ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

ഉത്സവ സീസണിനായുള്ള പ്രത്യേക പതിപ്പുകൾ വിപണിയിൽ അവതരിപ്പിക്കാൻ ആരംഭിച്ചിരിക്കുകയാണ് ഹീറോ ഹീറോ മോട്ടോകോർപ്. മോഡൽ നിരയിലുടനീളം നിരവധി സ്പെഷ്യൽ എഡിഷനുകൾ നിർമ്മാതാക്കൾ ഇതിനോടകം വെളിപ്പെടുത്തി.

ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

ഇപ്പോൾ 72,200 രൂപ എക്സ്-ഷോറൂം വിലയ്ക്ക് ഹീറോ ഗ്ലാമർ ബ്ലെയ്സ് പതിപ്പ് നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുകയാണ്. മോട്ടോർ സൈക്കിലിന്റെ സാധാരണ പതിപ്പിന് എൻട്രി ലെവൽ ഡ്രം ബ്രേക്ക് അലോയി വീൽസ് വേരിയന്റിന് 71,000 രൂപയും ഡിസ്ക് ബ്രേക്ക് അലോയി വീൽ വേരിയന്റിന് 74,500 രൂപയുമാണ് എക്സ്-ഷോറൂം വില.

ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

സൈഡ് പാനലുകൾ, ടെയിൽ‌പീസ്, ബിക്കിനി ഫെയറിംഗ് എന്നിവയിൽ വ്യത്യസ്തമായ ഫ്ലൂറസെന്റ് ഗ്രീൻ ഡെക്കലുകളുള്ള ഒരു പ്രത്യേക മാറ്റ് വെർനിയർ ഗ്രേ പെയിന്റിലാണ് ഹീറോ ഗ്ലാമർ ബ്ലെയ്സ് പൂർത്തിയാക്കിയിരിക്കുന്നത്. കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന എഞ്ചിൻ, അലോയി വീലുകൾ എന്നിവ ഉപയോഗിച്ച് പുതിയ കളർ തീം വളരെ നന്നായി കാണപ്പെടുന്നു.

MOST READ: ഒറ്റ ചാർജിൽ 300 കിലോമീറ്റർ മൈലേജ്; ടാറ്റ ആൾട്രോസ് ഇവി അണിയറയിൽ ഒരുങ്ങുന്നു

ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

കൂടുതൽ ചെലവേറിയ ടോപ്പ് എൻഡ് റെഗുലർ വേരിയൻറ് പോലെ ഗ്ലാമർ ബ്ലെയ്സ് അലോയി വീലുകളും ഫ്രണ്ട് ഡിസ്ക് ബ്രേക്കും മാത്രമല്ല, ഹാൻഡിൽ-ബാറിൽ മൗണ്ട് ചെയ്ത യുഎസ്ബി ചാർജറും വാഗ്ദാനം ചെയ്യുന്നു. ഒന്നുകിൽ ഇതൊരു ആമുഖ വിലയാണ് അല്ലെങ്കിൽ പരിമിതമായ ഉൽ‌പാദനമുള്ള ഒരു പ്രത്യേക പതിപ്പാവും ബ്ലെയ്സ് എന്ന് കരുതാം.

ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

അടുത്തിടെ സമാരംഭിച്ച ഏറ്റവും പുതിയ ഗ്ലാമറിന് നല്ല ഡിമാൻഡാണ് ലഭിക്കുന്നതെന്നും യുവാക്കളെ ലക്ഷ്യമിടുന്ന പ്രത്യേക പതിപ്പ് ബ്രാൻഡിന്റെ ജനപ്രീതി വർധിപ്പിക്കുമെന്നും ഹീറോ മോട്ടോകോർപ്പ് പറയുന്നു.

MOST READ: ഇലക്‌ട്രിക് XUV300 അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

ഹീറോ ഗ്ലാമർ ബ്ലെയ്സ് ഈ വർഷം ആദ്യം അവതരിപ്പിച്ച പതിവ് വേരിയന്റിലെ 124 സിസി എയർ-കൂൾഡ്, ഫ്യുവൽ ഇൻജക്റ്റഡ് എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു. 10.7 bhp കരുത്തും 10.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ബിഎസ് VI കംപ്ലയിന്റ് മോട്ടോർ ട്യൂൺ ചെയ്തിരിക്കുന്നു.

ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

അഞ്ച് സ്പീഡ് ട്രാൻസ്മിഷൻ യൂണിറ്റുമായി എഞ്ചിൻ ജോഡിയാകുന്നു. ഓട്ടോ സെയിൽ സാങ്കേതികവിദ്യയ്‌ക്ക് പുറമേ ഹീറോയുടെ i3S സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും മോട്ടോർസൈക്കിളിന് ലഭിക്കുന്നു.

MOST READ: Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും

ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

ബിഎസ് IV മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ അടുത്തിടെ വിപണിയിൽ എത്തിയ പുതിയ മോഡലിന് നീളം കൂടിയ ഫ്രണ്ട് സസ്പെൻഷനും മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ, മൈലേജ് ഇൻഡിക്കേറ്ററുള്ള ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് കൺസോൾ, തിളക്കമുള്ള ഹെഡ്‌ലാമ്പ് എന്നിവ ലഭിക്കുന്നു.

ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

240 mm ഫ്രണ്ട് ഡിസ്കും 130 mm റിയർ ഡ്രം ബ്രേക്കുകളും മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നു. 18 ഇഞ്ച് അലോയി വീലുകൾ മുന്നിൽ 80 / 100-18, പിന്നിൽ 100 / 80-18 ടയറുകളിൽ വരുന്നു. 123 കിലോഗ്രാമാണ് ഗ്ലാമറിന്റെ ഭാരം.

MOST READ: സിറ്റി RS 1.0 ലിറ്റർ ടർബ്ബോ പെട്രോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

ഹീറോ ഗ്ലാമർ ബിഎസ് VI ഹോണ്ട SP125, ബജാജ് പൾസർ 125 എന്നിവയുമായി മത്സരിക്കുന്നു. 125 സിസി കമ്മ്യൂട്ടർ സെഗ്മെന്റ് മികച്ച പ്രകടനവും മൈലേജും വാഗ്ദാനം ചെയ്യുന്നു, മറ്റ് മത്സരക്കാർ വിപണിയിൽ നിന്ന് പിന്മാറുന്നതിനൊപ്പം നിലവിലുള്ള മോഡലുകൾക്ക് മാന്യമായ ഡിമാൻഡ് ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Hero Introduced Glamour Blaze Edition For The Festive Season. Read in Malayalam.
Story first published: Tuesday, October 13, 2020, 10:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X