വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

ബി‌എസ്-VI പ്ലെഷർ പ്ലസിന് നേരിയ വില വർധനവ് നടപ്പിലാക്കി ഹീറോ മോട്ടോകോർപ്. ബ്രാൻഡിന്റെ ആദ്യത്തെ ബി‌എസ്-VI കംപ്ലയിന്റ് സ്കൂട്ടറിന്റെ രണ്ട് മോഡലുകൾക്കും ഇനി മുതൽ 800 രൂപ അധികം നൽകേണ്ടി മുടക്കേണ്ടി വരും.

വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

രാജ്യത്ത് നടപ്പിലാക്കിയ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് പ്ലെഷർ പ്ലസിനെ 2020 ജനുവരിയിലാണ് ഹീറോ വിപണിയിൽ എത്തിക്കുന്നത്. അന്ന് 54,800 രൂപ മുതലാണ് സ്കൂട്ടറിന്റെ വില നിശ്ചയിച്ചിരുന്നത്.

വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

ഷീറ്റ് മെറ്റൽ വീൽ വേരിയൻറ്, അലോയ് വീൽ വേരിയൻറ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ പ്ലഷർ പ്ലസ് തെരഞ്ഞടുക്കാൻ സാധിക്കും. എൻട്രി ലെവൽ പതിപ്പിന് ഇപ്പോൾ 55,600 രൂപയാണ്. രണ്ടാമത്തേത് ഇപ്പോൾ 57,600 രൂപയും മുടക്കേണ്ടതായുണ്ട്.

MOST READ: ക്ലീന്‍ എയര്‍ മിഷന്‍ 2020! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

പ്രതീക്ഷിച്ചതുപോലെ സ്കൂട്ടറിന്റെ സവിശേഷതകളും മറ്റ് മെക്കാനിക്കൽ ഘടകങ്ങളും മുമ്പത്തെപ്പോലെ തന്നെ തുടരുന്നു. 110 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ബി‌എസ്-VI ഹീറോ പ്ലെഷർ പ്ലസിന് കരുത്തേകുന്നത്.

വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

ഇത് ഒരു SOHC സജ്ജീകരണവും ഹീറോ മോട്ടോകോർപ്പിന്റെ അഡ്വാൻസ് എക്‌സ് സെൻസ് സാങ്കേതികവിദ്യയും അടങ്ങിയതാണ്. ഈ സജ്ജീകരണം സ്കൂട്ടറിന്റെ ആക്സിലറേഷനും ഇന്ധനക്ഷമതയും വർധിപ്പിക്കാൻ സഹായിക്കുന്നു.

MOST READ: ബിഎസ് VI സ്പോര്‍ട്ട് വില വര്‍ധിപ്പിച്ച് ടിവിഎസ്

വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

വാസ്തവത്തിൽ സ്കൂട്ടറിന്റെ ബിഎസ്-IV പതിപ്പിനേക്കാൾ 10 ശതമാനം മെച്ചപ്പെട്ട ആക്സിലറേഷനും ഇന്ധനക്ഷമതയും ബി‌എസ്-VI പ്ലെഷറിന് പ്ലസിന് ഉണ്ടെന്ന് ഹീറോ അവകാശപ്പെടുന്നു.

വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

7,000 rpm-ൽ ആറ് കിലോവാട്ട് അല്ലെങ്കിൽ പരമാവധി 8 bhp പവറും 5,500 rpm-ൽ 8.7 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്ലഷർ പ്ലസിന്റെ എയർ-കൂൾഡ് എഞ്ചിൻ പ്രാപ്തമാണ്. കൂടാതെ രസകരമായ നിരവധി സവിശേഷതകളോടെയാണ് സ്കൂട്ടർ വിൽപ്പനയ്ക്ക് എത്തുന്നത്.

MOST READ: XL100 ആകര്‍ഷമായ ഇഎംഐ പദ്ധതികളുമായി ടിവിഎസ്

വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

ഒരു ക്രോം ഹെഡ്‌ലാമ്പ് എൻ‌ക്ലോസർ, ക്രോം 3D ലോഗോ, ഫ്രണ്ട് ബ്രോ, ക്രോം സൈഡ് ആക്‌സന്റുകൾ എന്നിവയും സ്കൂട്ടറിന്റെ ആകർഷണം കൂട്ടുന്നു. ഇത് സ്കൂട്ടറിന് കൂടുതൽ പ്രീമിയം ലുക്കും സമ്മാനിക്കുന്നു. ഹീറോ മോട്ടോകോർപ് ബ്ലാക്ക് ഔട്ട് അലോയ് വീലുകളും സ്പോർട്ടി ടെയ്‌ലാമ്പ് ക്ലസ്റ്ററും വാഗ്ദാനം ചെയ്യുന്നു.

വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

അതോടൊപ്പം മൊബൈൽ ചാർജിംഗ് പോർട്ട്, യൂട്ടിലിറ്റി ബോക്സ്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, അനലോഗ് സ്പീഡോമീറ്റർ, ടെക്സ്ചർഡ് സീറ്റ്, എൽഇഡി ബൂട്ട് ലൈറ്റ്, 130 mm ഫ്രണ്ട്, റിയർ ഡ്രം ബ്രേക്കുകൾ, ട്യൂബ്‌ലെസ്സ് ടയറുകൾ എന്നിവയും പ്ലഷർ പ്ലസിൽ ഹീറോ നൽകുന്നുണ്ട്.

വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

മിഡ്നൈറ്റ് ബ്ലാക്ക്, സ്പോർട്ടി റെഡ്, പോൾ സ്റ്റാർ ബ്ലൂ, പേൾ സിൽവർ വൈറ്റ്, മാറ്റ് വെർനിയർ ഗ്രേ, മാറ്റ് മെറ്റാലിക് റെഡ്, മാറ്റ് ഗ്രീൻ എന്നീ ഏഴ് കളർ ഓപ്ഷനുകളിൽ ബി‌എസ്-VI ഹീറോ പ്ലെഷർ പ്ലസ് നിങ്ങൾക്ക് തെരഞ്ഞടുക്കാൻ സാധിക്കും.

Most Read Articles

Malayalam
English summary
Hero Pleasure Plus BS6 Receives Price Hike. Read in Malayalam
Story first published: Saturday, June 6, 2020, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X