HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ഏറ്റവും പ്രചാരമേറിയ മോഡലാണ് ഹീറോ HF ഡീലക്സ്. അടുത്തിടെ മോഡലിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

സ്പോക്ക് വീല്‍, അലോയ് വീല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് എന്നുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബൈക്കിന്റെ നിര വര്‍ധിപ്പിച്ചിരിക്കുകയാണ് ബ്രാന്‍ഡ്.

HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി ഇതിനൊപ്പം ചേര്‍ത്തിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കിക്ക് സ്റ്റാര്‍ട്ട്, കിക്ക് സ്റ്റാര്‍ട്ട് വിത്ത് അലോയി വീല്‍, പ്രീമിയം സെല്‍ഫ് സ്റ്റാര്‍ട്ട് ഓള്‍-ബ്ലാക്ക് കളര്‍ ഓപ്ഷനും ലഭിക്കുന്നു.

MOST READ: മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

പുതിയ വകഭേദങ്ങള്‍ എത്തിയതോടെ വിലയിലും മാറ്റങ്ങള്‍ സംഭവിച്ചു. HF ഡീലക്‌സിനുള്ള പ്രാരംഭ പതിപ്പിന്റെ വില കുറച്ചിട്ടുണ്ട്. വാസ്തവത്തില്‍, ഹീറോയില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ബിഎസ് VI മോട്ടോര്‍സൈക്കിളാണിത്.

Hero HF Deluxe Variants Latest Price (ex-showroom Delhi)
Kick start with spoke wheels (NEW) ₹48,000
Kick start with alloy wheels (NEW) ₹49,000
All-black colour variant with self start and alloy wheels (NEW) ₹57,300
Self start with alloy wheels ₹57,175 (₹500 more expensive now)
Self start with alloy wheels and i3S technology ₹58,500 (₹500 more expensive now)
HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

HF ഡീലക്‌സ് ബിഎസ് VI വിപണിയില്‍ എത്തിയപ്പോള്‍, ഇത് രണ്ട് വകഭേദങ്ങളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. 2020 മെയ് മാസത്തില്‍ ഇവയുടെ വിലയില്‍ വര്‍ധനവും വരുത്തി. എന്നാല്‍ നിലവിലെ വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

MOST READ: ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

പുതിയ വകഭേദങ്ങള്‍ അവതരിപ്പിച്ചു എന്നതൊഴിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. ടയറുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് ഓപ്ഷനുകള്‍, i3S ടെക്‌നോളജി എന്നിവയിലെ വ്യത്യാസത്തിന് പുറമെ, ബാക്കി എല്ലാം നിലവിലെ മോഡലുകള്‍ക്ക് സമാനമാണ്.

HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

97.2 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ HF ഡീലക്സിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും എഞ്ചിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8,000 rpm -ല്‍ 8.02 bhp കരുത്തും 6,000 rpm -ല്‍ 8.05 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും.

MOST READ: തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

4 സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ടൂ സ്റ്റെപ്പ് ട്വിന്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

സുരക്ഷക്കായി ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. ബജാജ് CT100, പ്ലാറ്റിന 100 മോഡലുകളാണ് വിപണിയില്‍ എതിരാളികള്‍.

Most Read Articles

Malayalam
English summary
Hero HF Deluxe BS6 New Variants Announced. Read in Malayalam.
Story first published: Thursday, August 20, 2020, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X