മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹീറോ; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ, വിവിധ ശ്രേണിയിലെ ബൈക്കുകളുടെ വില വര്‍ധിപ്പിച്ചു. പോയ മാസത്തിലും തെരഞ്ഞെടുത്ത് ഏതാനും മോഡലുകളുടെ വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിച്ചിരുന്നു.

മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹീറോ; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

അതേസമയം എക്‌സ്ട്രീം 160R മോഡലിന്റെ ആദ്യ വില വര്‍ധനവാണിതെന്നും കമ്പനി അറിയിച്ചു. 2020 ജൂണ്‍ മാസത്തിലാണ് ബൈക്കിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹീറോ; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

ബിഎസ് VI എക്‌സ്പള്‍സ് 200, ഗ്ലാമര്‍ 125, പാഷന്‍ പ്രോ മോഡലുകളാണ് പട്ടികയിലുള്ള മറ്റ് മോഡലുകള്‍. കമ്മ്യൂട്ടര്‍ ശ്രേണിയിലെ മിന്നും താരമായ HF ഡീലക്‌സിന്റെ വില വര്‍ധിപ്പിച്ചതായി നേരത്തെ തന്നെ ഹീറോ അറിയിച്ചുരുന്നു. 760 രൂപ മുതല്‍ 2,050 രൂപയുടെ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Model Variant New Price Old Price Premium
Xtreme 160R Drum ₹1,02,000 ₹99,950 ₹2,050
Disc ₹1,05,050 ₹1,03,500 ₹1,550
Xpulse 200 BS6 ₹1,13,730 ₹1,11,790 ₹1,940
Glamour 125 BS6 Drum ₹71,000 ₹69,750 ₹1,250
Disc ₹74,500 ₹73,250
Passion Pro BS6 Drum ₹66,500 ₹65,740 ₹760
Disc ₹68,700 ₹67,940

MOST READ: ലൈറ്റ് കൊമേർഷ്യൽ വാഹനമായ സൂപ്പർ ക്യാരിയുടെ വില വർധിപ്പിച്ച് മാരുതി സുസുക്കി

മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹീറോ; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

ഈ മോഡലുകളുടെയെല്ലാം വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല. വര്‍ധിച്ചുവരുന്ന ചെലവ് തടയുന്നതിനാണ് ഈ വില വര്‍ധനവെന്നും സൂചനയുണ്ട്. എന്നാല്‍ വിലകയറ്റം കാര്യമല്ലെന്നും വില്‍പ്പനയെ ബാധിക്കില്ലെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹീറോ; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

ഹീറോയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഉപഭോക്താക്കള്‍ക്കായി മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 8 മുതല്‍ 10 വരെയാണ് സര്‍വീസ് കാര്‍ണിവല്‍ നടക്കുക. ഈ പദ്ധതിയുടെ ഭാഗമായി ആകര്‍ഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

MOST READ: പരിഷ്ക്കരിച്ച XF മോഡൽ അവതരിപ്പിച്ച് ജാഗ്വർ

മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹീറോ; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

രാജ്യത്ത് വരാനിരിക്കുന്ന ഉത്സവ സീസണിന് തൊട്ടുമുമ്പാണ് ഹീറോ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യമായി വാഹനം കഴുകല്‍, പോളിഷിംഗ്, നൈട്രജന്‍ നിറയ്ക്കല്‍, പ്രധാന അറ്റകുറ്റപ്പണികള്‍ക്കുള്ള ലേബര്‍ ചാര്‍ജുകളില്‍ 30 ശതമാനം കിഴിവ്, ആകര്‍ഷകമായ ലോയല്‍റ്റി ബോണസ്, എക്സ്ചേഞ്ച് ഓഫര്‍ എന്നിവ ഈ പ്രോഗ്രാമിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹീറോ; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

ഹീറോ മെഗാ സര്‍വീസ് കാര്‍ണിവല്‍ വെറും 149 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. പുതിയ ഹീറോ മെഗാ സര്‍വീസ് കാര്‍ണിവലിന്റെ പ്രയോജനങ്ങള്‍ ലഭിക്കുന്നതിന്, ഉപഭോക്താക്കള്‍ അവരുടെ ഹീറോ ഇരുചക്രവാഹനം ഒരു അംഗീകൃത സര്‍വീസ് സെന്ററില്‍ എത്തിക്കണം.

MOST READ: ആക്സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് മോഡലുകള്‍ക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സമ്മാനിച്ച് സുസുക്കി

മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹീറോ; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

മെഗാ സര്‍വീസ് കാര്‍ണിവല്‍ അതിന്റെ എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണോ അല്ലെങ്കില്‍ തെരഞ്ഞെടുത്ത കുറച്ച് പേര്‍ക്ക് മാത്രമാണോ ലഭ്യമാകുക എന്നത് സംബന്ധിച്ച ഒരു വിവരവും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഹീറോ മോട്ടോകോര്‍പ്പിന്റെ ഉപഭോക്താക്കളുമായി വരാനിരിക്കുന്ന ഉത്സവ സീസണ്‍ ആഘോഷിക്കുന്നതിനുള്ള മാര്‍ഗമാണ് പുതിയ മെഗാ സര്‍വീസ് കാര്‍ണിവല്‍.

Most Read Articles

Malayalam
English summary
Hero MotoCorp Has Increased The Prices Of Its Entire BS6 Portfolio. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X