ബിഎസ് VI എക്‌സ്പള്‍സ് 200 അവതരിപ്പിച്ച് ഹീറോ; വില 1.11 ലക്ഷം രൂപ

ബിഎസ് VI എക്‌സ്പള്‍സ് 200 -യെ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ഹീറോ. 1.11 ലക്ഷം രൂപയാണ് ബൈക്കിന്റെ എസ്‌ക്ഷോറൂം വില. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പിന് 1.06 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ബിഎസ് VI എക്‌സ്പള്‍സ് 200 അവതരിപ്പിച് ഹീറോ; വില 1.11 ലക്ഷം രൂപ

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തേടെയാണ് എഞ്ചിനെ നവീകരിച്ചിരിക്കുന്നത്. 199 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 17.8 bhp കരുത്തും 6,500 rpm -ല്‍ 16.45 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI എക്‌സ്പള്‍സ് 200 അവതരിപ്പിച് ഹീറോ; വില 1.11 ലക്ഷം രൂപ

പഴയ പതിപ്പുമായ താരതമ്യം ചെയ്താല്‍ ബിഎസ് IV എഞ്ചിന്‍ 8,000 rpm -ല്‍ 18.1 bhp കരുത്തും 6,500 rpm -ല്‍ 17.1 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്. പഴയ പതിപ്പില്‍ വാട്ടര്‍ കൂള്‍ഡ് യൂണിറ്റ് ആയിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ ഓയില്‍ കൂളിങ് ലഭിക്കുന്നു.

MOST READ: ഹാർലി ഡേവിഡ്‌സൺ സ്പോർട്സ്റ്ററായി രൂപം മാറി റോയൽ എൻഫീൽഡ്

ബിഎസ് VI എക്‌സ്പള്‍സ് 200 അവതരിപ്പിച് ഹീറോ; വില 1.11 ലക്ഷം രൂപ

മാത്രമല്ല, എക്‌സ്പള്‍സ് 200 ബിഎസ് VI പതിപ്പിന് ഒരു വലിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടറും പുതിയതും വലുതുമായ ബാഷ് പ്ലേറ്റ് ലഭിക്കുന്നു. ഈ മാറ്റങ്ങള്‍ക്ക് ഒഴിച്ചു നിര്‍ത്തിയാല്‍ മോഡലില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

ബിഎസ് VI എക്‌സ്പള്‍സ് 200 അവതരിപ്പിച് ഹീറോ; വില 1.11 ലക്ഷം രൂപ

ഹീറോ നിരയില്‍ നിന്ന് പിന്‍വലിച്ച ഇംപള്‍സിന് പകരക്കാരനാണ് പുതിയ എക്സ്പള്‍സ് 200 വിപണിയില്‍ എത്തുന്നത്. രൂപത്തിലും ഇംപള്‍സുമായി ഏറെ സാമ്യമുണ്ട്. ഹൈ ടെന്‍സില്‍ സ്ട്രെങ്ത്ത് സ്റ്റീല്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

MOST READ: ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിന്റുമായി ഫോർഡ് ഇക്കോസ്പോർട്ട്; വില 10.66 ലക്ഷം രൂപ

ബിഎസ് VI എക്‌സ്പള്‍സ് 200 അവതരിപ്പിച് ഹീറോ; വില 1.11 ലക്ഷം രൂപ

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ സ്പോക്ക്ഡ് വീല്‍, അലൂമിനിയം സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന എക്സ്ഹോസ്റ്റ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഉയര്‍ന്ന മഡ്ഗാര്‍ഡ്, ഡ്യുവല്‍ പര്‍പ്പസ് ടയര്‍, ഫ്ളൈസ്‌ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ലഗേജ് പ്ലേറ്റ് എന്നിവയാണ് ബൈക്കിന്റെ സവിശേഷതകള്‍.

ബിഎസ് VI എക്‌സ്പള്‍സ് 200 അവതരിപ്പിച് ഹീറോ; വില 1.11 ലക്ഷം രൂപ

വലിയ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിലുണ്ട്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് സ്പോക്ക് വീല്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 10 സ്റ്റെപ്പ് റൈഡര്‍ റൈഡര്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

MOST READ: ഇന്ത്യയിൽ റോയൽ എൻഫീൽഡ് ആരാധകരായ താരങ്ങൾ

ബിഎസ് VI എക്‌സ്പള്‍സ് 200 അവതരിപ്പിച് ഹീറോ; വില 1.11 ലക്ഷം രൂപ

സുരക്ഷയ്ക്കായി മുന്നില്‍ 276 mm ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുമാണ്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും എക്സ്പള്‍സ് 200-ലുണ്ട്. മാറ്റ് ഗ്രീന്‍, വൈറ്റ്, മാറ്റ് ഗ്രേ, സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

Most Read Articles

Malayalam
English summary
Hero XPulse 200 BS6 Launched in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X