കോവിഡ്-19; എക്‌സ്ട്രീ 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ

എക്‌സ്ട്രീം 160R ഉടന്‍ വിപണിയില്‍ എത്തുമെന്ന് ഹീറോ വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കി അടുത്തിടെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വാഹനം ഇടംപിടിക്കുകയും ചെയ്തിരുന്നു.

കോവിഡ്-19; എക്‌സ്ട്രീ 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബൈക്ക് വിപണിയില്‍ എത്തുന്നത് വൈകുമെന്നാണ് സൂചന. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബൈക്കിന്റെ അവതരണം നീളുമെന്ന് സൂചന. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ കമ്പനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

കോവിഡ്-19; എക്‌സ്ട്രീ 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ

2020 ഏപ്രില്‍ 14 വരെയാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് എക്സ്ട്രീം 160R.

കോവിഡ്-19; എക്‌സ്ട്രീ 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ

2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്‌സ്ട്രീം 1.R കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 160R സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിനെ ഹീറോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നത്.

കോവിഡ്-19; എക്‌സ്ട്രീ 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ

അടുത്തിടെയാണ് ബൈക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇടംപിടിച്ചത്. ഹീറോ ബൈക്ക് നിരയിലെ വമ്പനായിരുന്ന എക്‌സ്ട്രീം സ്‌പോര്‍ട്‌സിന്റെ പകരകാരനായിട്ടാണ് പുതിയ ബൈക്ക് വിപണിയില്‍ എത്തുന്നത്.

കോവിഡ്-19; എക്‌സ്ട്രീ 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ

വില്‍പ്പനയില്‍ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് എക്‌സ്ട്രീം സ്‌പോര്‍ട്‌സിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചത്. സ്‌പോര്‍ട്‌സ് ബൈക്കിനെക്കാളും സ്‌പോട്ടിയായ ഡിസൈനിലും ഷാര്‍പ്പ് സ്റ്റൈലിലും ഒരുങ്ങിയിട്ടുള്ള നേക്കഡ് ബൈക്ക് എന്നാണ് ഹീറോ എക്‌സ്ട്രീം 160R -നെ കമ്പനി വിശേഷിപ്പിക്കുന്നത്.

കോവിഡ്-19; എക്‌സ്ട്രീ 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ

ബിഎസ് VI നിലവാരത്തിലുള്ള 160 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 15 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കും. 4.7 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനെന്നും കമ്പനി അവകാശപ്പെടുന്നു.

കോവിഡ്-19; എക്‌സ്ട്രീ 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ

138.5 കിലോഗ്രാം ഭാരം മാത്രമുള്ള പുത്തന്‍ ബൈക്ക് 160 സിസി സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍ സൈക്കിളുകളെന്ന പേരുമായാണ് എത്തുന്നത്. 2020 ഹീറോ എക്‌സ്ട്രീം 160R -ന്റെ മുന്‍വശത്ത് 37 mm ഷോവ ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും ഉള്‍ക്കൊള്ളുന്നു.

കോവിഡ്-19; എക്‌സ്ട്രീ 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ

17 ഇഞ്ച് 5 സ്‌പോക്ക് വീലുകള്‍ യഥാക്രമം 110 mm, 130 mm ടയറുകളുമായാണ് എത്തുന്നത്. പുതിയ ഡിസൈനിലുള്ള ഉയര്‍ന്ന വലിയ ഫ്യൂവല്‍ ടാങ്ക്, സ്‌പോര്‍ട്ടി ഭാവമുള്ള ടെയില്‍ ലാമ്പ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, സിഗ്‌നല്‍ ലൈറ്റ്, ടെയില്‍ ലാമ്പ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.

കോവിഡ്-19; എക്‌സ്ട്രീ 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ

ഡിസ്പ്ലേ മോഡലിന് മുന്നിലും പിന്നിലും പെട്രോള്‍ ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സിംഗിള്‍-ചാനല്‍ എബിഎസ് യൂണിറ്റാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.

കോവിഡ്-19; എക്‌സ്ട്രീ 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ

വിപണിയില്‍ ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160 എന്നിവ ആധിപത്യം പുലര്‍ത്തുന്ന 160 സിസി വിഭാഗത്തിലെ ഏറ്റവും വേഗമേറിയ മോട്ടോര്‍സൈക്കിളാകും പുതിയ ഹീറോ എക്‌സ്ട്രീം 160R.

Most Read Articles

Malayalam
English summary
Hero Xtreme 160R Launch Date Postponed Because of Coronavirus. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X