Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 16 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
രാജ്യം 72ാം റിപ്പബ്ലിക്ക് നിറവില്‍; പ്രൗഡിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം, പരേഡ് കാണാന്‍ കാല് ലക്ഷത്തോളം പേര്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
20 വര്‍ഷം പൂര്‍ത്തിയാക്കി ആക്ടിവ; സ്പെഷ്യല്‍ എഡീഷന് പതിപ്പ് സമ്മാനിച്ച് ഹോണ്ട
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണ് ഹോണ്ട ആക്ടിവ. ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് ആദ്യമായി അവതരിപ്പിച്ച ശേഷം സ്കൂട്ടര്‍ ഇപ്പോള്‍ ആറാം തലമുറ ആവര്‍ത്തനത്തില്‍ എത്തിയിരിക്കുകയാണ്.

മുകളില്‍ സൂചിപ്പിച്ചതുപോലെ സ്കൂട്ടര്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ വിജയകരമായ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി, ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് & സ്കൂട്ടേഴ്സ് ഇന്ത്യ അതിന്റെ ആക്ടിവ 6G പതിപ്പിന് പുതിയ വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു.

സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റ് ഓപ്ഷനുകളിലാണ് പുതിയ ഹോണ്ട ആക്ടിവ 6G സ്പെഷ്യല്‍ പതിപ്പ് വരുന്നത്. അടിസ്ഥാന വേരിയന്റിന് 66,816 രൂപയും ഉയര്‍ന്ന പതിപ്പിന് 68,316 രൂപയുമാണ് എക്സ്ഷോറൂം വില.
MOST READ: ഗ്രാവിറ്റാസ് മുതല്‍ ആള്‍ട്രോസ് ഇവി വരെ; വരും വര്‍ഷവും ടാറ്റയില്‍ നിന്ന് നിരവധി മോഡലുകള്‍

ചെറിയ രീതിയിലുള്ള കോസ്മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് സ്പെഷ്യല്‍ എഡിഷന് പതിപ്പില്‍ ഹോണ്ട ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂട്ടര്‍ ഇപ്പോള്‍ മാറ്റ് മെച്യുര്‍ ബ്രൗണ്‍ എന്ന പുതിയ കളര്‍ ഓപ്ഷനില്‍ വിപണിയില്‍ എത്തും. സ്കൂട്ടറിലെ പുതിയ പെയിന്റ് സ്കീം വെറ്റ്, ഗോള്‍ഡ് വരകളാല്‍ മനോഹരമാക്കിയിരിക്കുന്നതും കാണാം.

പുതിയ മാറ്റ് മെച്യുര്‍ ബ്രൗണ്‍ കളര്‍ സ്കീമില്‍ പൂര്‍ത്തിയാക്കിയ പില്യണ്‍ ഗ്രാബ് റെയിലുകളും സ്കൂട്ടറില്‍ ഉള്‍ക്കൊള്ളുന്നു. വാര്‍ഷിക പതിപ്പിലെ സൈഡ് പാനലുകളില്‍ ഇപ്പോള്‍ ഗോള്‍ഡ് നിറത്തിലുള്ള 'ആക്ടിവ' ലോഗോ അവതരിപ്പിക്കുന്നു.
MOST READ: ആഢംബരത്തിനൊപ്പം ഓഫ് റോഡ് മികവും പ്രദർശിപ്പിച്ച് റോൾസ് റോയ്സ് കലിനൻ

ഇരുവശത്തും ബ്ലാക്ക് ഫിനിഷ് സ്റ്റീല്‍ ടയറുകളും കറുത്ത സീറ്റ് കവറുകളും ഉപയോഗിച്ച് സ്കൂട്ടറിന്റെ വിഷ്വല്‍ അപ്പീലിനെ വര്‍ദ്ധിപ്പിക്കുന്നു, ഇത് കാണികള്‍ക്കിടയില്‍ പെട്ടെന്ന് വേറിട്ടുനില്‍ക്കാന്‍ അനുവദിക്കുന്നു.

കോസ്മെറ്റിക് അപ്ഡേറ്റുകള്ക്ക് പുറമെ മറ്റ് മാറ്റങ്ങളൊന്നും ഈ പതിപ്പില്‍ വരുത്തിയിട്ടില്ല. സ്പെഷ്യല്‍ പതിപ്പ് അതേ ബിഎസ് VI 109 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് നല്‍കുന്നത്. ഇത് 8,000 rpm-ല്‍ 7.7 bhp കരുത്തും 5,250 rpm-ല്‍ 8.8 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
MOST READ: 1.95 കോടി രൂപ വില; പുതിയ X5 M കോംപറ്റീഷൻ പെർഫോമൻസ് എസ്യുവി പുറത്തിറക്കി ബിഎംഡബ്ല്യു

ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, ഫ്യുവല്‍ ഫില്ലിംഗ് ക്യാപ്, എഞ്ചിന് സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സ്വിച്ച്, പുതിയ ടെലിസ്കോപ്പിക് സസ്പെന്‍ഷനോടുകൂടിയ 12 ഇഞ്ച് ടയറുകള്‍ എന്നിവ പുതിയ ആക്ടിവ 6G-യിലെ പ്രധാന സവിശേഷതകളാണ്. ആക്ടിവ ആദ്യമായി ഇന്ത്യയില്‍ 2001-ലാണ് പുറത്തിറക്കിയത്.