150 സിസി വിഭാഗത്തിൽ നിന്നും പിൻവാങ്ങി ഹീറോ മോട്ടോകോർപ്

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് 150 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറെടുക്കുന്നു. ഏപ്രിലിൽ നിലവിൽ വരുന്ന കർശനമായ ബിഎസ്-VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ മുന്നിൽ കണ്ടാണ് കമ്പനിയുടെ ഈ തീരുമാനം.

150 സിസി വിഭാഗത്തിൽ നിന്നും പിൻവാങ്ങി ഹീറോ മോട്ടോകോർപ്

ഇതിന്റെ ഭാഗമായി എക്‌സ്ട്രീം സ്പോർട്‌സ് 150 യെ വിപണിയിൽ നിന്നും പിൻവലിക്കുകയാണെന്ന് കമ്പനി അറിയിച്ചു. മികച്ച വിൽപ്പന നേടുന്ന മോഡലുകളെ ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ച് വിൽപ്പന കുറഞ്ഞ മോഡലുകളെ പിൻവലിക്കുകയാണ് ഹീറോ ലക്ഷ്യമിടുന്നത്.

150 സിസി വിഭാഗത്തിൽ നിന്നും പിൻവാങ്ങി ഹീറോ മോട്ടോകോർപ്

ഇന്ത്യയിലെ ആദ്യ 150 സിസി ബൈക്കുകളിലൊന്നായ ഐതിഹാസിക മോഡൽ CBZ യുടെ പിൻഗാമിയായി 2013 ലാണ് ഹീറോ എക്‌സ്ട്രീം വിപണിയിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ ഈ മോഡലിന് സാധിക്കാതെ പോയി. പിന്നീട് 2015-ലാണ് കൂടുതൽ സ്പോർട്ടിയായ എക്‌സ്ട്രീം സ്പോർട്‌സ് വിപണിയിൽ സ്ഥാനം പിടിക്കുന്നത്.

150 സിസി വിഭാഗത്തിൽ നിന്നും പിൻവാങ്ങി ഹീറോ മോട്ടോകോർപ്

നിലവിൽ ഈ വിഭാഗത്തിൽ ഒട്ടും വിൽപ്പനയില്ലാതെ ഇഴയുന്ന എക്‌സ്ട്രീം സ്പോർട്‌സിന്റെ വിൽപ്പന അവസാനിപ്പിച്ച് ഈ വിഭാഗത്തിൽ നിന്നും പിൻതിരിയാനാണ് ഹീറോ തീരുമാനിച്ചിരിക്കുന്നത്. സമീപകാലത്ത് ഹങ്ക്, ഇംപൾസ്, അച്ചീവർ തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളും വിൽപ്പന കുറവിനെ തുടർന്ന് കമ്പനി നിർത്തലാക്കിയിരുന്നു.

150 സിസി വിഭാഗത്തിൽ നിന്നും പിൻവാങ്ങി ഹീറോ മോട്ടോകോർപ്

വിൽപ്പന കുറയുന്നതിനോടൊപ്പം ബിഎസ്-VI ലേക്ക് നവീകരിക്കുന്നതിനുള്ള ഉയർന്ന ചെലവും എ‌ക്‌സ്ട്രീം സ്പോർട്‌സിനെ പിൻവലിക്കാൻ ഹീറോ മോട്ടോകോർപിനെ പ്രേരിപ്പിച്ച പ്രധാന കാരണങ്ങളിലൊന്നാണ്. നിലവിൽ, എ‌ക്‌സ്ട്രീം ശ്രേണിയിൽ നിന്നുള്ള 200S, 200R എന്നിവ മാത്രമേ ഹീറോയുടെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുള്ളൂ.

150 സിസി വിഭാഗത്തിൽ നിന്നും പിൻവാങ്ങി ഹീറോ മോട്ടോകോർപ്

എക്‌സ്ട്രീം സ്പോർട്‌സുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹീറോ മോട്ടോർകോർപ് തങ്ങളുടെ വെബ്‌സൈറ്റിൽ നിന്നും പൂർണമായും പിൻവലിക്കുകയാണ് ചെയ്തത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിരലിൽ എണ്ണാവുന്ന യൂണിറ്റുകൾ മാത്രമാണ് ഹീറോയ്ക്ക് വിറ്റഴിക്കാൻ സാധിച്ചിട്ടുള്ളൂ.

