വിറ്റുപോകാത്ത എല്ലാ ബി‌എസ്-IV മോഡലുകളും തിരിച്ചെടുക്കാൻ ഹീറോ

ഇന്ത്യൻ വിപണിയിൽ വിറ്റുപോകാത്ത എല്ലാ ബി‌എസ്-IV വാഹനങ്ങളും കമ്പനി തിരിച്ചെടുക്കുമെന്ന് ഡീലർമാർക്ക് ഉറപ്പ് നൽകി ഹീറോ മോട്ടോകോർപ്. ബിഎസ്-VI സമയ പരിധിക്ക് മുന്നോടിയായി വിറ്റഴിക്കാൻ സാധിക്കാത്ത മോട്ടോർ സൈക്കിളുകളും സ്‌കൂട്ടറുകളും ഉൾപ്പെടെ എല്ലാ ബിഎസ്-IV വാഹനങ്ങളും കമ്പനി തിരിച്ചെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

വിറ്റുപോകാത്ത എല്ലാ ബി‌എസ്-IV മോഡലുകളും തിരിച്ചെടുക്കാൻ ഹീറോ

എന്നിരുന്നാലും, എല്ലാ വാഹനങ്ങളും എങ്ങനെ ആഗിരണം ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഹീറോ മോട്ടോകോർപ് ഡീലർമാരിൽ നിന്നും തിരിച്ചെടുക്കുന്ന എല്ലാ വാഹനങ്ങൾക്കും ചെലവാക്കിയ പണം തിരികെ കൊടുക്കുന്നതിനുള്ള പ്രക്രിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വിറ്റുപോകാത്ത എല്ലാ ബി‌എസ്-IV മോഡലുകളും തിരിച്ചെടുക്കാൻ ഹീറോ

എന്നാൽ വിറ്റുപോകാത്ത ബിഎസ്-IV മോഡലുകൾ കയറ്റുമതി ചെയ്യാൻ ഹീറോ മോട്ടോകോർപിന് സാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലാറ്റിനമേരിക്കൻ അല്ലെങ്കിൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് അവശേഷിക്കുന്ന എല്ലാ ബിഎസ്-IV സ്റ്റോക്കും കമ്പനിക്ക് കയറ്റുമതി ചെയ്യാൻ കഴിയും.

വിറ്റുപോകാത്ത എല്ലാ ബി‌എസ്-IV മോഡലുകളും തിരിച്ചെടുക്കാൻ ഹീറോ

അവിടുത്തെ മലിനീകരണ മാനദണ്ഡങ്ങൾ കൂടുതൽ അയവുള്ളതാണ്. എങ്കിലും ഇതിനെക്കുറിച്ച് കമ്പനി ഇതുവരെ ഒരു തരത്തിലുള്ള ഔദ്യോഗിക പ്രസ്‌താവനയും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വിറ്റുപോകാത്ത എല്ലാ ബി‌എസ്-IV മോഡലുകളും തിരിച്ചെടുക്കാൻ ഹീറോ

ഇന്ത്യയിൽ ബിഎസ്-IV വാഹനങ്ങളുടെ വിൽ‌പനയ്‌ക്കും രജിസ്ട്രേഷനുമുള്ള സമയപരിധി 2020 മാർച്ച് 31 നായിരുന്നു. എന്നാൽ ലോകത്തെ കടുത്ത പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ട കൊവിഡ്-19-യുടെ പശ്ചാത്തലത്തിലും രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിന്റെ സാഹചര്യത്തിലും വാഹന ഡീലർമാർ ബിഎസ്-IV മോഡലുകളുടെ വിൽപ്പനയ്ക്കുള്ള സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

വിറ്റുപോകാത്ത എല്ലാ ബി‌എസ്-IV മോഡലുകളും തിരിച്ചെടുക്കാൻ ഹീറോ

തുടർന്ന് നിലവിലെ ലോക്ക്ഡൗൺ സാഹചര്യം കണക്കിലെടുത്ത് ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ സുപ്രീം കോടതി ഇളവ് നല്‍കി. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കഴിഞ്ഞ് 10 ദിവസം കൂടി വില്‍ക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്.

Most Read: തണ്ടർബേർഡിന്റെ പിൻഗാമിയായി മെറ്റിയർ എത്തുന്നു, കാണാം സ്പൈ ചിത്രങ്ങൾ

വിറ്റുപോകാത്ത എല്ലാ ബി‌എസ്-IV മോഡലുകളും തിരിച്ചെടുക്കാൻ ഹീറോ

ഫെഡറേഷൻ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്‌സ് അസോസിയേഷന്റെ അഭ്യർ‌ത്ഥന പ്രകാരമാണ് സുപ്രീംകോടതി ബിഎസ് IV സമയപരിധി 2020 ഏപ്രിൽ 24 വരെ നീട്ടിയത്. വിധി പ്രകാരം കമ്പനികൾക്ക് അവരുടെ സ്റ്റോക്കിന്റെ 10 ശതമാനം മാത്രമേ ഈ കാലയളവിൽ വിൽക്കാൻ കഴിയൂ എന്നാണ് കണക്കുകൂട്ടലുകൾ.

Most Read: രൂപത്തിലും ഭാവത്തിലും കരുത്തിലും കേമനായി പുത്തൻ ഹോണ്ട CBR2500RR ജൂലൈയിൽ എത്തും

വിറ്റുപോകാത്ത എല്ലാ ബി‌എസ്-IV മോഡലുകളും തിരിച്ചെടുക്കാൻ ഹീറോ

നിലവിൽ 6,400 കോടി രൂപയുടെ വിറ്റുപോകാത്ത ബിഎസ്-IV വാഹനങ്ങൾ ഇന്ത്യയിലുണ്ട്. ഇരുചക്രവാഹനങ്ങൾ, ഫോർ വീലറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൊറോണ വൈറസ് രാജ്യത്തെ എല്ലാ പ്രക്രിയകളെയും പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.

Most Read: മുമ്പൻ ആക്‌ടിവ തന്നെ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങൾ ഇവ

വിറ്റുപോകാത്ത എല്ലാ ബി‌എസ്-IV മോഡലുകളും തിരിച്ചെടുക്കാൻ ഹീറോ

മിക്ക പ്രമുഖ നിർമാതാക്കളും ഉത്പാദനം നിർത്തിവെച്ചിരിക്കുകയാണ്. മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ കമ്പനികൾ വെന്റിലേറ്ററുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ഉത്പാദനം വർധിപ്പിക്കുന്നതിന് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു.

Most Read Articles

Malayalam
English summary
Hero MotoCorp To Absorb All Unsold BS4 Models. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X