Just In
- 9 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 15 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 21 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗ്ലാമറിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 78,439 യൂണിറ്റുകൾ
കഴിഞ്ഞ മാസം 20 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 16.9 ശതമാനം വളർച്ചയാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നതെന്ന് ചുരുക്കം.

2020 ഒക്ടോബറിൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടിയ കമ്പനിയായി ഹീറോ മോട്ടോകോർപ് മാറി. മൊത്തം 7,91,137 മോട്ടോർസൈക്കിളുകളാണ് കമ്പനി നിരത്തുകളിൽ എത്തിച്ചത്.

എൻട്രി ലെവൽ കമ്മ്യൂട്ടർ ശ്രേണിയിൽ ബ്രാൻഡ് മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ വാർഷികാടിസ്ഥാനത്തിലുള്ള വിൽപ്പന 34.8 ശതമാനമായി ഉയർന്നു. വിപണി വിഹിതത്തിലും 5.12 ശതമാനത്തിന്റെ വർധനവും ഹീറോ കണ്ടെത്തി.
MOST READ: ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

ഏറ്റവും ശ്രദ്ധേയമായത് ഹീറോ ഗ്ലാമറിന്റെ പ്രകടനമാണ്. 2020 ഒക്ടോബറിൽ മോഡലിന്റെ 78,439 യൂണിറ്റുകളാണ് രാജ്യത്തുടനീളം എത്തിയത്. 2019 ൽ ഇതേ കാലയളവിൽ 40,896 യൂണിറ്റുകളാണ് കമ്പനി വിറ്റത്. ഇത്തവണയത് 91 ശതമാനം വളർച്ചയോടെ ഹീറോയുടെ നട്ടെല്ലായി.

2019 ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോൾ ഹീറോ 37,543 ഗ്ലാമറുകൾ കൂടി വിറ്റു. ഇത് മൊത്തം 5.55 ശതമാനം വിഹിതത്തിലേക്കാണ് നയിച്ചത്. ബിഎസ്-VI മാനദണ്ഡങ്ങൾക്ക് മുന്നോടിയായി തന്നെ ഗ്ലാമറിന്റെ പരിഷ്ക്കരിച്ച മോഡലിനെ അവതരിപ്പിച്ചിരുന്നു.
MOST READ: ചേതക് ഇലക്ട്രിക്കിന്റെ 1,000 യൂണിറ്റ് വിൽപ്പന പൂർത്തീകരിച്ച് ബജാജ്

ഹീറോ ഗ്ലാമർ ബ്ലെയ്‌സിന് 72,200 രൂപയാണ് എക്സ്ഷോറൂം വില. സാദാരണ കമ്യൂട്ടർ ശ്രേണി ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് രണ്ട് പുതിയ സവിശേഷതകൾ കമ്പനി പരിയപ്പെടുത്തുന്നുണ്ട്.

ആദ്യത്തേത് ഒരു പുതിയ മാറ്റ് വെർനിയർ ഗ്രേ കളറാണ്. രണ്ടാമത്തേത് യുഎസ്ബി ചാർജറും. 125 സിസി ഫൈ എഞ്ചിനാണ് ഗ്ലാമറിന്റെ ഹൃദയം. ഇത് 7,500 rpm-ൽ പരമാവധി 10.7 bhp കരുത്തും 6,000 rpm-ൽ 10.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
MOST READ: കരുത്തായി പൾസർ ശ്രേണി; ഒക്‌ടോബറിൽ ബജാജിന് ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ്, ഓട്ടോ സെയിൽ ടെക് എന്നിവയും ഹീറോ ഗ്ലാമറിന്റെ പ്രത്യേകതയാണ്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഡയമണ്ട് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്.

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് അഞ്ച് ഘട്ടമായി ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്കുകളും ഹീറോ ഗ്ലാമറിന്റെ സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നു. 18 ഇഞ്ച് അലോയ് വീലുകളാണ് മോട്ടോർസൈക്കിളിന്റെ മറ്റൊരു പ്രത്യേകത.

വേരിയന്റിനെ ആശ്രയിച്ച് മുന്‍വശത്ത് 130 mm ഡ്രം ബ്രേക്ക് അല്ലെങ്കില്‍ 240 mm ഡിസ്‌ക് ബ്രേക്കും ലഭിക്കും. പിന്നില്‍ 130 mm ഡ്രം ബ്രേക്കാണ് ഹീറോ സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്.