താരമായി ഹീറോ എക്‌സ്ട്രീം 160R; ആദ്യമാസം നേടിയെടുത്തത് 6,639 യൂണിറ്റ് വിൽപ്പന

ജൂൺ അവസാനത്തോടെ വിപണിയിൽ അവതരിപ്പിച്ച ഹീറോ എക്‌സ്ട്രീം 160R താരമായി. രൂപകൽപ്പനയുടെ കാര്യത്തിൽ ബ്രാൻഡിന്റെ സമീപകാല മോഡലുകളെ അപേക്ഷിച്ച് ഒരു വ്യത്യസ്‌ത നിലപാടാണ് ഈ എൻട്രി ലെവൽ സ്പോർ‌ട്‌സ് മോട്ടോർസൈക്കിൾ സ്വീകരിച്ചത്.

താരമായി ഹീറോ എക്‌സ്ട്രീം 160R; ആദ്യമാസം നേടിയെടുത്തത് 6,639 യൂണിറ്റ് വിൽപ്പന

ഷാർപ്പ് സ്റ്റൈലിംഗോടു കൂടി എക്‌സ്ട്രീം 160R അതിന്റെ വലിയ എക്‌സ്ട്രീം 200R-ൽ നിന്ന് വേറിട്ടുനിൽക്കുന്നു. 99,950 രൂപയുടെ പ്രാരംഭ വിലയിൽ എത്തുന്ന മോഡൽ വിൽപ്പനയിലും കാര്യമായ നേട്ടമാണ് ഹീറോ മോട്ടോകോർപിന് നേടികൊടുക്കുന്നത്.

താരമായി ഹീറോ എക്‌സ്ട്രീം 160R; ആദ്യമാസം നേടിയെടുത്തത് 6,639 യൂണിറ്റ് വിൽപ്പന

2020 ജൂലൈ മാസത്തിൽ ഹീറോയുടെ മൊത്ത വിൽപ്പന 5,06,946 യൂണിറ്റുകളായിരുന്നു. പ്രധാന എതിരാളികളായ ഹോണ്ടയെ പരാജയപ്പെടുത്തി 40 ശതമാനം വിപണി വിഹിതം നേടാനും ഇന്ത്യൻ വാഹന നിർമാതാക്കൾക്ക് സാധിച്ചു. എക്‌സ്ട്രീം 160R കഴിഞ്ഞ മാസം 6,639 യൂണിറ്റും എക്‌സ്‌പൾസ് 200 1,475 യൂണിറ്റ് വിൽപ്പനയുമാണ് ബ്രാൻഡിന് നേടിക്കൊടുത്തത്.

MOST READ: ആക്‌ടിവയ്ക്ക് ഇലക്‌ട്രിക് പതിപ്പ് ഒരുങ്ങില്ലെന്ന് വ്യക്തമാക്കി ഹോണ്ട

താരമായി ഹീറോ എക്‌സ്ട്രീം 160R; ആദ്യമാസം നേടിയെടുത്തത് 6,639 യൂണിറ്റ് വിൽപ്പന

അതേസമയം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിരത്തിൽ എത്തിച്ച 3,612 യൂണിറ്റുകളിൽ നിന്ന് 2,162 യൂണിറ്റുകൾ മാത്രമാണ് സുസുക്കി ജിക്സർ നേടിയത്. മറുവശത്ത് ഹോണ്ട X-ബ്ലേഡ് കഴിഞ്ഞ മാസം 3,320 യൂണിറ്റുകളും വിറ്റഴിച്ചു. ഹീറോ എക്‌സ്ട്രീം ശ്രേണിയിൽ 200R, 200S എന്നിവ ഇതുവരെ ബിഎസ്-VI എഞ്ചിനുമായി വിപണിയിൽ എത്തിയിട്ടില്ല.

താരമായി ഹീറോ എക്‌സ്ട്രീം 160R; ആദ്യമാസം നേടിയെടുത്തത് 6,639 യൂണിറ്റ് വിൽപ്പന

എക്‌സ്ട്രീം 160R അതിന്റെ ആദ്യ മാസ വിൽപ്പനയിൽ തന്നെ ആഭ്യന്തര വിപണിയിൽ മികച്ച സ്വീകാര്യത നേടിയെടുത്തു. പുതിയ പാഷൻ പ്രോയ്ക്കും ഗ്ലാമറിനുമൊപ്പം ഈ വർഷം നടന്ന ഹീറോ വേൾഡ് 2020 ഇവന്റിലാണ് മോട്ടോർസൈക്കിൾ അരങ്ങേറ്റം കുറിച്ചത്.

MOST READ: ബ്രിട്ടീഷ് നാട്ടിലും റോയൽ എൻഫീൽഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ എത്തി

താരമായി ഹീറോ എക്‌സ്ട്രീം 160R; ആദ്യമാസം നേടിയെടുത്തത് 6,639 യൂണിറ്റ് വിൽപ്പന

1.R കൺസെപ്റ്റിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന മോഡലിനെ 160 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചെക്റ്റ് എഞ്ചിൻ കൊണ്ടാണ് ഹീറോ സജ്ജീകരിച്ചിരിക്കുന്നത്. ഈ ബിഎസ്-VI കംപ്ലയിന്റ് യൂണിറ്റ് 8,500 rpm -ല്‍ 15 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉം ഉത്പാദിപ്പിക്കും.

താരമായി ഹീറോ എക്‌സ്ട്രീം 160R; ആദ്യമാസം നേടിയെടുത്തത് 6,639 യൂണിറ്റ് വിൽപ്പന

അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മികച്ച പ്രകടനവും ഇന്ധനക്ഷമതയും നൽകാൻ ശേഷിയുള്ള എഞ്ചിന്റെ സാന്നിധ്യം വിൽപ്പനയിൽ ഹീറോയെ സഹായിച്ചിട്ടുണ്ട്.

MOST READ: ഹോർനെറ്റ് 2.0 പുറത്തിറക്കി ഹോണ്ട; വില 1.26 ലക്ഷം രൂപ

താരമായി ഹീറോ എക്‌സ്ട്രീം 160R; ആദ്യമാസം നേടിയെടുത്തത് 6,639 യൂണിറ്റ് വിൽപ്പന

കൂടാതെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വേഗതയേറിയ 160 സിസി മോട്ടോര്‍സൈക്കിളാണ് എക്‌സ്ട്രീം 160R എന്നാണ് കമ്പനിയുടെ അവകാശവാദം. 4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് സാധിക്കും.

താരമായി ഹീറോ എക്‌സ്ട്രീം 160R; ആദ്യമാസം നേടിയെടുത്തത് 6,639 യൂണിറ്റ് വിൽപ്പന

സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളാണിത്. പ്രാരംഭ പതിപ്പിന് 138.5 കിലോഗ്രാം ആണ് ഭാരം. ഉയര്‍ന്ന പതിപ്പിന് ഇതിനെക്കാള്‍ 1 കിലോഗ്രാം കൂടുതല്‍ ഭാരമുണ്ട്. ഫ്രണ്ട് ഡിസ്‌ക്, ഡബിള്‍-ഡിസ്‌ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
English summary
Hero Xtreme 160R Posted 6,639 Units Sales In Its First Month. Read in Malayalam
Story first published: Thursday, August 27, 2020, 15:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X