ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ബൈക്കുകളുടെ സങ്കൽപം തന്നെ മാറ്റിമറിച്ച മോഡലായിരുന്നു ഹീറോ ഹോണ്ട കരിസ്‌മ. ഇന്ത്യയില്‍ പ്രാരംഭ സ്‌പോര്‍ട് ബൈക്ക് സെഗ്മന്റിന് തുടക്കമിട്ട കരിസ്‌മ നീണ്ടകാലം അരങ്ങുവാണു.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ഹോണ്ടയും ഹീറോയും തമ്മിലുള്ള സംയുക്ത കമ്പനിയായ ഹീറോ ഹോണ്ട വഴി പിരിഞ്ഞെങ്കിലും ഹീറോ മോട്ടോകോർപ് കരി‍സ്‌മയെ വിപണിയിൽ എത്തിച്ച് യുവഹൃദയങ്ങൾ കീഴടക്കി. എന്നാല്‍ കൂടുതല്‍ മോഡലുകള്‍ ഈ നിരയില്‍ കടന്നുവന്നതോടെ കരിസ്‌മയുടെ നിറംമങ്ങി.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ൽ ആദ്യതലമുറയുടെ പ്രതാപത്തില്‍ ഊറ്റംകൊണ്ട് കരിസ്‌മ ZMR അവതരിച്ചെങ്കിലും മോഡല്‍ സമ്പൂര്‍ണ പരാജയമായി മാറി. 220 ശ്രേണിയിലെ പ്രതാപം ഉടഞ്ഞതോടെ വിപണിയിൽ പിടിച്ചു നിൽക്കാൻ ഹീറോ കഷ്ടപ്പെട്ടു.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

2003 ല്‍ പുറത്തിറങ്ങിയ കരിസ്‌മയുടെ ഉത്പാദനം കമ്പനി ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തോളമായി ബൈക്കിന്റെ ഒരു യൂണിറ്റ് പോലും വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യവും പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI നിവലിൽ വരുന്ന കാരണത്തിനാലും കരിസ്‌മയെ തങ്ങളുടെ ശ്രേണിയിൽ നിന്നും പിൻവലിച്ചിരിക്കുകയാണ് ഹീറോ.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഉൽപ്പന്ന ലിസ്റ്റിൽ നിന്ന് മോട്ടോർസൈക്കിൾ നീക്കം ചെയ്‌തതോടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

കാലഹരണപ്പെട്ട ഉപകരണങ്ങൾ, മോശം സ്റ്റൈലിംഗ്, ഒരു ‘വോ ഫാക്ടറിന്റെ' പൊതുവായ അഭാവം എന്നിവ കണക്കിലെടുക്കുമ്പോൾ ഹീറോ കരിസ്‌മ അതിന്റെ ഉത്പാദനത്തിന്റെ അവസാനത്തിൽ ഒട്ടും അഭികാമ്യമല്ല. എന്നിരുന്നാലും ഫെയർഡ് മോട്ടോർസൈക്കിൾ ഒരുകാലത്ത് ഇന്ത്യൻ ഇരുചക്ര വാഹന പ്രേമികളുടെ മനസിലെ ഇതിഹാസമായിരുന്നു.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ഹീറോ ഹോണ്ടയുടെ കാലഘട്ടത്തിലെ പ്രധാന ഉൽപ്പന്നങ്ങളിലൊന്നായിരുന്ന കരിസ്‌മ സ്പോർട്‌സ് മോട്ടോർസൈക്കിൾ 2003 ലാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്. രാജ്യത്ത് സിംഗിൾ സിലിണ്ടർ സ്പോർട്‌സ് ബൈക്കുകളൊന്നും വാഗ്‌ദാനം ചെയ്യാത്ത സമയത്താണ് കരിസ്‌മയുടെ രംഗപ്രവേശം. തുടർന്ന് 2007 ൽ കരിസ്‌മ R രൂപത്തിൽ ഒരു കോസ്മെറ്റിക് നവീകരണവും ബൈക്കിന് ലഭിച്ചു.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

