ഹീറോ എക്‌സ്ട്രീം 160R പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 200R ഒരുങ്ങുന്നു

എക്‌സ്ട്രീം സ്‌പോർട്‌സിന്റെ പിൻഗാമിയായി പുതിയ എക്‌സ്ട്രീം 160R മോഡലിനെ ഹീറോ അടുത്തിടെ പരിചയപ്പെടുത്തിയിരുന്നു. ഹീറോ വേൾഡ് 2020 ഷോയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ബൈക്ക് ഇരുചക്ര വാഹന പ്രേമികൾക്കിടയിൽ ചർച്ചയാവുകയും ചെയ്‌തു. ഇത് ഉടൻ വിപണികളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹീറോ എക്‌സ്ട്രീം 160R പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 200R ഒരുങ്ങുന്നു

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം എക്‌സ്ട്രീം 160R-നെ അടിസ്ഥാനമാക്കി 200 പതിപ്പും ഹീറോയുടെ അണിയറയിൽ ഒരുങ്ങുന്നതായാണ് സൂചന. നിലവിലുള്ള എക്‌സ്ട്രീം 200 പതിപ്പിനെ കൂടുതൽ ജനപ്രിയമാക്കുകയാണ് ബ്രാൻഡിന്റെ ലക്ഷ്യം.

ഹീറോ എക്‌സ്ട്രീം 160R പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 200R ഒരുങ്ങുന്നു

മിലാനിൽ 2019 EICMA ഷോയിൽ പ്രദർശിപ്പിച്ച എക്‌സ്ട്രീം 1R കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഹീറോ എക്‌സ്ട്രീം 160R നിർമിക്കുന്നത്. എക്‌സ്ട്രീം സ്‌പോർട്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ 160R ഒരു വലിയ ബി‌എസ്‌-VI കംപ്ലയിന്റ് എയർ കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ ഉപയോഗിക്കുന്നു.

MOST READ: പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ബർഗ്‌മാൻ 200

ഹീറോ എക്‌സ്ട്രീം 160R പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 200R ഒരുങ്ങുന്നു

ഈ യൂണിറ്റ് 8,500 rpm-ൽ 15 bhp കരുത്തും 6,500 rpm-ൽ 14 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഭാരം കുറഞ്ഞ ഡയമണ്ട് ഫ്രെയിമിൽ ഒരുങ്ങുന്ന 160 മോഡലിന് 138.5 കിലോഗ്രാം മാത്രമാണ് ഭാരം. 4.7 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള ബൈക്കായിരിക്കും ഇത്.

ഹീറോ എക്‌സ്ട്രീം 160R പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 200R ഒരുങ്ങുന്നു

വിപണിയിലെ പുതിയ പ്രവണത അടിസ്ഥാനമാക്കി ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പമാകും ഹീറോ എക്‌സ്ട്രീം 160R വിപണിയിൽ എത്തുക. ഡിസ്പ്ലേ മോഡലിന് മുന്നിലും പിന്നിലും പെട്രോൾ ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം സിംഗിൾ-ചാനൽ എബിഎസ് യൂണിറ്റാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

ഹീറോ എക്‌സ്ട്രീം 160R പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 200R ഒരുങ്ങുന്നു

പെർഫോമൻസ്, ഭാരം കുറഞ്ഞ ചാസി, ആക്‌സിലറേഷൻ സമയം എന്നിവ പുതിയ എക്‌സ്ട്രീം 200R മോഡലായി പരിണമിച്ചാൽ 200 സിസി നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ വിഭാഗത്തിൽ ഒരു ശ്രദ്ധേയമായ മോട്ടോർസൈക്കിളായി മാറാൻ ഇതിന് സാധിച്ചേക്കും.

ഹീറോ എക്‌സ്ട്രീം 160R പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 200R ഒരുങ്ങുന്നു

ആക്രമണാത്മക വില നൽകിയിട്ടും സ്‌പോർട്ടി പെർഫോമൻസ് അധിഷ്‌ഠിത നേക്കഡ് മോട്ടോർസൈക്കിൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന യുവ ഉപഭോക്താക്കൾ പ്രധാനമായും ബജാജ് പൾസർ NS200 അല്ലെങ്കിൽ ടിവിഎസ് അപ്പാച്ചെ RTR200 4V എന്നിവയാണ് ഇഷ്‌ടപ്പെടുന്നത്. ഒരുപക്ഷേ 160R അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ എക്‌സ്ട്രീം 200R ഈ വിഭാഗത്തിൽ മാറ്റത്തിന് വഴിവെച്ചേക്കാം.

MOST READ: സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

ഹീറോ എക്‌സ്ട്രീം 160R പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 200R ഒരുങ്ങുന്നു

എക്‌സ്ട്രീം 200R നിലവിൽ ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ ഇടംപിടിച്ചിട്ടില്ലെങ്കിലും ഇത് ഉടൻ തന്നെ ബി‌എസ്‌-VI കംപ്ലയിന്റിലേക്ക് പരിഷ്ക്കരിക്കും. 199.6 സിസി സിംഗിൾ സിലിണ്ടർ ടു-വാൽവ് എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്ന നിലവിലെ മോഡൽ പരമാവധി 8,000 rpm-ൽ 18.1 bhp കരുത്തും 6,500 rpm-ൽ 17.1 Nm torque ഉം സൃഷ്‌ടിക്കും.

ഹീറോ എക്‌സ്ട്രീം 160R പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 200R ഒരുങ്ങുന്നു

അഞ്ച് സ്പീഡ് ഗി‌യർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പുതിയ മലിനീകരണ ചട്ടങ്ങൾക്ക് അനുസൃതമായ നവീകരണം ബൈക്കിന്റെ പ്രകടന കണക്കുകളെ ബാധിച്ചേക്കാം. എങ്കിലും 200R മോഡലിനെ കുറിച്ച് ഹീറോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല.

Most Read Articles

Malayalam
English summary
Hero Xtreme 200R Likely To Be Based On 160R. Read in Malayalam
Story first published: Tuesday, April 14, 2020, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X