എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

ഇരുചക്രവാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എക്‌സ്ട്രീം 160R -നെ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ. ഫ്രണ്ട് ഡിസ്‌ക്, ഡബിള്‍-ഡിസ്‌ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.

എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

ഇതില്‍ ഫ്രണ്ട് ഡിസ്‌ക് പതിപ്പിന് 99,950 രൂപയും ഡബിള്‍-ഡിസ്‌ക് പതിപ്പിന് 1.03 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. കഴിഞ്ഞ ദിവസങ്ങളില്‍ ബൈക്കിനായുള്ള ടെസ്റ്റ് ഡ്രൈവിങ് ഹീറോ ആരംഭിച്ചിരുന്നു.

എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്കാണ് ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്സ്ട്രീം 1.R കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ എക്സ്ട്രീം 160R കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

MOST READ: ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

നേരത്തെ വിപണയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യം അരങ്ങേറ്റത്തില്‍ കാലതാമസം വരുത്തി. 163 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ കരുത്ത്.

എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

ഈ എഞ്ചിന്‍ 8,500 rpm -ല്‍ 15 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ബൈക്കിന്റെ സവിശേഷതയാണ്.

MOST READ: മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

മികച്ച പ്രകടനവും ഇന്ധനക്ഷമതയും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വേഗതയേറിയ 160 സിസി മോട്ടോര്‍സൈക്കിളായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നത്.

എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍ സൈക്കിളുകളെന്ന പേരുമായാണ് എത്തുന്നത്.

MOST READ: ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

പ്രാരംഭ പതിപ്പിന് 138.5 കിലോഗ്രാം ആണ് ഭാരം. ഉയര്‍ന്ന പതിപ്പിന് ഇതിനെക്കാള്‍ 1 കിലോഗ്രാം കൂടുതല്‍ ഭാരമുണ്ട്. സ്‌പോര്‍ട്ടി ഡിസൈനാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. പ്രീമിയം സവിശേഷതകളും ഫീച്ചറുകളും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

എല്‍ഇഡി ഹെഡ്, ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ്, മുന്നിലും പിന്നിലും പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍, സിംഗിള്‍ ചാനല്‍ എബിഎസ് തുടങ്ങിയ ഫീച്ചറുകള്‍ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഒരു വർഷം, നേട്ടങ്ങളുടെ കൊടിമുടി കയറി എംജി ഹെക്‌ടർ

എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

മുന്‍വശത്ത് 37 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും ഉള്‍ക്കൊള്ളുന്നു. വകഭേദങ്ങള്‍ക്ക് അനുസരിച്ച് മുന്‍വശത്ത് 276 mm പെറ്റല്‍ ഡിസ്‌കുകളും പിന്നില്‍ 220 mm ഡിസ്‌കും 130 mm ഡ്രം ബ്രേക്കുകളും നല്‍കിയിട്ടുണ്ട്.

എക്‌സ്ട്രീം 160R അവതരിപ്പിച്ച് ഹീറോ; വില 99,950 രൂപ

രണ്ട് വകഭേദങ്ങളിലും സിംഗിള്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. വിപണിയില്‍ ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160 എന്നിവരാണ് പുതിയ ഹീറോ എക്സ്ട്രീം 160R -ന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
New Hero Xtreme 160R Motorcycle Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X