പിന്നീട് 2009 ൽ ഗണ്യമായ സൗന്ദര്യവർദ്ധക നവീകരണങ്ങളോടെ പുതിയ ഹീറോ കരിസ്‌മ ZMR എന്ന പുത്തൻ മോഡലിനെയും കമ്പനി ഈ ശ്രേണിയിലേക്ക് എത്തിച്ചു. എന്നാൽ കരിസ്‌മ R ന്റെ അതേ ഘകങ്ങൾ കടമെടുത്താണ് ഈ മോഡലിനെ കമ്പനി പുറത്തിറക്കിയത്.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ഹീറോ സൈക്കിളുകളും ഹോണ്ട മോട്ടോർ കമ്പനിയും 2010 ൽ വേർപിരിഞ്ഞതോടെ ഹീറോ മോട്ടോകോർപിന്റെ കീഴിലേക്ക് കരിസ്‌മ എത്തി. വർഷങ്ങളായി കമ്പനി ഒന്നിലധികം ഉൽ‌പ്പന്നങ്ങൾ‌ അവതരിപ്പിച്ചെങ്കിലും മുൻ‌നിരയിലുണ്ടായിരുന്ന ഹീറോ കരിസ്‌മയ്ക്ക് ഒരിക്കലും യോഗ്യമായ ഒരു നവീകരണം ലഭിച്ചില്ല.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

2014 ൽ ഉടച്ചുവാർത്ത് അവതരിപ്പിച്ച രണ്ടാംതലമുറ കരിസ്‌മയെ കണ്ട് വിപണി തലകുനിച്ചു. വ്യത്യസ്ത പാനലുകളുള്ള ഒരേ മോട്ടോർ സൈക്കിൾ മാത്രമായിരുന്നു ‘പുതിയ' കരിസ്‌മ R, ZMR മോഡലുകൾ എന്ന് പലരും ചൂണ്ടിക്കാട്ടി.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ഹീറോ മോട്ടോകോർപ് ഇതിനെക്കുറിച്ച് മൗനം പാലിക്കുകയും ഒരു ഘട്ടത്തിൽ മോട്ടോർ സൈക്കിൾ നിർത്തുകയില്ലെന്ന് പങ്കുവെക്കുകയും ചെയ്തിരുന്നു. യഥാർത്ഥ ഹീറോ ഹോണ്ട കരിസ്‌മയ്ക്ക് സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇന്ന് ഉയർന്ന ഡിമാന്റാണുള്ളത്.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

223 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോ കരി‌സ്‌മയുടെ കരുത്ത്. 19.2 bhp യും 19.35 Nm torque ഉം ആണ് വാഹനം ഉത്പാദിപ്പിച്ചിരുന്നത്. ഇത് 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ഇന്നത്തെ മോട്ടോർ സൈക്കിൾ നിലവാരത്തിൽ ഈ പ്രകടന കണക്കുകൾ അത്ര ശ്രദ്ധേയമായിരിക്കില്ല. പക്ഷേ സുഗമവും പരിഷ്കൃതവുമായ എഞ്ചിനുകൾ നിർമ്മിക്കുന്നതിൽ ഹോണ്ടയുടെ വൈദഗ്ദ്ധ്യം തീർച്ചയായും കരിസ്‌മയിൽ പ്രകടമാണ്.

ആ യുഗത്തിന് അവസാനം; ഇനി കരിസ്‌മ ഇല്ല, ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ഹീറോ കരിസ്‌മ ZMR ന്റെ അവസാന മോഡൽ വിപണിയിൽ എത്തിച്ചപ്പോൾ വില ഏകദേശം 1.10 ലക്ഷം രൂപയായിരുന്നു. ബൈക്കന്റെ ഒരു തിരിച്ചുവരവിന് ആരാധകർ കാത്തിരിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകളെല്ലാം മങ്ങിയതാണ്. എങ്കിലും വരും വർഷങ്ങളിൽ ഹീറോ കരിസ്‌മയുടെ യഥാർത്ഥ പിൻഗാമിയെ നമുക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Hero Karizma removed from the website. Read in Malayalam
Story first published: Friday, February 14, 2020, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X