150 സിസി വിഭാഗത്തിൽ നിന്നും പിൻവാങ്ങി ഹീറോ മോട്ടോകോർപ്

എന്നാൽ 200 സിസി വിഭാഗത്തിലായിരിക്കും ഹീറോ മോട്ടോകോർപ് ഇനി ശക്തമായ സാന്നിധ്യം അറിയിക്കുക. വിപണിയിൽ എക്‌സ്‌പൾസിന് ലഭിച്ച സ്വീകാര്യതയാണ് കമ്പനിയെ ഈയൊരു പദ്ധതിയിലേക്ക് നയിക്കാൻ കാരണമായിരിക്കുന്നത്.

150 സിസി വിഭാഗത്തിൽ നിന്നും പിൻവാങ്ങി ഹീറോ മോട്ടോകോർപ്

149.2 സിസി എയർ കൂൾഡ് എഞ്ചിനാണ് ഹീറോ എക്‌സ്ട്രീം സ്‌പോർട്‌സിന് കരുത്തേകുന്നത്. ഇത് 8500 rpm-ൽ 15.6 bhp കരുത്തും 7000 rpm-ൽ 13.50 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ അഞ്ച് സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഒപ്പം മൾട്ടിപ്ലേറ്റ് വെറ്റ് ക്ലച്ചും ഹീറോ വാഗ്‌ദാനം ചെയ്യുന്നു.

150 സിസി വിഭാഗത്തിൽ നിന്നും പിൻവാങ്ങി ഹീറോ മോട്ടോകോർപ്

വൂൾഫ്-ഐ ഹെഡ്‌ലാമ്പ്, സ്റ്റൈലിഷ് ലുക്കുകളും ഗ്രാഫിക്സും, വിശാലമായ ഹാൻഡിൽബാറുകൾ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്ററുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എഡ്ജി ടെയിൽ ലൈറ്റ് തുടങ്ങിയ സവിശേഷതകളുമായാണ് ഹീറോ എക്‌സ്ട്രീം സ്‌പോർട്‌സ് വിപണിയിൽ എത്തിയത്.

150 സിസി വിഭാഗത്തിൽ നിന്നും പിൻവാങ്ങി ഹീറോ മോട്ടോകോർപ്

മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളുള്ള ഒരു ട്യൂബുലാർ ഡയമണ്ട് ഫ്രെയിമും പിൻവശത്ത് 5-ഘട്ട ക്രമീകരിക്കാവുന്ന ഗ്യാസ് റിസർവോയർ സസ്പെൻഷനുമാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്ത് 240 mm ഡിസ്കും പിന്നിൽ 130 mm ഡ്രം ബ്രേക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. 220 mm റിയർ ഡിസ്ക് ബ്രേക്കിന്റെ ഓപ്ഷനും ബൈക്കിൽ ലഭ്യമാണ്.

150 സിസി വിഭാഗത്തിൽ നിന്നും പിൻവാങ്ങി ഹീറോ മോട്ടോകോർപ്

എന്നാൽ ഹോണ്ട CB യൂണികോൺ 160, സുസുക്കി ജിക്‌സെർ, യമഹ FZ 2.0 എന്നീ മോഡലുകളോട് പിടിച്ചു നിൽക്കാൻ ഹീറോ എക്‌സ്ട്രീം സ്‌പോർട്‌സിന് സാധിക്കാതെ പോയി. നിലവിൽ എ‌ക്‌സ്ട്രീം സ്പോർട്‌സ് മാത്രമാണ് 150 സിസി വിഭാഗത്തിൽ ഹീറോയുടേതായി വിപണിയിൽ എത്തുന്നുള്ളൂ. ഇതിനെ പിൻവലിച്ചതോടെ കമ്പനി ഈ വിഭാഗത്തിൽ നിന്ന് ഫലപ്രദമായി പുറത്തുകടന്നു.

Most Read Articles

Malayalam
English summary
Hero exits 150cc motorcycle segment. Read in Malayalam
Story first published: Monday, February 17, 2020, 19:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X