12,000 -ത്തില്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ എക്‌സ്ട്രീം 160R

ഇരുചക്രവാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലായിരുന്നു ഹീറോ എക്‌സ്ട്രീം 160R. 2020 ജൂണ്‍ അവസാനത്തോടെയാണ് ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

12,000 -ത്തില്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ എക്‌സ്ട്രീം 160R

ഫ്രണ്ട് ഡിസ്‌ക്, ഡബിള്‍-ഡിസ്‌ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. ഫ്രണ്ട് ഡിസ്‌ക് പതിപ്പിന് 99,950 രൂപയും ഡബിള്‍-ഡിസ്‌ക് പതിപ്പിന് 1.03 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

12,000 -ത്തില്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ എക്‌സ്ട്രീം 160R

ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ബൈക്കിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതിമാസ വില്‍പ്പന കണക്കുകള്‍ ഇത് വ്യക്തമാക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. വിപണിയില്‍ ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160, ഹോര്‍നെറ്റ് 2.0 എന്നിവരാണ് പുതിയ ഹീറോ എക്സ്ട്രീം 160R -ന്റെ എതിരാളികള്‍.

MOST READ: ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

12,000 -ത്തില്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ എക്‌സ്ട്രീം 160R

ഈ ശ്രേണിയിലെ താങ്ങാവുന്ന് മോഡലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യമാസത്തില്‍ 6,639 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ പോയ മാസം ഇത് 12,037 യൂണിറ്റുകളായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

12,000 -ത്തില്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ എക്‌സ്ട്രീം 160R

ഉത്സവ സീസണ്‍ ആരംഭിക്കുന്നതോടെ വില്‍പ്പന ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. 2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്സ്ട്രീം 1.R കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ എക്സ്ട്രീം 160R കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

MOST READ: ടിവിഎസ് സുസുക്കി സമുറായി; അന്നും ഇന്നും ഒരു നോ പ്രോബ്ലം ബൈക്ക്

12,000 -ത്തില്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ എക്‌സ്ട്രീം 160R

163 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 15 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

12,000 -ത്തില്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ എക്‌സ്ട്രീം 160R

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ബൈക്കിന്റെ സവിശേഷതയാണ്. 4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍ സൈക്കിളുകളെന്ന പേരുമായാണ് എത്തുന്നത്.

MOST READ: അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിയന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

12,000 -ത്തില്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ എക്‌സ്ട്രീം 160R

പ്രാരംഭ പതിപ്പിന് 138.5 കിലോഗ്രാം ആണ് ഭാരം. ഉയര്‍ന്ന പതിപ്പിന് ഇതിനെക്കാള്‍ 1 കിലോഗ്രാം കൂടുതല്‍ ഭാരമുണ്ട്. സ്‌പോര്‍ട്ടി ഡിസൈനാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. പ്രീമിയം സവിശേഷതകളും ഫീച്ചറുകളും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

12,000 -ത്തില്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ എക്‌സ്ട്രീം 160R

എല്‍ഇഡിയാണ് ഹെഡ്, ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും ബൈക്കില്‍ ഇടംപിടിക്കുന്നു. എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ്, മുന്നിലും പിന്നിലും പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍, സിംഗിള്‍ ചാനല്‍ എബിഎസ് തുടങ്ങിയ ഫീച്ചറുകള്‍ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും ഉള്‍ക്കൊള്ളുന്നു.

Most Read Articles

Malayalam
English summary
Hero Xtreme 160R Posts 12,000+ Unit Sales In August 2020. Read in Malayalam.
Story first published: Tuesday, September 22, 2020, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X