Just In
- 10 hrs ago
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- 10 hrs ago
അത്യാധുനിക ലൈഫ്സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു
- 11 hrs ago
കൊവിഡ്-19 വാക്സിന് ട്രക്ക്: ഭാരത് ബെന്‍സ് ബിസേഫ് എക്സ്പ്രസിന്റെ സവിശേഷതകള്‍ അറിയാം
- 12 hrs ago
മോട്ടോ ഗുസിക്ക് പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ
Don't Miss
- Lifestyle
ഈ രാശിക്ക് ഇന്ന് ആത്മീയ ചായ്വ് വര്‍ധിക്കും
- News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്മോഹന് വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Movies
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണിയിൽ തരംഗമായി ഹീറോ എക്ട്രീം 160R; കഴിഞ്ഞ മാസം വിറ്റഴിച്ചത് 12,480 യൂണിറ്റുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് 2020 ഒക്ടോബറിൽ എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

എൻട്രി ലെവൽ കമ്യൂട്ടർമോട്ടോർസൈക്കിൾ ശ്രേണി ഹീറോയുടെ വിൽപ്പനയിൽ ശക്തിതെളിയിച്ചപ്പോൾ മാസങ്ങളായി സ്ഥിരമായ വിൽപ്പന വളർച്ചയാണ് ബ്രാൻഡിന്റെ ഏറ്റവും പുതിയ എക്ട്രീം 160R മോഡലും കൈവരിച്ച് വരുന്നത്.

ബ്രാൻഡിന്റെ സമീപകാല മോഡലുകളെ അപേക്ഷിച്ച് രൂപകൽപ്പനയുടെ കാര്യത്തിൽ ഒരു വ്യത്യസ്ത നിലപാടാണ് ഈ എൻട്രി ലെവൽ സ്പോർട്സ് മോട്ടോർസൈക്കിൾ സ്വീകരിച്ചത്. ലുക്കിനൊപ്പം മികച്ച പെർഫോമൻസും കൂടി ഒത്തു ചേർന്നപ്പോൾ എക്ട്രീം 160R വൻവിജയമായി.
MOST READ: 2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബൈക്കുകളും സ്കൂട്ടറുകളും

2020 ഒക്ടോബറിൽ മോട്ടോർസൈക്കിളിന്റെ 12,480 യൂണിറ്റുകളാണ് ഹീറോ നിരത്തിലെത്തിച്ചത്. 1.R കൺസെപ്റ്റിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന മോഡലിനെ 160 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചെക്റ്റ് എഞ്ചിൻ കൊണ്ടാണ് ഹീറോ സജ്ജീകരിച്ചിരിക്കുന്നത്.

ഈ ബിഎസ്-VI നിലവാരത്തിലുള്ള എഞ്ചിൻ 8,500 rpm -ല്‍ 15 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. അഞ്ച് സ്പീഡാണ് ഗിയർബോക്സ്. വെറും 4.7 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗതയിൽ എത്താൻ ഹീറോ എക്ട്രീം 160R-ന് സാധിക്കും.
MOST READ: അധികം വൈകാതെ ഇന്ത്യയിലേക്കും; ട്രൈഡന്റ് 660 മോഡലിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു

പൂർണ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ട്യൂബ്ലെസ് ടയറുകൾ, പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, ഇരുവശത്തും 17 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ-ചാനൽ എബിഎസ് എന്നിവ പോലുള്ള ആകർഷകമായ സവിശേഷതകൾ മോട്ടോർസൈക്കിളിൽ ഉണ്ട്.

ഇതിന് മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് ഹീറോ വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ടിൽ ഡിസ്ക് ബ്രേക്ക് സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ പിന്നിൽ ഡിസ്ക് ബ്രേക്ക് ഒരു ഓപ്ഷനായാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.
MOST READ: സ്ക്രാംബർ നിരയുടെ വിലവിരങ്ങൾ വെളിപ്പെടുത്തി ഡ്യുക്കാട്ടി

സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളാണിത്. എക്സ്ട്രീമിന്റെ പ്രാരംഭ പതിപ്പിന് 138.5 കിലോഗ്രാം ആണ് ഭാരമാണുള്ളത്. ബൈക്കിന്റെ സിംഗിൾ ഡിസ്ക് വേരിയന്റിന് 1.02 ലക്ഷം രൂപയും ഡ്യുവൽ ഡിസ്ക് മോഡലിന് 1.05 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ ബജാജ് പൾസർ NS160, അപ്പാച്ചെ RTR 160 4V, സുസുക്കി ജിക്സെർ, ഹോണ്ട ഹോർനെറ്റ് 2.0 തുടങ്ങിയ മോഡലുകളുമായാണ് ഹീറോ എക്ട്രീം 160R മാറ്റുരയ്ക്കുന്നത്.