ആക്ടിവ 125 മൂന്നാമതും വില വര്‍ധനവുമായി ഹോണ്ട

ശ്രേണിയിലെ ജനപ്രീയ മോഡലായ ഹോണ്ട ആക്ടിവ 125 വിപണിയില്‍ എത്തിയിട്ട് ഏകദേശം ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ആക്ടിവ 125 രാജ്യത്തെ ആദ്യത്തെ ബിഎസ് VI സ്‌കൂട്ടറായിരുന്നു.

ആക്ടിവ 125 മൂന്നാമതും വില വര്‍ധനവുമായി ഹോണ്ട

മൂന്ന് വകഭേദങ്ങള്‍ വില്‍പ്പനയ്ക്കെത്തിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് വിശാലമായ ചോയ്സ് നല്‍കുകയും ചെയ്യുന്നു. പ്രാരംഭ വിലനിര്‍ണ്ണയം ഉയര്‍ന്നതായി തോന്നുമെങ്കിലും, ഉപയോക്താക്കള്‍ ഇത് ബിഎസ് VI നവീകരണത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ തുടങ്ങി. എന്നിരുന്നാലും, അതിനുശേഷം ഹോണ്ട വില രണ്ടുതവണ വര്‍ദ്ധിപ്പിച്ചു.

ആക്ടിവ 125 മൂന്നാമതും വില വര്‍ധനവുമായി ഹോണ്ട

ഇപ്പോള്‍, മൂന്നാമത്തെ വില വര്‍ദ്ധനവും സംഭവിച്ചു. നേരത്തെ ഓഗസ്റ്റ് മാസത്തിലായിരുന്നു അവസാനമായി സ്‌കൂട്ടറിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടായത്. ഡ്രം, ഡ്രം അലോയി, ഡിസ്‌ക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

MOST READ: ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

ആക്ടിവ 125 മൂന്നാമതും വില വര്‍ധനവുമായി ഹോണ്ട

68,997 രൂപ വില ഉണ്ടായിരുന്ന ഡ്രം പതിപ്പിന് ഇനി മുതല്‍ 69,470 രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. 72,497 രൂപ വില ഉണ്ടായിരുന്ന ഡ്രം അലോയി പതിപ്പിന് 72,970 രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

ആക്ടിവ 125 മൂന്നാമതും വില വര്‍ധനവുമായി ഹോണ്ട

75,997 രൂപയായിരുന്ന ഉയര്‍ന്ന പതിപ്പായ ഡിസ്‌ക വകഭേദത്തിന്റെ വില. ഈ പതിപ്പിന് ഇനി 76,471 രൂപ എക്‌സ്‌ഷോറൂം വിലയായി ഉപഭോക്താക്കള്‍ നല്‍കണം. എല്ലാ വകഭേദങ്ങളിലും 473 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

MOST READ: മൂന്നാം തലമുറ i20 -യുടെ മൈലേജ് കണക്കുകൾ പങ്കുവെച്ച് ഹ്യുണ്ടായി

ആക്ടിവ 125 മൂന്നാമതും വില വര്‍ധനവുമായി ഹോണ്ട

124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ഈ എഞ്ചിന്റെ സവിശേഷതയാണ്. 6,500 rpm -ല്‍ 8.4 bhp പവറും 5,000 rpm -ല്‍ 10.54 Nm torque ഉം സൃഷ്ടിക്കും.

ആക്ടിവ 125 മൂന്നാമതും വില വര്‍ധനവുമായി ഹോണ്ട

കാര്‍ബുറേറ്റഡ് ബിഎസ് IV ആക്ടിവയെക്കാള്‍ പവര്‍ അല്‍പം കുറവാണ് പുതിയ ആക്ടിവ 125-ന്. എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI ആക്ടിവയുടെ സവിശേഷതകളാണ്.

MOST READ: ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

ആക്ടിവ 125 മൂന്നാമതും വില വര്‍ധനവുമായി ഹോണ്ട

പുതിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ മൈലേജ് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്.

ആക്ടിവ 125 മൂന്നാമതും വില വര്‍ധനവുമായി ഹോണ്ട

വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും ബിഎസ് VI ആക്ടിവയില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പേസ്. സാധനങ്ങള്‍ വെയ്ക്കുന്നതിന് മുന്നില്‍ ചെറിയൊരു സ്റ്റോറേജ് സ്‌പേസ് വേറെയും നല്‍കിയിട്ടുണ്ട്.

MOST READ: ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

ആക്ടിവ 125 മൂന്നാമതും വില വര്‍ധനവുമായി ഹോണ്ട

പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കാണ് സസ്‌പെന്‍ഷന്‍. പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറും. സുരക്ഷയ്ക്കായി മുന്നില്‍ 190 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണുള്ളത്.

ആക്ടിവ 125 മൂന്നാമതും വില വര്‍ധനവുമായി ഹോണ്ട

സൈഡ് സ്റ്റാന്റ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളു. റെബല്‍ റെഡ്, മെറ്റാലിക് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മജസ്റ്റിക് ബ്രൗണ്‍ മെറ്റാലിക് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ഹോണ്ട ആക്ടിവ 125 ബിഎസ് VI ലഭ്യമാണ്.

Most Read Articles

Malayalam
English summary
Honda Activa 125 Price Silently Increased. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X