ഉത്സവ സീസണ്‍ ആഘോഷമാക്കാം; മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡീഷനുമായി ഹീറോ

വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി, ഇന്ത്യന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ, അവരുടെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാനൊരുങ്ങുന്നു.

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ ഹീറോ; മാസ്‌ട്രോ എഡ്ജ് 125-ന് പുതിയ പതിപ്പൊരുങ്ങുന്നു

ഇതിന്റെ ഭാഗമായി തങ്ങളുടെ ജനപ്രീയ മോഡലായ മാസ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടറിനായി ഒരു പുതിയ പതിപ്പ് സമ്മാനിച്ചിരിക്കുകയാണ്. സ്റ്റെല്‍ത്ത് എഡീഷന്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിന് 72,950 രൂപയാണ് എക്‌സ്‌ഷോറൂം വില.

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ ഹീറോ; മാസ്‌ട്രോ എഡ്ജ് 125-ന് പുതിയ പതിപ്പൊരുങ്ങുന്നു

സ്‌കൂട്ടറിന്റെ ബോഡി പാനലുകള്‍ ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മാറ്റ് ഗ്രേ നിറത്തിലുള്ള സ്‌പോര്‍ട്ടി ഗ്രാഫിക്‌സ് മനോഹരമായി കാണപ്പെടുന്നു. മാത്രമല്ല, ഫ്രണ്ട് ആപ്രോണില്‍ 'സ്റ്റെല്‍ത്ത്' ബാഡ്ജുകളും പിന്‍ പാനലുകളില്‍ സ്‌കൂട്ടറിന്റെ ബോള്‍ഡ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്രാന്‍ഡിംഗും ഉണ്ട്.

MOST READ: ലൈറ്റ് കൊമേർഷ്യൽ വാഹനമായ സൂപ്പർ ക്യാരിയുടെ വില വർധിപ്പിച്ച് മാരുതി സുസുക്കി

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ ഹീറോ; മാസ്‌ട്രോ എഡ്ജ് 125-ന് പുതിയ പതിപ്പൊരുങ്ങുന്നു

ഡ്യുവല്‍ ടെക്‌സ്ചര്‍ഡ് സീറ്റ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് ഈ പതിപ്പിന്റെ മറ്റ് സവിശേഷതകള്‍. ഇത്തരത്തിലുള്ള ചില കോസ്‌മെറ്റിക മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നിലവില്‍ വിപണിയില്‍ ഉള്ള സമാനമായി തുടരും.

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ ഹീറോ; മാസ്‌ട്രോ എഡ്ജ് 125-ന് പുതിയ പതിപ്പൊരുങ്ങുന്നു

125 സിസി ഫ്യുവല്‍ ഇഞ്ചക്ട് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 9 bhp കരുത്തും 10.4 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇന്ധനം ലാഭിക്കുന്നതിനായി, ഹീറോ അതിന്റെ i3S സാങ്കേതികവിദ്യ (ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം) കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

MOST READ: പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ ഹീറോ; മാസ്‌ട്രോ എഡ്ജ് 125-ന് പുതിയ പതിപ്പൊരുങ്ങുന്നു

സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, അണ്ടര്‍ സീറ്റ് യുഎസ്ബി ചാര്‍ജര്‍, ബൂട്ട് ലൈറ്റ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ ഹീറോ; മാസ്‌ട്രോ എഡ്ജ് 125-ന് പുതിയ പതിപ്പൊരുങ്ങുന്നു

ഹീറോ മാസ്‌ട്രോ എഡ്ജ് 125 നിലവില്‍ രണ്ട് വകഭേദങ്ങളിലാണ് വിപണിയില്‍ എത്തുന്നത്. ഇതില്‍ പ്രാരംഭ പതിപ്പിന് 69,250 രൂപയും (ഡ്രം ബ്രേക്ക്) ഉയര്‍ന്ന പതിപ്പിന് 71,950 രൂപയുമാണ് (ഫ്രണ്ട് ഡിസ്‌കിനൊപ്പം പ്രിസ്മാറ്റിക് കളര്‍) എക്‌സ്‌ഷോറൂം വില.

MOST READ: ആക്സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് മോഡലുകള്‍ക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സമ്മാനിച്ച് സുസുക്കി

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ ഹീറോ; മാസ്‌ട്രോ എഡ്ജ് 125-ന് പുതിയ പതിപ്പൊരുങ്ങുന്നു

വിപണിയില്‍ ടിവിഎസ് ജുപിറ്റര്‍, ഹോണ്ട ആക്ടിവ 6G മോഡലുകളാണ് പുതിയ ബിഎസ് VI മാസ്ട്രോ എഡ്ജ് 110 -ന്റെ എതിരാളികള്‍. പുതിയ ഗ്രാഫിക്‌സിനൊപ്പം മിഡ്‌നൈറ്റ് ബ്ലൂ, സീല്‍ സില്‍വര്‍, കാന്‍ഡി ബ്ലേസിംഗ് റെഡ്, പേള്‍ ഫേഡ്‌ലെസ് വൈറ്റ്, പാന്തര്‍ ബ്ലാക്ക്, ടെക്‌നോ ബ്ലൂ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളും ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Hero Introduced Maestro Edge 125 Stealth Edition. Read in Malayalam.
Story first published: Wednesday, October 7, 2020, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X