മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

ലോക ഇവി ദിനത്തോട് അനുബന്ധിച്ച് പുതിയ ഇലക്ട്രിക് സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹീറോ ലെക്ട്രോ. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഇ-ബൈക്ക് വിപ്ലവത്തെ ഇത് സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

യുകെയിലെ മാഞ്ചസ്റ്ററിലെ കമ്പനിയുടെ ഗ്ലോബല്‍ ഡിസൈന്‍ സെന്ററില്‍ രൂപകല്‍പ്പന ചെയ്ത പുതിയ ശ്രേണി ഇ-സൈക്കിളുകള്‍ കമ്മ്യൂട്ടര്‍, ഫിറ്റ്‌നസ്, ലഷര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി വരുന്നു. ബ്ലൂടൂത്ത് വഴിയുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയും സൈക്കിളില്‍ ഉണ്ട്.

മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

'കമ്മ്യൂട്ടര്‍ ബൈക്കുകള്‍, ഫിറ്റ്‌നസ് ബൈക്കുകള്‍, ഫണ്‍ ബൈക്കുകള്‍ എന്നിവ പോലുള്ള നിരവധി ഓഫറുകളിലൂടെ പുതിയ ലെക്ട്രോ ശ്രേണി വ്യത്യസ്ത ഉപയോക്തൃ ആവശ്യങ്ങളും നഗര യാത്രക്കാരുടെ വിവിധ വിഭാഗങ്ങളും നിറവേറ്റുമെന്നും'' ഹീറോ സൈക്കിള്‍സ്, ലെക്ട്രോ ഇ-മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ആദിത്യ മുഞ്ജല്‍ പറഞ്ഞു.

MOST READ: പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; വിപണിയിലേക്ക് ഉടനെന്ന് സൂചന

മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

നമ്മുടെ മൊബൈലുകളും ഇലക്ട്രിക് ബൈക്കുകളും തമ്മിലുള്ള ഇന്റര്‍ഫേസ് പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഈ സ്മാര്‍ട്ട് ഇ-സൈക്കിളുകളുടെ ബാര്‍ ഉയര്‍ത്തിയാണ് ഡിസൈന്‍ ചെയ്യുന്നത്. ഇ-മൊബിലിറ്റിയും വൃത്തിയുള്ള യാത്രാമാര്‍ഗവുമാണ് നഗര ഗതാഗതത്തിന്റെ ഭാവി.

മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

കൃത്യമായ എഞ്ചിനീയറിംഗ് പിന്തുണയുള്ള കട്ടിംഗ് എഡ്ജ് ഉത്പ്പന്നങ്ങള്‍ക്കൊപ്പം ഭാവി ഇവിടെ ഉണ്ടെന്ന് ഹീറോ ലെക്ട്രോ ഉറപ്പാക്കുന്നു. ഹ്രസ്വ, ഇടത്തരം യാത്രകള്‍ക്ക് കമ്മ്യൂട്ടര്‍ ശ്രേണി അനുയോജ്യമാണെങ്കിലും, ഫണ്‍ സീരീസ് വിനോദ സവാരിക്ക് വേണ്ടിയുള്ളതാണ്.

MOST READ: പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

ഫിറ്റ്‌നസ് പ്രേമികള്‍ക്കായി ഫിറ്റ്‌നസ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നു. വേഗത, മാപ്പ്, ബാറ്ററി ചാര്‍ജ്, മോഡുകള്‍, പിന്നിട്ട ദൂരം, സവാരി, എന്നിവ പോലുള്ള തത്സമയ വിവരങ്ങളിലേക്ക് ആക്സസ് ചെയ്യാന്‍ ഐസ്മാര്‍ട്ട് സവിശേഷത അല്ലെങ്കില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി അനുവദിക്കുന്നു.

മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

ലിഥിയം അയണ്‍ ബാറ്ററിയും സ്മാര്‍ട്ട് EDU -വുമായാണ് ഇ-ബൈക്കുകളില്‍ വരുന്നത്. ഇത് ഉപയോക്താക്കളെ നാലു രീതിയിലുള്ള സവാരി നിന്ന് തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നു.

MOST READ: ബൊലേറോയ്ക്ക് പുതിയ പ്രാരംഭ പതിപ്പ് സമ്മാനിച്ച് മഹീന്ദ്ര; വില 7.64 ലക്ഷം രൂപ

മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ ടൗണ്‍മാസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സൈക്കിള്‍ ഹീറോ ലെക്ട്രോ അവതരിപ്പിച്ചത്. വിപണിയില്‍ 30,999 രൂപയാണ് ഇലക്ട്രിക് സൈക്കിളിന്റെ വില.

മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, മുന്നിലെ സസ്പെന്‍ഷന്‍ എന്നിവയെല്ലാം സൈക്കിളിന്റെ സവിശേഷതകളാണ്. ദൈനംദിന ആവശ്യത്തിനായി ഒരു ത്രോട്ടിലും അതിനൊപ്പം പെഡലും ഇലക്ട്രിക് സൈക്കിളില്‍ ലഭ്യമാണ്.

MOST READ: ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

ഒറ്റചാര്‍ജില്‍ 30-40 കിലോമീറ്റര്‍ യാത്രയാണ് ലെക്ട്രോ വാഗ്ദാനം ചെയ്യുന്നത്. കേവലം മൂന്ന് മണിക്കൂര്‍ കൊണ്ട് സൈക്കിളിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയം ഏറിയതോടെയാണ് പുതിയ ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Hero Lectro Launches New Range Of Electric Bicycles. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X