Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 15 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 16 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
രാജ്യം 72ാം റിപ്പബ്ലിക്ക് നിറവില്‍; പ്രൗഡിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം, പരേഡ് കാണാന്‍ കാല് ലക്ഷത്തോളം പേര്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എതിരാളികളേക്കാൾ വിലക്കുറവിൽ പുതിയ പ്ലെഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്ക് എഡിഷൻ പുറത്തിറക്കി ഹീറോ
ഈ ഉത്സവ സീസണിൽ സ്കൂട്ടറുകളുടെ പ്രത്യേക പതിപ്പുക്കൾ പുറത്തിറക്കി വിപണിയിൽ വലിയൊരു ആരവം തന്നെ സൃഷ്ടിക്കാൻ ഹീറോ മോട്ടോകോർപ് ആസൂത്രണം ചെയ്തിട്ടുണ്ട്.

കമ്പനി ഇതിനകം 72,950 രൂപയ്ക്ക് മാസ്ട്രോ എഡ്ജ് 125 സിസി സ്റ്റെൽത്ത് എഡിഷൻപ് പുറത്തിറക്കിയിരുന്നു. ഇപ്പോൾ 110 സിസി പ്ലെഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്ക് എഡിഷൻ 60,950 രൂപ എക്സ്-ഷോറൂം വിലയ്ക്ക് കമ്പനി പുറത്തിറക്കിയിരിക്കുകയാണ്.

പുതിയ ഹീറോ പ്ലെഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്ക് എഡിഷൻ ഇരട്ട ടോൺ കളർ സ്കീമിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് ബ്ലാക്ക്/ ബ്രൗൺ നിറമുള്ള സീറ്റുകൾ, ബ്രൗൺ പ്ലാസ്റ്റിക് പാനലുകൾ, സമാനമായ നിറത്തിലുള്ള ഫുട് ബോർഡ് എന്നിവ ഒരു ബ്ലാക്ക് ബോഡി പെയിന്റിനൊപ്പം നൽകുന്നു.
MOST READ: നാളിതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്‌തത് ക്രെറ്റയുടെ 2 ലക്ഷം യൂണിറ്റുകള്‍

ഫ്രണ്ട് ഏപ്രൺ, റിമ്മുകൾ, സൈലൻസറിലെ ഹീറ്റ് ഷീൽഡ്, റിയർ വ്യൂ മിറർ എന്നിവയിൽ നൽകിയിരിക്കുന്ന ക്രോം ആക്‌സന്റുകൾ സ്കൂട്ടറിന്റെ സ്‌പോർടി ആകർഷണം വർധിപ്പിക്കുന്നു. വാഹനത്തിന്റെ ഡ്യുവൽ ടോണിന് സമാന കളർ സ്കീം അതിന്റെ ഹാൻഡിൽബാർ ഗ്രിപ്പിലും സീറ്റ് ബാക്ക് റെസ്റ്റിലും തുടരുന്നു.

യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, എൽഇഡി അണ്ടർ സീറ്റ് സ്റ്റോറേജ് ലൈറ്റിംഗ്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം, ട്യൂബ് ലെസ് ടയറുകൾ, അലോയി വീലുകൾ എന്നിവയുൾപ്പെടെയുള്ള പതിവ് വേരിയന്റുകളിൽ കാണുന്നതുപോലെ സമാന സവിശേഷതകൾ സ്പെഷ്യൽ എഡിഷനും വാഗ്ദാനം ചെയ്യുന്നു.
MOST READ: ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പുതിയ പ്ലെഷർ പ്ലസ് സ്കൂട്ടറിന്റെ എതിരാളികളായ ഹോണ്ട ആക്ടിവ, ഡിയോ, ടിവിഎസ് ജൂപ്പിറ്റർ എന്നിവയുമായുള്ള വില താരതമ്യം ചുവടെയുണ്ട്.
Model | Variant | Prices |
Hero Pleasure Plus 110 | STD | Rs56,800 |
Alloy Wheel | Rs58,950 | |
Platinum | Rs60,950 | |
Hero Maestro 110 BS6 | STD | Rs60,950 |
Alloy | Rs62,450 | |
Honda Activa 5G 110 | STD | Rs65,419 |
DLX | Rs66,919 | |
Honda Dio | STD | Rs61,497 |
DLX | Rs64,847 | |
TVS Jupiter 110 | Base | Rs63,102 |
ZX | Rs65,102 | |
ZX Disc | Rs69,052 | |
Classic | Rs69,062 |

ഹീറോ മാസ്ട്രോ എഡ്ജ് സ്റ്റെൽത്ത് എഡിഷനിലെ ഫീച്ചർ അപ്‌ഡേറ്റുകളിൽ ഡാർക്ക് മാറ്റ് ഗ്രേ കളർ സ്കീമും ബോഡിയുലെ കാർബൺ ബ്ലാക്ക് സ്ട്രൈപ്പുകളും സമാനമായ കളർ സ്കീമിൽ പുതിയ ഗ്രാഫിക്സും ഉൾപ്പെടുന്നു. ഡയമണ്ട് കട്ട് അലോയി വീലുകളിൽ വരുന്ന സ്കൂട്ടറിന് ഡ്യുവൽ ടെക്സ്ചർഡ് സീറ്റും ‘സ്റ്റെൽത്ത്' ബാഡ്ജിംഗും ലഭിക്കുന്നു.
MOST READ: ബിഎസ് VI V-സ്ട്രോം 650 XT അരങ്ങേറ്റത്തിനൊരുങ്ങി സുസുക്കി; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ഹീറോ പ്ലെഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്ക് എഡിഷൻ 110 സിസി, എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്ടഡ് എഞ്ചിൻ തന്നെയാമ് ലഭിക്കുന്നത്. ഈ എഞ്ചിൻ 7,000 rpm -ൽ 8 bhp പവറും 5,500 rpm -ൽ 8.7 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.

ബിഎസ് VI അപ്‌ഡേറ്റിൽ, ഈ എഞ്ചിൻ ബിഎസ് IV കംപ്ലയിന്റ് എഞ്ചിനിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 10 ശതമാനം മികച്ച ആക്‌സിലറേഷനും 10 ശതമാനം കൂടുതൽ മൈലേജും വാഗ്ദാനം ചെയ്യുന്നു.