വിൽപ്പനയിൽ നേട്ടവുമായി ഹീറോ, ജൂണിൽ നിരത്തിൽ എത്തിച്ചത് 4,50,744 യൂണിറ്റുകൾ

കൊവിഡ് പ്രതിസന്ധിക്കു മുമ്പുട്ടായിരുന്ന നിലയിലേക്ക് ആഭ്യന്തര ഇരുചക്ര വാഹന വ്യവസായം കുതിക്കുന്ന സൂചനയാണ് 2020 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.

വിൽപ്പനയിൽ നേട്ടവുമായി ഹീറോ, ജൂണിൽ നിരത്തിൽ എത്തിച്ചത് 4,50,744 യൂണിറ്റുകൾ

രാജ്യത്തെ ഏറ്റവും വലിയ ടൂ വീലർ നിർമാതാക്കളായ ഹീറോ മോട്ടോകോർപ് കഴിഞ്ഞ മാസം 4,50,744 യൂണിറ്റാണ് വിറ്റഴിച്ചത്. ഇത് 2020 മെയ് മാസത്തിൽ അയച്ച 1,12,682 യൂണിറ്റുകളെ അപേക്ഷിച്ച് നാലിരട്ടി വർധനവാണ് സൂചിപ്പിക്കുന്നത്.

വിൽപ്പനയിൽ നേട്ടവുമായി ഹീറോ, ജൂണിൽ നിരത്തിൽ എത്തിച്ചത് 4,50,744 യൂണിറ്റുകൾ

തങ്ങളുടെ ഉപഭോക്താക്കൾ ഹീറോയിൽ നിലനിർത്തുന്ന വിശ്വാസത്തിന്റെ അമിതമായ ആവർത്തനമാണിതെന്ന് ഹീറോ മോട്ടോകോർപ് ചെയർമാനും സിഇഒയുമായ പവൻ മുഞ്ജൽ പറഞ്ഞു.

MOST READ: ബിഎസ്-VI പരിഷ്ക്കാരങ്ങളുമായി മോജോ 300 എത്തുന്നു, പരീക്ഷണയോട്ടവുമായി മഹീന്ദ്ര

വിൽപ്പനയിൽ നേട്ടവുമായി ഹീറോ, ജൂണിൽ നിരത്തിൽ എത്തിച്ചത് 4,50,744 യൂണിറ്റുകൾ

വളരെയധികം പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോയ വ്യവസായം ഒരു മാസം കൊണ്ട് 4,50,000 ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന കൈവരിച്ചത് ഏത് പ്രതികൂല സാഹചര്യത്തിലും വിപണിക്ക് പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും പവൻ മുഞ്ജൽ അഭിപ്രായപ്പെട്ടു.

വിൽപ്പനയിൽ നേട്ടവുമായി ഹീറോ, ജൂണിൽ നിരത്തിൽ എത്തിച്ചത് 4,50,744 യൂണിറ്റുകൾ

വിപണി ആവശ്യത്തിന്റെ ഒരു പ്രധാന ഭാഗം ഗ്രാമീണ, അർധനഗര വിപണികളിൽ നിന്ന് പുറത്തുവരികയാണെന്നും സർക്കാർ ഉരുത്തിരിഞ്ഞ വിവിധ ഉത്തേജക പാക്കേജുകൾ ഇതിനായി വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ഹീറോയുടെ ചെയർമാൻ പറഞ്ഞു.

MOST READ: അവതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; കവസാക്കി നിഞ്ച ZX-25R വില വിവരങ്ങള്‍ പുറത്ത്

വിൽപ്പനയിൽ നേട്ടവുമായി ഹീറോ, ജൂണിൽ നിരത്തിൽ എത്തിച്ചത് 4,50,744 യൂണിറ്റുകൾ

കൊവിഡ്-19 ന്റെ ആഘാതവും പ്ലാന്റ് പ്രവർത്തനങ്ങളും ചില്ലറ വിൽപ്പന ശാലകളും ഏപ്രിൽ, മെയ് മാസങ്ങളിൽ അടച്ചതിന്റെ ഫലവും മൂലം 2021 സാമ്പത്തിക വർഷർത്തിന്റെ ആദ്യ പാദത്തിലെ വിൽ‌പന കുറഞ്ഞു. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ ഹീറോ മോട്ടോകോർപ് മൊത്തം 5,63,426 മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റു.

വിൽപ്പനയിൽ നേട്ടവുമായി ഹീറോ, ജൂണിൽ നിരത്തിൽ എത്തിച്ചത് 4,50,744 യൂണിറ്റുകൾ

ഇന്ത്യയിൽ ആറ്, ആഗോള വിപണിയിൽ രണ്ട് അങ്ങനെ മൊത്തം എട്ട് ഉൽ‌പാദന സൗകര്യങ്ങളിലുടനീളം നിർമാണം വർധിപ്പിച്ചന്നതിലൂടെ ഗണ്യമായ പുരോഗതി കൈവരിച്ചതായി ഹീറോ പറയുന്നു. കർശനമായ സുരക്ഷാ നടപടികളും പ്രോട്ടോക്കോളുകളും ഉപയോഗിച്ച് 95 ശതമാനം ഉപഭോക്തൃ ടച്ച് പോയിൻറുകളും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

MOST READ: ആക്ടിവയുടെ വില്‍പ്പന പൊടിപ്പൊടിച്ചു; ജൂണില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട

വിൽപ്പനയിൽ നേട്ടവുമായി ഹീറോ, ജൂണിൽ നിരത്തിൽ എത്തിച്ചത് 4,50,744 യൂണിറ്റുകൾ

കൊവിഡിന് ശേഷം വിപണി പഴയനിലയിലേക്ക് എത്തുമ്പോൾ കൂടുതൽ വിൽപ്പന നേടുകയെന്ന ലക്ഷ്യത്തോടെ ഹീറോ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എക്‌സ്ട്രീം 160R മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു. ഫ്രണ്ട് ഡിസ്‌ക്, ഡബിള്‍-ഡിസ്‌ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നത്.

വിൽപ്പനയിൽ നേട്ടവുമായി ഹീറോ, ജൂണിൽ നിരത്തിൽ എത്തിച്ചത് 4,50,744 യൂണിറ്റുകൾ

എക്‌സ്ട്രീം 160R ഫ്രണ്ട് ഡിസ്‌ക് പതിപ്പിന് 99,950 രൂപയും ഡബിള്‍-ഡിസ്‌ക് പതിപ്പിന് 1.03 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്സ്ട്രീം 1.R കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മോഡൽ.

Most Read Articles

Malayalam
English summary
Hero MotoCorp Recorded 4,50,744 Unit Sales In June 2020. Read in Malayalam
Story first published: Saturday, July 4, 2020, 18:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X