Just In
- 6 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 9 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 10 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 10 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ആക്ടിവ 6G വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; വില 63,912 രൂപ
ആക്ടിവ 6G വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സ്കൂട്ടര്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 63,912 രൂപയും, ഡീലക്സ് പതിപ്പിന് 65,412 രൂപയുമാണ് എക്സ്ഷോറും വില.
നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 8,000 രൂപയുടെ വര്‍ധനവാണ് പുതിയ സ്കൂട്ടറിനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോണ്ട നിരയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മൂന്നാമത്തെ ബിഎസ് VI വാഹനമാണ് ആക്ടിവ 6G.
മുന്‍തലമുറ ആക്ടിവ 5G വിപണിയില്‍ എത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ പതിപ്പിനെ കമ്പനി നിരത്തില്‍ എത്തിക്കുന്നത്. വിപണിയില്‍ ഉള്ള മോഡലുകളില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്.
ആറ് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആക്ടിവ 5G -യില്‍ നിന്നും വ്യത്യസ്തമായി പുതുക്കിയ എല്‍ഇഡി ഹെഡ്ലാമ്പ്, പുതിയ ഡിസൈനിലുള്ള ആപ്രോണ്‍ എന്നിവ ആക്ടിവ 6G -യുടെ സവിശേഷതകളാണ്.
ആക്ടിവ 125 ബിഎസ് VI പതിപ്പില്‍ കണ്ടിരുന്ന സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം പുതിയ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്. മുന്നില്‍ 12 ഇഞ്ച് ടയറിനൊപ്പം ടെലിസ്കോപിക് ഫോര്‍ക്കുകളും നല്‍കിയിട്ടുണ്ട. ആക്ടിവ 5G -യില്‍ 10 ഇഞ്ച് ടയറുകളായിരുന്നു ഹോണ്ട നല്‍കിയിരുന്നത്.
എഞ്ചിന് സ്റ്റാര്‍ട്ട്, സ്റ്റോപ് ബട്ടണ്‍, പകുതി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, മള്‍ട്ടി-ഫങ്ഷന് കീ, വലിയ സീറ്റ്, 18 ലിറ്റര്‍ സ്റ്റോറേജ് സ്പെയ്സ്, വലിയ വീല്‍ബേസ് എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.
110 സിസി ബിഎസ് VI എഞ്ചിന് കരുത്തിലാണ് പുതിയ സ്കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. ബിഎസ് IV നിന്ന് VI -ലേക്ക് എഞ്ചിന് നവീകരിച്ചപ്പോള്‍ കരുത്ത് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. പുതിയ ബിഎസ് VI എഞ്ചിന് 8,000 rpm -ല്‍ 7.6 bhp കരുത്ത് ഉത്പാദിപ്പിക്കും.
എന്നാല്‍ പഴയ ബിഎസ് IV എഞ്ചിന് 7,500 rpm-ല്‍ 8 bhp കരുത്ത് ഉത്പാദിപ്പിച്ചിരുന്നു. കരുത്ത് കുറവാണെങ്കിലും ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനമുള്ളതുകൊണ്ട്, വിപണിയില്‍ ഉള്ള പതിപ്പുകളില്‍ നിന്നും 10 ശതമാനത്തില്‍ അധികം ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പുതിയ സ്കൂട്ടറിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു. എന്നാല്‍ ബുക്കിങ് തുക വ്യക്തമാക്കിയിട്ടില്ല. ജനുവരി അവസാന ആഴ്ചയോടെ സ്കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യന്‍ വിപണിയില്‍ സ്കൂട്ടര്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡലാണ് ആക്ടിവ. റിപ്പോര്‍ട്ട് അനുസരിച്ച് 2.5 ലക്ഷം യൂണിറ്റുകളാണ് പ്രതിമാസം നിരത്തിലെത്തുന്നത്.
ഹോണ്ട നിരയില്‍ നിന്നുള്ള മൂന്നാമത്തെ ബിഎസ് VI മോഡലാണ് ആക്ടിവ 6G. നേരത്തെ ആക്ടിവ 125 ബിസ് VI പതിപ്പിനെയും, SP 125 ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.