ഹോണ്ട ആക്ടിവയെ പിന്നിലാക്കി വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി ഹീറോ സ്പ്ലെൻഡർ

ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഏറ്റവും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ മോട്ടോർസൈക്കിളുകളിൽ ഒന്നായി ഹീറോ സ്പ്ലെൻഡർ വർഷങ്ങളായി ഒരു ആരാധനാ പാത്രമായി നിലകൊള്ളുന്നു.

ഹോണ്ട ആക്ടിവയെ പിന്നിലാക്കി വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി ഹീറോ സ്പ്ലെൻഡർ

ഇത് സ്പ്ലെൻഡറിനെ മികച്ച വിൽപ്പന ചാർട്ടുകളിൽ ഇടംപിടിക്കാൻ പലപ്പോഴും സഹായിച്ചിട്ടുണ്ട്, വിൽപ്പന ചാർട്ടുകളിലെ ഏറ്റവും അടുത്ത എതിരാളിയായ ഹോണ്ട ആക്റ്റിവയെ നിരവധി തവണ സ്പ്ലെൻഡർ പരാജയപ്പെടുത്തി.

ഹോണ്ട ആക്ടിവയെ പിന്നിലാക്കി വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി ഹീറോ സ്പ്ലെൻഡർ

മുൻ‌നിര നിർമ്മാതാക്കൾ തമ്മിൽ ഒന്നാം സ്ഥാനത്തിനായി നിരന്തരമായ പോരാട്ടമാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഹീറോ സ്പ്ലെൻഡർ ഹോണ്ട ആക്റ്റിവയെ പരാജയപ്പെടുത്തി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമായി മാറിയിരിക്കുകയാണ്.

MOST READ: അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

ഹോണ്ട ആക്ടിവയെ പിന്നിലാക്കി വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി ഹീറോ സ്പ്ലെൻഡർ

2020 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഹീറോ മൊത്തം 2,378,109 ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചു, അതിൽ 9,48,228 വിൽപ്പനയാണ് സ്പ്ലെൻഡർ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ നേടിയത്.

Hero Sales Figures
Year 2020 Sale
April NIL
May 1,12,682
June 4,50,744
July 5,14,509
August 5,84,456
September 7,15,718
October 8,06,848
ഹോണ്ട ആക്ടിവയെ പിന്നിലാക്കി വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി ഹീറോ സ്പ്ലെൻഡർ

2020 ഏപ്രിൽ-സെപ്റ്റംബർ സമയപരിധിക്കുള്ളിൽ ഇരുചക്ര വാഹനത്തിനുള്ള ഏറ്റവും മികച്ച പ്രകടനമാണിത്. 7,19,914 യൂണിറ്റുകൾ വിൽപ്പന കരസ്ഥമാക്കി ഹോണ്ടയുടെ ഐതിഹാസിക ആക്ടിവ സ്കൂട്ടറാണ് രണ്ടാം സ്ഥാനത്ത്.

MOST READ: മാരുതി സിഎന്‍ജി കാർ വാങ്ങാൻ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലാവധി അറിഞ്ഞിരിക്കണം

ഹോണ്ട ആക്ടിവയെ പിന്നിലാക്കി വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി ഹീറോ സ്പ്ലെൻഡർ

മൊത്തം ഇരുചക്രവാഹന വിഭാഗത്തിൽ ആക്ടിവ ഒന്നാം സ്ഥാനത്ത് എത്തിയില്ലായിരിക്കാം, പക്ഷേ ലോഞ്ച് ചെയ്ത് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, ഇന്ത്യയിലെ സ്കൂട്ടർ വിഭാഗത്തിൽ ഇത് ഇപ്പോഴും തർക്കമില്ലാത്ത രാജാവായി തുടരുന്നു.

ഹോണ്ട ആക്ടിവയെ പിന്നിലാക്കി വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി ഹീറോ സ്പ്ലെൻഡർ

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്കൂട്ടറായി ടിവിഎസ് ജൂപ്പിറ്ററിനേക്കാൾ മൈലുകൾ മുന്നിലാണിത്. 2020 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ജൂപ്പിറ്റർ 2,03,899 വിൽപ്പന മാത്രമാണ് നേടിയത്. ഇത് ഒരു ദുർബലമായ പ്രകടനമല്ല, എന്നിരുന്നാലും ആക്ടിവയുടെ വിൽപ്പനയിൽ നിന്ന് വളരെ പിന്നിലാണ്.

MOST READ: ഫ്യൂച്ചർ മൊബിലിറ്റിക്ക് വഴിയൊരുക്കി ഡെഫനിഷൻ CE 04 കൺസെപ്റ്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്

ഹോണ്ട ആക്ടിവയെ പിന്നിലാക്കി വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി ഹീറോ സ്പ്ലെൻഡർ

ഹീറോ സ്പ്ലെൻഡർ അതിന്റെ വിശ്വാസ്യതയ്ക്കും താങ്ങാനാവുന്ന വിലയ്ക്കും ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമാണ്. ഇതാണ് വർഷങ്ങളായി അതിന്റെ വിൽപ്പനയ്ക്ക് ആക്കം കൂട്ടിയ ഘടകങ്ങൾ.

ഹോണ്ട ആക്ടിവയെ പിന്നിലാക്കി വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി ഹീറോ സ്പ്ലെൻഡർ

ഇപ്പോൾ, ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ ഈ ഉത്സവ സീസണിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സ്പ്ലെൻഡർ പ്ലസ് കമ്മ്യൂട്ടർ ബൈക്കിന്റെ പ്രത്യേക ബ്ലാക്ക് ആൻഡ് ആക്സന്റ് പതിപ്പും അവതരിപ്പിച്ചു. നാല് വ്യത്യസ്ത പെയിന്റ് ലിവറികളിൽ പ്രത്യേക പതിപ്പ് മോഡൽ ലഭ്യമാണ്.

MOST READ: KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

ഹോണ്ട ആക്ടിവയെ പിന്നിലാക്കി വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി ഹീറോ സ്പ്ലെൻഡർ

സ്പ്ലെൻഡറിനു പുറമേ, HF ഡീലക്സ് കമ്മ്യൂട്ടർ ബൈക്കും വിപണിയിൽ ഹീറോ മോട്ടോകോർപ്പിനായി ശക്തമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Hero Splendor Beats Honda Activa And Becomes Top Selling Two Wheeler In India. Read in Malayalam.
Story first published: Saturday, November 14, 2020, 15:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X