ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

ഉത്സവകാലം എത്തിയതോടെ ഉപഭോക്താക്കള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്. ബ്രാന്‍ഡില്‍ നിന്നുള്ള ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിനാണ് ഓഫര്‍ ലഭ്യമാകുക.

ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

റിപ്പോര്‍ട്ട് അനുസരിച്ച് മോഡല്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 71,950 രൂപയ്ക്കായിരുന്നു സ്‌കൂട്ടറിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

എന്നാല്‍ ഉത്സവകാലം ആയതോടെ ഈ പതിപ്പിന്റെ വിലയില്‍ വലിയ കുറവ് വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. റിപ്പോര്‍ട്ട് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് 57,560 രൂപയ്ക്ക് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം.

MOST READ: മുഖംമിനുക്കി പുതിയ മഹീന്ദ്ര TUV300 ഒരുങ്ങുന്നു, അരങ്ങേറ്റം ഉടനെന്ന് സൂചന

ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

പരിമിത കാലത്തേക്ക് മാത്രമാകും ഈ ഓഫറെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. 51.2V / 30Ah ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് നല്‍കുന്ന 550W മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കരുത്ത്.

ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

ടോപ്പ് സ്പീഡ് 42 കിലോമീറ്റര്‍ വേഗതയില്‍ റേറ്റുചെയ്യുമ്പോള്‍ കമ്പനി ചാര്‍ജിന് 82 കിലോമീറ്റര്‍ വരെ ദൂരം വാഗ്ദാനം ചെയ്യുന്നു. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുന്നതിന് അഞ്ച് മണിക്കൂര്‍ വരെ സമയം ആവശ്യമാണ്. ഒപ്റ്റിമ HX സിറ്റി സ്പീഡിന് മൂന്ന് വര്‍ഷത്തെ വാറണ്ടി പിന്തുണയും ഹീറോ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നു.

MOST READ: പ്രളയമോ, ഓഫ്റോഡോ; എന്തും നേരിടാൻ ബൊലേറോ റെസ്ക്യൂ സജ്ജം

ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇവി മോട്ടോര്‍സ് ഇന്ത്യയുമായി (EVM) പങ്കാളിത്തം പ്രഖ്യാപിക്കുന്നതായി അടുത്തിടെ ഹീറോ ഇലക്ട്രിക് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇവി മോട്ടോര്‍സ് നൂതന ബാറ്ററി സൊല്യൂഷനുകളും ഹീറോ ഇലക്ട്രിക് വാഹനങ്ങളുമായി സംയോജിപ്പിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ ചാര്‍ജ് ചെയ്യുന്നതും വാഗ്ദാനം ചെയ്യുന്നു.

ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

ഈ പങ്കാളിത്തത്തിന്റെ ഫലമായി അടുത്ത 12 മാസത്തിനുള്ളില്‍ പതിനായിരത്തോളം ഇലക്ട്രിക് ബൈക്കുകള്‍ വിവിധ നഗരങ്ങളില്‍ രാജ്യവ്യാപകമായി വിപണിയിലെത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

MOST READ: മലയാളിയുടെ കരവിരുതിൽ മിനി മോട്ടോർഹോമായി മാറി ടൊയോട്ട ഇന്നോവ

ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ ഭക്ഷണം, ഫ്ലീറ്റ് ഓപ്പറേറ്റര്‍മാര്‍, കൊറിയര്‍, ഡെലിവറി ബിസിനസുകള്‍ എന്നിവയുള്‍പ്പെടെ അവസാന മൈല്‍ ഡെലിവറി ഓപ്പറേറ്റര്‍മാരുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിനാണ് ഭാവി പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ഇവിഎം അതിന്റെ ഹൈടെക് ബാറ്ററികളെ ഹീറോ ഇലക്ട്രിക് ബൈക്കുകളുമായി സംയോജിപ്പിക്കും.

ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

ഇവി മോട്ടോഴ്‌സ് സജ്ജീകരിച്ച ദ്രുത ചാര്‍ജിംഗ് സ്റ്റേഷന്‍ നെറ്റ്വര്‍ക്ക് ''പ്ലഗ് എന്‍ഗോ'' ഉപയോഗിച്ച് 30 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാനും സാധിക്കും. ഈ ഫാസ്റ്റ് ചാര്‍ജര്‍ സവിശേഷത പ്രതിദിനം വാഹനം 130 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും അവകാശപ്പെടുന്നു. മാത്രമല്ല അറ്റകുറ്റപ്പണികള്‍ക്കും പ്രവര്‍ത്തന ചെലവുകള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

MOST READ: മൂവായിരം രൂപ വരെ വിലവരുന്ന സൗജന്യ ആക്‌സസറികളുമായി സുസുക്കി

ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

ഹീറോ ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും പൊതു ചാര്‍ജിംഗിനും ഇത് ലഭ്യമാകുമെന്നും അധികൃതര്‍ പറഞ്ഞു.

Most Read Articles

Malayalam
English summary
Hero Optima HX City Speed E-Scooter Available At A Offer. Read in Malayalam.
Story first published: Tuesday, October 13, 2020, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X