2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

2020 ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. 5,14,509 യൂണിറ്റ് വാഹനങ്ങളാണ് ബ്രാന്‍ഡ് ഈ കാലയളവില്‍ വിപണിയില്‍ എത്തിച്ചത്.

2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

2020 ജൂണിനെ അപേക്ഷിച്ച് 14 ശതമാനം വളര്‍ച്ച വില്‍പ്പനയില്‍ രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം കഴിഞ്ഞ വര്‍ഷം 2019 ജൂലൈ മാസം കമ്പനി 5,35,810 യൂണിറ്റുകള്‍ വിറ്റു.

2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

ആഭ്യന്തര വില്‍പ്പന 5,06,946 യൂണിറ്റാണ്. 2020 ജൂലൈയില്‍ കയറ്റുമതി 7,563 യൂണിറ്റായിരുന്നു. പോയ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ആഭ്യന്തര വിപണിയില്‍ 5,11,374 യൂണിറ്റുകള്‍ വിറ്റഴിക്കുകയും 2019 ജൂലൈയില്‍ 24,436 യൂണിറ്റ് കയറ്റുമതി ചെയ്യുകയും ചെയ്തു.

MOST READ: പ്രൊഡക്ഷൻ പതിപ്പ് തയാർ, HBX മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

രാജ്യത്തുടനീളമുള്ള ലോക്ക്ഡൗണ്‍ കാരണം പ്രതിവര്‍ഷ വില്‍പ്പന പ്രകടനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ കുറവാണ്. 2020 ഏപ്രില്‍ മുതല്‍ ജൂലൈ വരെ കമ്പനി 10,77,777 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23,78,730 ആയിരുന്നു.

2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

വരും നാളുകളില്‍ വില്‍പ്പന തിരിച്ച് പിടിക്കാം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. വില്‍പ്പന കണക്കുകള്‍ വര്‍ധിക്കുന്നത് ഇതിന്റെ തെളിവാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

MOST READ: സാത്തി ഇലക്ട്രിക് മോപ്പെഡ് അവതരിപ്പിച്ച് ടെക്കോ; വില 57,697 രൂപ

2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഏതാനും ബിഎസ് VI മോഡലുകള്‍ കൂടി അധികം വൈകാതെ വിപണിയില്‍ എത്തും. അതുപോലെ തന്നെ കൊവിഡ് വര്‍ഷത്തില്‍ 100 മില്യണ്‍ ഇരുചക്രവാഹനങ്ങള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ ബ്രാന്‍ഡിന് വളര്‍ച്ചാ അവസരങ്ങളുണ്ടെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജല്‍ പറഞ്ഞു. നിലവില്‍ ഹ്രസ്വകാല വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള പാന്‍-ഇന്ത്യ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

MOST READ: ഇമേജ് റെക്കഗ്നിഷൻ AI സാങ്കേതികവിദ്യയുമായി സിംഗപ്പൂർ പൊലീസ് സേനയുടെ ഭാഗമായി ഹ്യുണ്ടായി ട്യൂസോൺ

2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആര്‍ & ഡി ( റിസര്‍ച്ച് ആന്‍ഡ് ഡെവല്പമെന്റ്) യില്‍ കമ്പനിയുടെ നിക്ഷേപം വ്യവസായത്തിലെ എതിരാളികളെക്കാള്‍ ഇരട്ടിയാണെന്നും മുഞ്ജല്‍ അഭിപ്രായപ്പെട്ടു.

2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

കമ്പനിയുടെ ക്യാഷ് റിസര്‍വ് ഇപ്പോള്‍ 14,096 കോടി രൂപയാണെന്നും ശക്തമായ ബാലന്‍സ് ഷീറ്റ് (പ്രൊജക്ട് ഉള്‍പ്പെടെ) ഉണ്ടെന്നും ബ്രാന്‍ഡ്, കടക്കെണിയില്‍ തുടരുകയാണെന്നും ചെയര്‍മാന്‍ വെളിപ്പെടുത്തി.

MOST READ: മെർസിഡീസ്-മേബാക്ക് S 600 പുൾമാൻ ഗാർഡ്; ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാർ ഒന്നു പരിചയപ്പെടാം

2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

കൊവിഡ്-19 സാഹചര്യം വ്യക്തിഗത മൊബിലിറ്റിക്കായി സൃഷ്ടിച്ച ഇടം കാരണം ഇരുചക്രവാഹനങ്ങളുടെ ആവശ്യം ഈ വര്‍ഷം വര്‍ദ്ധിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് പ്രവചിക്കുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ സെഗ്മെന്റ് സുസ്ഥിരമാകുമെന്ന് ബ്രാന്‍ഡ് അറിയിച്ചു.

Most Read Articles

Malayalam
English summary
Hero Registers Over 5 Lakh Unit Sales in July 2020. Read in Malayalam.
Story first published: Tuesday, August 4, 2020, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X