പണി പാളി, ആക്‌ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ സ്‌കൂട്ടറായ ആക്‌ടിവയുടെ ബിഎസ്-VI 125 പതിപ്പ് തിരിച്ചുവിളിച്ച് ഹോണ്ട മോട്ടോർസൈക്കിൾസ്. കൂളിംഗ് ഫാൻ കവറും ഓയിൽ ഗേജും മാറ്റിസ്ഥാപിക്കാനായാണ് സ്‌കൂട്ടറിനെ കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്.

പണി പാളി, ആക്‌ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട

ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) നൽകി അവരുടെ സ്‌കൂട്ടറിന് ഈ കംപ്ലയിന്റ് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനാകും.

പണി പാളി, ആക്‌ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട

തുടർന്ന് ഇത് കണ്ടെത്തിയാൽ ആക്‌ടിവ ഉപഭോക്താക്കൾക്ക് ഈ ഭാഗങ്ങൾ സൗജന്യമായി അടുത്തുള്ള ഹോണ്ട ഡീലർഷിപ്പിൽ നിന്നും പരിശോധിക്കാനും കംപ്ലയിന്റ് സ്ഥിരീകരിച്ചാൽ അവ സൗജന്യമായി മാറ്റിസ്ഥാപിക്കാമെന്നും കമ്പനി അറിയിച്ചു.

പണി പാളി, ആക്‌ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട

വാഹനങ്ങളിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായുള്ള തിരിച്ചുവിളിക്കലുകൾ സാധാരണയായി പ്രഖ്യാപിക്കുമെങ്കിലും, ഉൽപ്പന്നത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി മാത്രമാണ് കമ്പനി ഇത് ഒരു സജീവ സേവന ക്യാമ്പയിനായി അവതരിപ്പിക്കുന്നത്.

പണി പാളി, ആക്‌ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആക്‌ടിവയുടെ ബിഎസ്-VI 125 പതിപ്പ് വിപണിയിൽ എത്തിയത്. പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരണം ലഭിച്ച ഹോണ്ടയുടെ ആദ്യ ഉൽപ്പന്നം കൂടിയാണിത്. നിലവിൽ മാന്യമായ വിൽപ്പനയാണ് ആക്‌ടിവയിലൂടെ കമ്പനി രേഖപ്പെടുത്തുന്നത്. നവീകരിച്ച ആക്‌ടിവ 125 ഇതിനോടകം തന്നെ ഇന്ത്യയിൽ 25,000 യൂണിറ്റ് വിൽപ്പനയാണ് നേടിയിരിക്കുന്നത്.

പണി പാളി, ആക്‌ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട

ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ വാഗ്ദാനം ചെയ്യുന്ന ബിഎസ്-VI കംപ്ലയിന്റ് 125 സിസി എഞ്ചിനാണ് പുതിയ ആക്ടിവക്ക് കരുത്തേകുന്നത്. ഇത് 6500 rpm -ല്‍ 8.4 bhp പവറും 5000 rpm -ല്‍ 10.54 Nm torque ഉം സൃഷ്ടിക്കും.

പണി പാളി, ആക്‌ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട

ബി‌എസ്-IV മോഡലിനേക്കാൾ അല്പം കുറഞ്ഞ പവർ കണക്കുകളാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നതെങ്കിലും പുത്തൻ പതിപ്പിൽ നിരവധി ഫീച്ചറുകളാണ് ഇപ്പോൾ ഹോണ്ട ഉൾപ്പെടുത്തിയിരിക്കുന്നത്. പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI ആക്ടിവയുടെ ആകർഷണങ്ങളാണ്.

പണി പാളി, ആക്‌ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട

പുതിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും സ്‌കൂട്ടറില്‍ ലഭ്യമാണ്. മൈലേജ്, സൈഡ് സ്റ്റാന്‍ഡ് ഇന്ഡഡിക്കേറ്റര്‍, പിന്നിട്ട ദൂരം തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ പുതിയ കൺസോളിലൂടെ സാധ്യമാകുന്നു. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്.

പണി പാളി, ആക്‌ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട

സ്റ്റാൻഡേർഡ്, അലോയി, ഡിലക്സ് എന്നീ മൂന്ന് വകഭേഗങ്ങളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. അതിൽ സ്റ്റാന്റേര്‍ഡ് പതിപ്പിന് 67,490 രൂപയും, അലോയ് വീൽ പതിപ്പിന് 70,990 രൂപയും, ഡിലക്സ് പതിപ്പിന് 74,490 രൂപയുമാണ് എക്സ്ഷോറൂം വില.

പണി പാളി, ആക്‌ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട

റെബല്‍ റെഡ്, മെറ്റാലിക് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മജസ്റ്റിക് ബ്രൗണ്‍ മെറ്റാലിക് എന്നിങ്ങനെ ആറ് നിറങ്ങളിലാണ് ഹോണ്ട ആക്ടിവ 125 ബിഎസ്-VI വിപണിയിൽ എത്തുന്നത്.

Most Read Articles

Malayalam
English summary
Honda Activa 125 BS6 recalled for cooling fan cover and oil gauge replacement. Read in Malayalam
Story first published: Friday, February 21, 2020, 17:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X