ആക്ടിവ 6G -യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ഹോണ്ട

2000-ലാണ് ആക്ടിവയെ ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ, സ്‌കൂട്ടര്‍ ബ്രാന്‍ഡിന്റെ ജനപ്രീയ മോഡലായി മാറുകയും ചെയ്തു. ഈ വര്‍ഷം, മോഡല്‍ വിപണിയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി.

ആക്ടിവ 6G -യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ഹോണ്ട

ആക്ടിവ 6G-യുടെ പുതിയ ഇരുപതാം വാര്‍ഷിക സ്‌പെഷ്യല്‍ പതിപ്പ് ആവര്‍ത്തനം വിപണിയില്‍ എത്തിച്ചുകൊണ്ടാണ് ഹോണ്ട ഈ അവസരം ആഘോഷിച്ചത്. ഈ ആഘോഷത്തിന് മാറ്റുകൂട്ടുന്നതിന്റെ ഭാഗമായി പുതിയ ഏതാനും നിറങ്ങള്‍ കൂടി മോഡലിന് സമ്മാനിച്ചിരിക്കുകയാണ് ഹോണ്ട.

ആക്ടിവ 6G -യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ഹോണ്ട

ഇതോടെ കളര്‍ ഓപ്ഷനുകളുടെ എണ്ണം എട്ടായി വര്‍ധിച്ചതായും കമ്പനി അറിയിച്ചു. ഗ്ലിട്ടര്‍ ബ്ലൂ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, ഡാസില്‍ യെല്ലോ മെറ്റാലിക്, ബ്ലാക്ക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നിവയില്‍ സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് ട്രിമ്മുകള്‍ ലഭ്യമാണ്.

MOST READ: നിസാന്‍ മാഗ്‌നൈറ്റ് ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷം

ആക്ടിവ 6G -യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ഹോണ്ട

ഇരുപതാം വാര്‍ഷിക പതിപ്പിനെ സംബന്ധിച്ചിടത്തോളം, മാറ്റ് മെറ്റാലിക് ബ്രൗണ്‍ മെറ്റാലിക് അല്ലെങ്കില്‍ പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക് നിറത്തില്‍ ഇത് ലഭ്യമാകും.

ആക്ടിവ 6G -യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ഹോണ്ട

ഫ്രണ്ട് ആപ്രോണ്‍ മുതല്‍ ടെയില്‍ ലാമ്പ് വരെ ഗോള്‍ഡ്, സില്‍വര്‍ വരകള്‍ പോലുള്ള അധിക കോസ്‌മെറ്റിക് ഘടകങ്ങളും ഈ പതിപ്പിന് ലഭിക്കുന്നു. കൂടാതെ, വശത്ത് എംബോസ്ഡ് ലോഗോയും ഗോള്‍ഡന്‍ ആക്ടിവ ബാഡ്ജും ഉണ്ട്.

MOST READ: ഥാറിന് വില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ മഹീന്ദ്ര

ആക്ടിവ 6G -യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ഹോണ്ട

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, ആക്ടിവ 6G വിപണിയില്‍ അവതരിപ്പിച്ചത്. ഹോണ്ട. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. മുന്‍തലമുറ ആക്ടിവ 5G വിപണിയില്‍ എത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ പതിപ്പിനെ കമ്പനി നിരത്തില്‍ എത്തിക്കുന്നത്.

ആക്ടിവ 6G -യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ഹോണ്ട

നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലുള്ള ആപ്രോണ്‍ എന്നിവ ആക്ടിവ 6G -യുടെ സവിശേഷതകളാണ്. ആക്ടിവ 125 ബിഎസ് VI പതിപ്പില്‍ കണ്ടിരുന്ന സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം പുതിയ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

ആക്ടിവ 6G -യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ഹോണ്ട

എഞ്ചിന്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് ബട്ടണ്‍, പകുതി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, മള്‍ട്ടി-ഫങ്ഷന്‍ കീ, വലിയ സീറ്റ്, 18 ലിറ്റര്‍ സ്റ്റോറേജ് സ്പെയ്സ്, വലിയ വീല്‍ബേസ് എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.

ആക്ടിവ 6G -യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ഹോണ്ട

110 സിസി ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 8,000 rpm -ല്‍ 7.6 bhp കരുത്ത് ഉത്പാദിപ്പിക്കും. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Honda Activa 6G Now Available In Eight Colour Options. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X