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. 30 കോടി രൂപയുടെ ധനസഹായവുമായി ടിവിഎസും, 100 കോടിയുടെ സഹായവുമായി ബജാജും രംഗത്തെത്തിയിരുന്നു.

കൊവിഡ്-19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയുടെ സഹായവുമായി ഹീറോ

ജീവന്‍രക്ഷാ ഉപകരണങ്ങള്‍, മാസ്‌കുകള്‍, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപാലനം നടത്തുന്നവര്‍ക്കുമുള്ള ഭക്ഷണം എന്നീ ആവശ്യങ്ങള്‍ക്കാണ് പണം നല്‍കുന്നതെന്ന് ടിവിഎസ് അറിയിച്ചു.

കൊവിഡ്-19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയുടെ സഹായവുമായി ഹീറോ

സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപാലനത്തിനും ഓരോ പൗരന്റെയും പിന്തുണ ഉറപ്പാക്കണമെന്ന് ടിവിഎസ് കമ്പനി ചെയര്‍മാന്‍ വേണു ശ്രനിവാസന്‍ അറിയിച്ചു.

കൊവിഡ്-19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയുടെ സഹായവുമായി ഹീറോ

ധനസഹായത്തിന് പുറമെ, തമിഴ്നാട്ടിലെ ഹൊസൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍, കൃഷ്ണഗിരി, മൈസൂരു എന്നിവടങ്ങളില്‍ അണിനാശിനി തളിക്കുന്നതിനായി 10 ട്രാക്ടറുകള്‍ ടിവിഎസ് വിട്ടുനല്‍കിയിരുന്നു. ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ടിവിഎസിന്റെ മേല്‍നോട്ടത്തില്‍ 10 ലക്ഷം മാസ്‌കുകളും നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.

കൊവിഡ്-19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയുടെ സഹായവുമായി ഹീറോ

കൂടാതെ, ഹിമാചല്‍ പ്രദേശിലെ ബഡ്ഡിയിലെ ദിവസ വേതന തൊഴിലാളികള്‍ക്ക് ഈ ദുതിത കാലത്ത് ടിവിഎസ് റേഷന്‍ വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിന് 3D പ്രിന്റിംഗ് കമ്പനികളുമായി പ്രവര്‍ത്തിക്കാനുള്ള സാധ്യതയും ടിവിഎസ് വിലയിരുത്തുന്നുണ്ട്.

Most Read Articles

Malayalam
English summary
Hero Group Contributes Rs 100 Crore For COVID-19 Relief Funds In India. Read in Malayalam.
Story first published: Wednesday, April 1, 2020, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X