ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ

ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. ഇ-ഷോപ്പ് എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് കമ്പനി അവതരിപ്പിച്ചത്.

ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ

ഈ പ്രതിസന്ധി ഘട്ടത്തില്‍ വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിനായിട്ടാണ് പുതിയ പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബൈക്കുകളും സ്‌കൂട്ടറുകളും ഇതിലൂടെ വാങ്ങാന്‍ സാധിക്കും.

ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ

ഇതിനായി ഉപഭോക്താക്കള്‍ ആദ്യം www.heromotocorp.com എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കണം. അവിടെ ഇ-ഷോപ്പ് എന്ന ടാബ് കാണാന്‍ സാധിക്കും. അവിടെ ക്ലീക്ക് ചെയ്യുന്നതോടെ വാഹനം ബുക്ക് ചെയ്യുന്നതിനും വാങ്ങുന്നതിനും ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

MOST READ: 2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ

ഉപഭോക്താവ് ഇ-ഷോപ്പ് പേജില്‍ എത്തിക്കഴിഞ്ഞാല്‍, വാഹനത്തിന്റെ വില, വാഹനത്തിന്റെ സ്റ്റോക്ക് നില, ഓണ്‍ലൈന്‍ വഴി ഡോക്യുമെന്റ് വിവരങ്ങള്‍ കൈമാറുന്നതിനും അവസരം നല്‍കിയിട്ടുണ്ട്.

ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ

അതിനുശേഷം ഡീലറുടെ വിവരങ്ങള്‍, ഫിനാന്‍സ് ഓപ്ഷനുകള്‍, സെയില്‍സ് ഓര്‍ഡര്‍, ബുക്കിങ് സ്ഥിരീകരണം, ഡെലിവറി ഓപ്ഷന്‍ എന്നിവയും തെരഞ്ഞെടുക്കാം. വകഭേദം, നിറം, നഗരം, ഡീലര്‍ഷിപ്പ് എന്നിവ തെരഞ്ഞെടുക്കാനും ഉപഭോക്താവിന് സാധിക്കും.

MOST READ: ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ

ഒരിക്കല്‍ വാഹനം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഉപഭോക്താവിന്, രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഇത് നല്‍കി മറ്റ് പ്രക്രീയകളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നടപടി പൂര്‍ത്തിയാകുന്നത്.

ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ

ലോക്ക്ഡൗണിന്റെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കുയാണ് ഹീറോ. പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സര്‍ക്കാര്‍ മാനദണ്ഡങ്ങളോടെയാണ് ഈ മേഖലയിലെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.

MOST READ: 20,000 യൂണിറ്റ് ഉത്പാദനം പിന്നിട്ട് ബെന്റ്‌ലി ബെന്റേഗ

ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ

റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 1,500 ഡീലര്‍ഷിപ്പുകള്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനം എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ

പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 10,000 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പന നടന്നതായും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

MOST READ: എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22 മുതലാണ് നിര്‍മ്മാതാക്കള്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്. പിന്നീട് ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ ലഭിച്ചതോടെ മെയ് 4 -ന് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു.

Most Read Articles

Malayalam
English summary
Hero Launches Online Sales Platform Called eShop. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X