ഉത്സവ സീസണിൽ വിപണി പിടിക്കണം; എക്‌സ്ട്രീം 160R-ന് ദീപാവലി ഓഫറുമായി ഹീറോ

ഉത്സവ സീസണിൽ കൂടുതൽ വിൽപ്പന ലക്ഷ്യമിട്ട് ഹീറോ മോട്ടോകോർപ് ജനപ്രിയ മോഡലായ എക്‌സ്ട്രീം 160R-ന് പുതിയ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു. നിലവിൽ കമ്പനിയുടെ നിരയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ബൈക്കാണിത്.

ഉത്സവ സീസണിൽ വിപണി പിടിക്കണം; എക്‌സ്ട്രീം 160R-ന് ദീപാവലി ഓഫറുമായി ഹീറോ

നിങ്ങളുടെ പഴയ ഇരുചക്ര വാഹനം എക്‌സ്ട്രീം 160R ആയി എക്സ്ചേഞ്ച് ചെയ്യുമ്പോൾ 3,000 രൂപയുടെ ബോണസ് മോട്ടോർസൈക്കിളിൽ ലഭ്യമാകും. അതോടൊപ്പം ഇതിനകം തന്നെ ഒരു ഹീറോ ഉൽപ്പന്നം സ്വന്തമാക്കിയവരാണെങ്കിൽ അവർക്ക് 2,000 രൂപ ലോയൽറ്റി കിഴിവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഉത്സവ സീസണിൽ വിപണി പിടിക്കണം; എക്‌സ്ട്രീം 160R-ന് ദീപാവലി ഓഫറുമായി ഹീറോ

കൂടാതെ തെരഞ്ഞെടുത്ത കോർപ്പറേറ്റ് കമ്പനികൾക്ക് ഹീറോയുമായി സഖ്യമുള്ളതിനാൽ ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2,000 രൂപയുടെ പ്രത്യേക ആനുകൂല്യവും ലഭിക്കും. എക്‌സ്ട്രീം 160R വാങ്ങുന്നതിനായി ഹീറോ ക്യാഷ്ബാക്ക് രൂപത്തിൽ വരുന്ന കൂടുതൽ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

MOST READ: മിനിമലിസ്റ്റിക് രൂപകൽപ്പനയിൽ പുതിയ E-ഫൈറ്റർ അവതരിപ്പിച്ച് ഡ്രൂഗ് മോട്ടോ

ഉത്സവ സീസണിൽ വിപണി പിടിക്കണം; എക്‌സ്ട്രീം 160R-ന് ദീപാവലി ഓഫറുമായി ഹീറോ

പേടിഎം വഴി ഇടപാട് നടത്തപകയാണെങ്കിൽ നിങ്ങൾക്ക് 7,500 രൂപ വരെ ലാഭിക്കാൻ കഴിയും. അതേസമയം ഒരു ഐസിഐസിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിന്റെ ഉപയോഗത്തിലൂടെ 5,000 രൂപ വരെ ക്യാഷ്ബാക്ക് നേടാനും നിങ്ങൾക്ക് സാധിക്കും.

ഉത്സവ സീസണിൽ വിപണി പിടിക്കണം; എക്‌സ്ട്രീം 160R-ന് ദീപാവലി ഓഫറുമായി ഹീറോ

ഈ സ്കീമുകളിൽ ബാധകമായ ചില നിബന്ധനകളും വ്യവസ്ഥകളും 2020 നവംബർ 17 വരെ മാത്രമേ സാധുതയുള്ളൂ എന്നത് ശ്രദ്ധേയമാണ്. ഹീറോ ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ആകർഷകമായ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് എക്‌സ്ട്രീം 160R.

MOST READ: ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

ഉത്സവ സീസണിൽ വിപണി പിടിക്കണം; എക്‌സ്ട്രീം 160R-ന് ദീപാവലി ഓഫറുമായി ഹീറോ

ബൈക്കിന്റെ 163 സിസി, എയർ-കൂൾഡ് എഞ്ചിൻ ക്ലാസിലെ ഏറ്റലും പഞ്ചിയായ യൂണിറ്റാണ്. ഈ യൂണിറ്റ് 8,500 rpm-ല്‍ 15 bhp കരുത്തും 6,500 rpm-ല്‍ 14 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. 138.5 കിലോഗ്രാം മാത്രം ഭാരമുള്ള എക്‌സ്ട്രീം 160R അതിന്റെ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണെന്നതും ശ്രദ്ധേയമാണ്.

ഉത്സവ സീസണിൽ വിപണി പിടിക്കണം; എക്‌സ്ട്രീം 160R-ന് ദീപാവലി ഓഫറുമായി ഹീറോ

അതിനാൽ തന്നെ 4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് സാധിക്കും. പൂർണ എൽഇഡി ലൈറ്റിംഗ്, എൽസിഡി കൺസോൾ, ഹസാർഡ് ലൈറ്റ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് ഫംഗ്ഷൻ എന്നീ ആധുനിക ഫീച്ചറുകളാൽ സമ്പന്നമാണ് ഹീറോയുടെ ഈ താരം.

MOST READ: അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

ഉത്സവ സീസണിൽ വിപണി പിടിക്കണം; എക്‌സ്ട്രീം 160R-ന് ദീപാവലി ഓഫറുമായി ഹീറോ

ഫ്രണ്ട് ഡിസ്‌ക്, ഡബിള്‍-ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹീറോ എക്‌സ്ട്രീം 160R വിപണിയില്‍ എത്തുന്നത്. ഫ്രണ്ട് ഡിസ്‌ക് പതിപ്പിന് 99,950 രൂപയും ഡബിള്‍-ഡിസ്‌ക് പതിപ്പിന് 1.03 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ഉത്സവ സീസണിൽ വിപണി പിടിക്കണം; എക്‌സ്ട്രീം 160R-ന് ദീപാവലി ഓഫറുമായി ഹീറോ

വിപണിയില്‍ ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160, ഹോര്‍നെറ്റ് 2.0 എന്നിവരാണ് പുതിയ ഹീറോ എക്സ്ട്രീം 160R-ന്റെ എതിരാളികള്‍. പുതിയ ഓഫറുകളിലൂടെ ഉത്സവ സീസണിൽ കൂടുതൽ ജനപ്രിയമാകാനും വിൽപ്പന സ്വന്തമാക്കാനുമാണ് കമ്പനിയുടെ ശ്രമം.

Most Read Articles

Malayalam
English summary
Hero MotoCorp Introduced Diwali Offers On The Xtreme 160R. Read in Malayalam
Story first published: Friday, October 30, 2020, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X