എക്സ്ട്രീം 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍

കോവിഡ്-19 പ്രതിസന്ധി മൂലം എക്സ്ട്രീം 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വാഹനം ടെസ്റ്റ് റൈഡിന് ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

എക്സ്ട്രീ 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍

ബൈക്ക് ടെസ്റ്റ് റൈഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ ടെസ്റ്റ് റൈഡ് എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഉടന്‍ തന്നെ വിപണിയില്‍ എത്തും എന്ന സൂചന നല്‍കി നേരത്തെ തന്നെ ബൈക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചിരുന്നു.

എക്സ്ട്രീ 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍

160 സിസി ശ്രേണിയിലേക്ക് അധികം വൈകാതെ തന്നെ ബൈക്ക് വില്‍പ്പനയ്ക്ക് എത്തുമെന്നാണ് സൂചന. 160 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ കരുത്ത്.

MOST READ: സെല്‍റ്റോസിന്റെ ഇലക്ട്രിക് അവതാരം ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

എക്സ്ട്രീ 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍

ഈ എഞ്ചിന്‍ 8,000 rpm -ല്‍ 15 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വേഗതയേറിയ 160 സിസി മോട്ടോര്‍സൈക്കിളായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എക്സ്ട്രീ 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍

4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. എക്സ്ട്രീം സ്പോര്‍ട്സിന്റെ പകരകാരനായിട്ടാണ് പുതിയ ബൈക്ക് വിപണിയില്‍ എത്തുന്നത്.

MOST READ: ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് പുത്തൻ നാല് മോഡലുകൾ

എക്സ്ട്രീ 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍

2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്സ്ട്രീം 1.R കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി പുതിയ എക്സ്ട്രീം 160R സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിനെ ഹീറോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നത്.

എക്സ്ട്രീ 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍

വില്‍പ്പനയില്‍ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് എക്സ്ട്രീം സ്പോര്‍ട്സിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചത്. സ്പോര്‍ട്സ് ബൈക്കിനെക്കാളും സ്പോട്ടിയായ ഡിസൈനിലും ഷാര്‍പ്പ് സ്‌റ്റൈലിലും ഒരുങ്ങിയിട്ടുള്ള നേക്കഡ് ബൈക്ക് എന്നാണ് ഹീറോ എക്സ്ട്രീം 160R -നെ കമ്പനി വിശേഷിപ്പിക്കുന്നത്.

MOST READ: വിപണിയിൽ നിന്നും പിൻവാങ്ങി മഹീന്ദ്ര TUV300 കോംപാക്‌ട് എസ്‌യുവിയും

എക്സ്ട്രീ 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍

138.5 കിലോഗ്രാം ഭാരം മാത്രമുള്ള പുത്തന്‍ ബൈക്ക് 160 സിസി സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍ സൈക്കിളുകളെന്ന പേരുമായാണ് എത്തുന്നത്. 2020 ഹീറോ എക്സ്ട്രീം 160R -ന്റെ മുന്‍വശത്ത് 37 mm ഷോവ ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും ഉള്‍ക്കൊള്ളുന്നു.

എക്സ്ട്രീ 160R ടെസ്റ്റ് റൈഡ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഹീറോ; അവതരണം ഉടന്‍

പുതിയ ഡിസൈനിലുള്ള ഉയര്‍ന്ന വലിയ ഫ്യൂവല്‍ ടാങ്ക്, സ്പോര്‍ട്ടി ഭാവമുള്ള ടെയില്‍ ലാമ്പ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, സിഗ്നല്‍ ലൈറ്റ്, ടെയില്‍ ലാമ്പ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്. വിപണിയില്‍ ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160 എന്നിവരാണ് പുതിയ ഹീറോ എക്സ്ട്രീം 160R-ന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Hero Xtreme 160R Test Ride Registrations Open Ahead Of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X