ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പും വില്‍പ്പനയ്ക്ക് എത്തി

ബിഎസ് VI സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിന്റെ ഡ്രം പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിച്ച് ഹീറോ. ബൈക്കിനെ നേരത്തെ വിപണിയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിച്ച് ഹീറോ

നേരത്തെ, സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110 ഫ്രണ്ട് ഡിസ്‌ക് മോഡല്‍ മാത്രമാണ് വെബ്‌സൈറ്റില്‍ ലിസ്റ്റുചെയ്തിരിക്കുന്നത്. ഈ പതിപ്പിനൊപ്പം ഇനി ഉപഭോക്താക്കള്‍ക്ക് ഡ്രം പതിപ്പും സ്വന്തമാക്കാന്‍ സാധിക്കും.

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിച്ച് ഹീറോ

ഡ്രം പതിപ്പിന് 65,700 രൂപയാണ് എക്‌സ്‌ഷോറൂം വില. ബൈക്ക് ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കാന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110 ആദ്യം തെരഞ്ഞെടുത്ത ഏതാനും നഗരങ്ങളില്‍ മാത്രമാകും വില്‍പ്പനയ്ക്ക് എത്തുക.

MOST READ: നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിച്ച് ഹീറോ

എന്നാല്‍ അധികം വൈകാതെ തന്നെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും എത്തിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യന്‍ വിപണിയില്‍ ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ കൂടിയാണിത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിപണിയിലെത്തി.

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിച്ച് ഹീറോ

109.15 സിസി കാര്‍ബുറേറ്റര്‍ എഞ്ചിന് പകരം, ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതിക വിദ്യ ചേര്‍ന്ന 113.2 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പരിഷ്‌ക്കരിച്ച പതിപ്പിന്റെ കരുത്ത്.

MOST READ: ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിച്ച് ഹീറോ

ഈ എഞ്ചിന്‍ 7,500 rpm -ല്‍ 9.1 bhp കരുത്തും 5,500 rpm -ല്‍ 9.89 Nm torque ഉം സൃഷ്ടിക്കും.എഞ്ചിനില്‍ വന്നിരിക്കുന്ന പരിഷ്‌കാരങ്ങള്‍ മുന്‍ മോഡലിനേക്കാള്‍ ഇന്ധനക്ഷമത കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിച്ച് ഹീറോ

ടെക്‌നോ ബ്ലൂ/ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ്/ബ്ലാക്ക്, ഫോഴ്‌സ് സില്‍വര്‍/ഹെവി ഗ്രേ എന്നിങ്ങനെ മൂന്നു ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് ബിഎസ് VI സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് വില്‍പ്പനക്കെത്തിയിരിക്കുന്നത്.

MOST READ: എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി; വില 4.84 ലക്ഷം രൂപ

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിച്ച് ഹീറോ

ഡിസൈനില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഇല്ലെങ്കിലും പുതിയ ഡയമണ്ട് ഫ്രെമിലാണ് ബൈക്കിന്റെ നിര്‍മ്മാണ്. മുന്‍മോഡലിനേക്കാള്‍ 15 mm സസ്‌പെന്‍ഷന്‍ ട്രാവല്‍ കൂടുതലാണ് പുതിയ ഐസ്മാര്‍ട്ടിന്. ഗ്രൗണ്ട് ക്ലിയറന്‍സ് 165 mm -ല്‍ നിന്ന് 180 mm ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിച്ച് ഹീറോ

799 mm ആണ് സീറ്റ് ഹൈറ്റ്. വീല്‍ബേസ് 36 mm കൂടിയിട്ടുണ്ട്. മാത്രമല്ല ഹീറോയുടെ i3s സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ധനം ലാഭിക്കുന്നതിന് ഈ സവിശേഷത എഞ്ചിനെ സഹായിക്കുന്നു.

MOST READ: കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിച്ച് ഹീറോ

സസ്പെന്‍ഷന്‍ സജ്ജീകരണത്തില്‍ മുന്‍വശത്ത് ഒരു ജോഡി പരമ്പരാഗത ടെലിസ്‌ക്കോപിക് ഫോര്‍ക്കുകളും, പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ലഭ്യമാക്കുന്നത്. 9.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

Most Read Articles

Malayalam
English summary
Hero Splendor iSmart 110 Drum Brake Variant Listed On The Website. Read in Malayalam.
Story first published: Tuesday, June 23, 2020, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X