ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ ഹീറോ മോട്ടോകോർപ് തങ്ങളുടെ സ്‌കൂട്ടർ മോഡലുകളെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി പുതിയ രണ്ട് ടെലിവിഷൻ പരസ്യ വീഡിയോകൾ പുറത്തിറക്കി.

ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

ഇന്ത്യയിൽ നിലവിലുള്ള സ്‌കൂട്ടറുകളിലേക്കും പുതിയതായി പുറത്തിറക്കിയ സ്പെഷ്യൽ എഡിഷൻ പ്ലെഷർ പ്ലസിലേക്കുമാണ് പുതിയ വീഡിയോ ശ്രദ്ധ ആകർഷിക്കുന്നത്. ഈ പുതിയ ഹീറോ സ്കൂട്ടറുകൾ ഇപ്പോൾ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തോടൊപ്പം അത്യാധുനിക xSens ടെക്നോളജിയും പരിചയപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം ഹീറോ അവരുടെ സ്കൂട്ടറുകളിൽ അവതരിപ്പിച്ച സാങ്കേതിക അപ്‌ഡേറ്റുകളും പരസ്യം പറഞ്ഞുവെക്കുന്നു. സ്റ്റൈൽ, മൈലേജ്, പെർഫോമൻസ് തുടങ്ങിയ സവിശേഷതകളും വീഡിയോ ഉയർത്തിക്കാട്ടുന്നു.

MOST READ: എന്‍ടോര്‍ഖ് അവഞ്ചേഴ്‌സ് മാര്‍വല്‍ പതിപ്പുമായി ടിവിഎസ്; അവതരണം ഉടന്‍

ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

തീർന്നില്ല, അടുത്തിടെ അവതരിപ്പിച്ച ഹീറോ XSens പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റത്തിനെക്കുറിച്ചും ഇവിടെ പരാമർശിക്കുന്നുണ്ട്. ഹീറോ മോട്ടോകോർപ് രണ്ട് പുതിയ സ്‌പെഷ്യൽ എഡിഷൻ സ്‌കൂട്ടറുകൾ അടുത്തിടെ പുറത്തിറക്കി.

ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

മാസ്ട്രോ എഡ്ജ് 125 സ്റ്റെൽത്ത്, പ്ലെഷർ പ്ലസ് പ്ലാറ്റിനം സ്‌കൂട്ടർ എന്നിവയിലൂടെ ഉത്സവ സീസണിൽ കൂടുതൽ മികച്ച വിൽപ്പന കണക്കുകൾ ഇതിലൂടെ സ്വന്തമാക്കാമെന്നും കമ്പനി വിശ്വസിക്കുന്നു.

MOST READ: സ്പ്ലെൻഡർ പ്ലസ് ബ്ലാക്ക് ആൻഡ് ആക്സന്റ് എഡിഷൻ അവതരിപ്പിച്ച് ഹീറോ

ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

60,950 രൂപയുടെ എക്സ്ഷോറൂം വിലയാണ് പ്ലഷർ പ്ലഷർ പ്ലാറ്റിനത്തിനായി മുടക്കേണ്ടത്. ബ്ലാക്ക്-ബ്രൗൺ നിറങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീമിലാണ് സ്കൂട്ടർ ഒരുങ്ങിയിരിക്കുന്നത്.

ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

ഇതിന്റെ ഡ്യുവൽ ടോൺ സീറ്റ്, ബ്രൗൺ പ്ലാസ്റ്റിക് പാനലുകൾ, ക്രോം ആക്സന്റുകളുള്ള ഫുട് ബോർഡ് എന്നിവ സ്പോർട്ടി ആകർഷണം വർധിപ്പിക്കുന്നു. 110 സിസി സ്കൂട്ടറിന് ‘XSens ടെക്നോളജി' ഫീച്ചർ ചെയ്യുന്ന ബിഎസ്-VI കംപ്ലയിന്റ് പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ലഭിക്കുന്നത്.

MOST READ: നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

110 സിസി യൂണിറ്റ് 7,000 rpm-ൽ 8 bhp പവറും 5,500 rpm-ൽ 8.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ 10 ശതമാനം മികച്ച ആക്സിലറേഷനും ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നു.

ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

ഈ മാസം ആദ്യം കമ്പനി മാറ്റ് ഗ്രേ കളർ സ്കീമിൽ മാസ്ട്രോ എഡ്ജ് 125 ‘സ്റ്റെൽത്ത്' പതിപ്പ് 72,950 രൂപയ്ക്ക് അവതരിപ്പിച്ചു. ഈ സ്പെഷ്യൽ എഡിഷൻ മോഡലിന് ‘സ്റ്റെൽത്ത്' ബാഡ്‌ജിംഗും കാർബൺ ഫൈബർ ആക്‌സന്റുകളുമാണ് ഹീറോ ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Hero Launched Two New TVC Video For Destini, Maestro, Pleasure Scooters. Read in Malayalam
Story first published: Tuesday, October 20, 2020, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X