പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹീറോ; വിറ്റഴിച്ചത് 10,000 യൂണിറ്റ് വാഹനങ്ങള്‍

ലോക്ക്ഡൗണിന്റെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ അടുത്തിടെയാണ് വാഹന നിര്‍മ്മാതാക്കള്‍ പുനരാരംഭിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സര്‍ക്കാര്‍ മാനദണ്ഡങ്ങളോടെയാണ് ഈ മേഖലയിലെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹീറോ; വിറ്റഴിച്ചത് 10,000 യൂണിറ്റ് വാഹനങ്ങള്‍

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി ആരംഭിച്ചു. കമ്പനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 1,500 ഡീലര്‍ഷിപ്പുകള്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹീറോ; വിറ്റഴിച്ചത് 10,000 യൂണിറ്റ് വാഹനങ്ങള്‍

സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനം എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 10,000 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പന നടന്നതായും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

MOST READ: ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹീറോ; വിറ്റഴിച്ചത് 10,000 യൂണിറ്റ് വാഹനങ്ങള്‍

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22 മുതലാണ് നിര്‍മ്മാതാക്കള്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്. പിന്നീട് ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ ലഭിച്ചതോടെ മെയ് 4 -ന് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹീറോ; വിറ്റഴിച്ചത് 10,000 യൂണിറ്റ് വാഹനങ്ങള്‍

കൊവിഡ്-19 വൈറസിനെതിരായ പോരാട്ടത്തില്‍ നേരത്തെ സഹായവുമായി ഹീറോ രംഗത്തെത്തിയിരുന്നു. 100 കോടി രൂപയുടെ ധനസഹായമാണ് കമ്പനി പ്രഖ്യാപിച്ചത്.

MOST READ: കെടിഎം 373 സിസി എഞ്ചിൻ തുടിക്കുന്ന മോട്ടോർസൈക്കിളുകൾ

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹീറോ; വിറ്റഴിച്ചത് 10,000 യൂണിറ്റ് വാഹനങ്ങള്‍

100 കോടി രൂപയില്‍ 50 കോടി ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഹീറോ നേരിട്ട് നല്‍കും. 50 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നുമാണ് റിപ്പോര്‍ട്ട്.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹീറോ; വിറ്റഴിച്ചത് 10,000 യൂണിറ്റ് വാഹനങ്ങള്‍

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് ആരോഗ്യ രംഗത്തെ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു. ഇതിനുപുറമെ, ഗ്രാമപ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്നതിനായി ഹീറോ ടൂ വീലര്‍ ആംബുലന്‍സുകള്‍ നല്‍കിയും കമ്പനി രംഗത്തെത്തിയിരുന്നു.

MOST READ: തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹീറോ; വിറ്റഴിച്ചത് 10,000 യൂണിറ്റ് വാഹനങ്ങള്‍

ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യം നടത്തുന്ന പ്രതിരോധങ്ങള്‍ക്കായി ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെയും സര്‍ക്കാരിനെയും സഹായിക്കാന്‍ ഹീറോ പ്രതിജ്ഞാബദ്ധമാണെന്നും അതിനാലാണ് ധനസാഹായം നല്‍കുന്നതെന്നും ചെയര്‍മാന്‍ പവന്‍ മുജാന്‍ അറിയിച്ചു.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹീറോ; വിറ്റഴിച്ചത് 10,000 യൂണിറ്റ് വാഹനങ്ങള്‍

നിലവില്‍ ഹീറോ തങ്ങളുടെ മോഡലുകളുടെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. അതോടൊപ്പം തെരഞ്ഞെടുത്ത ചില ബിഎസ് IV വാഹനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയാണ് കമ്പനി വില്‍പ്പന നടത്തുന്നത്.

Most Read Articles

Malayalam
English summary
Hero MotoCorp Sells 10,000 Units Since Reopening Last Week. Read in Malayalam.
Story first published: Monday, May 11, 2020, 8:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X