പുതിയ നിറങ്ങളിൽ ഒരുങ്ങി ഹോണ്ട ADV 150 അഡ്വഞ്ചർ സ്‌കൂട്ടർ

വിദേശ വിപണികളിലെ ജനപ്രിയ ലൈഫ് സ്റ്റൈൽ സ്കൂട്ടറായ ADV 150 മോഡലിന് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് ഹോണ്ട. ഒരുപക്ഷേ ഇതുവരെ വിൽപ്പനയ്‌ക്കെത്തിയ ഏറ്റവും മികച്ച സ്കൂട്ടറുകളിൽ ഒന്നാണിത്.

പുതിയ നിറങ്ങളിൽ ഒരുങ്ങി ഹോണ്ട ADV 150 അഡ്വഞ്ചർ സ്‌കൂട്ടർ

എൻട്രി ലെവൽ മാക്‌സി-സ്കൂട്ടറായ ഹോണ്ട ADV 150 എബിഎസ് വേരിയന്റിൽ വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ രണ്ട് പെയിന്റ് സ്കീമുകളാണ് പരിചയപ്പെടുത്തുന്നത്. ഈ പുതിയ ബോഡി കളറുകൾ‌ക്ക് പുറമേ ഗോൾഡൻ അലോയ് വീലുകളും സ്കൂട്ടറിന് ലഭിക്കുന്നു. അത് സ്കൂട്ടറിനെ കൂടുതൽ‌ പ്രീമിയം അപ്പീലാണ് സമ്മാനിക്കുന്നത്.

പുതിയ നിറങ്ങളിൽ ഒരുങ്ങി ഹോണ്ട ADV 150 അഡ്വഞ്ചർ സ്‌കൂട്ടർ

വാസ്തവത്തിൽ പുതിയ കൂട്ടിച്ചേർക്കലുകൾ ഒരു വലിയ ഡിസ്‌പ്ലേസ്‌മെന്റ് സെഗ്‌മെന്റ് സ്കൂട്ടറിന്റെ ഭാവമാണ് ഹോണ്ട ADV 150-ക്ക് സമ്മാനിക്കുന്നത്. ശരിക്കും അഡ്വഞ്ചർ സ്‌കൂട്ടർ വിശേഷണമാണ് ഇതിനുള്ളത്.

MOST READ: 2021 മോഡൽ Z900 പുറത്തിറക്കി കവസാക്കി; കൂട്ടിന് പുതിയ മൂന്ന് കളർ ഓപ്ഷനുകളും

പുതിയ നിറങ്ങളിൽ ഒരുങ്ങി ഹോണ്ട ADV 150 അഡ്വഞ്ചർ സ്‌കൂട്ടർ

ഹോണ്ട പവർസ്‌പോർട്‌സ് വിഭാഗത്തിന്റെ കീഴിൽ എത്തുന്ന ADV150-യെ അഡ്വഞ്ചർ സ്‌കൂട്ടർ എന്ന് വിളിക്കുന്നത് കുറച്ച് കടന്നകൈയ്യാണെങ്കിലു ഉയർന്ന വിലയെ ന്യായീകരിക്കുന്നതിന് സ്‌കൂട്ടറിന് ആകർഷകമായ ചില സവിശേഷതകളും ജാപ്പനീസ് ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ നിറങ്ങളിൽ ഒരുങ്ങി ഹോണ്ട ADV 150 അഡ്വഞ്ചർ സ്‌കൂട്ടർ

2019 മധ്യത്തോടെ ഇന്തോനേഷ്യയിലാണ് പുതുതലമുറ ADV150 ആദ്യമായി വിൽപ്പനക്ക് എത്തുന്നത്. സ്റ്റൈലിംഗിന്റെ കാര്യത്തിൽ പതിവ് കാഴ്ച്ചകളിൽ നിന്ന് വ്യക്തമായ പരിവർത്തനമാണ് ഹോണ്ട ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്.

MOST READ: പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

പുതിയ നിറങ്ങളിൽ ഒരുങ്ങി ഹോണ്ട ADV 150 അഡ്വഞ്ചർ സ്‌കൂട്ടർ

ഹോണ്ടയുടെ വലിയ X-ADV-യിൽ നിന്ന് ഇത് പ്രചോദനം ഉൾക്കൊണ്ടാണ് 150 സിസി ശേഷിയുള്ള ADV150 ഒരുങ്ങിയിരിക്കുന്നത്. 149 സിസി ലിക്വിഡ്-കൂൾഡ് എഫ്ഐ സിംഗിൾ സിലിണ്ടർ എഞ്ചിനാണ് അഡ്വഞ്ചർ സ്കൂട്ടറിന് കരുത്തേകുന്നത്. ഇത് പരമാവധി 14.3 bhp പവറിൽ 13.8 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പുതിയ നിറങ്ങളിൽ ഒരുങ്ങി ഹോണ്ട ADV 150 അഡ്വഞ്ചർ സ്‌കൂട്ടർ

വലിയ വീലുകൾ, മാക്സി-സ്കൂട്ടർ ഡിസൈൻ, വലിയ സീറ്റ് എന്നിവയുടെ സാന്നിധ്യം ADV 150 സ്കൂട്ടറിനെ തികച്ചും അഭിലഷണീയമാക്കുന്നു. യഥാക്രമം 14 ഇഞ്ച്, 13 ഇഞ്ച് അലോയ് വീലുകളാണ് ഹോണ്ട മുന്നിലും പിന്നിലുമായി വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ്

പുതിയ നിറങ്ങളിൽ ഒരുങ്ങി ഹോണ്ട ADV 150 അഡ്വഞ്ചർ സ്‌കൂട്ടർ

പ്രീമിയം ഷോവ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിൻവശത്തുള്ള ഗ്യാസ് ചാർജ്‌ഡ് ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. എന്നിരുന്നാലും ഇതിന് ഒരു ഫ്രണ്ട് ഡിസ്ക് ബ്രേക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. അതിനാൽ സിംഗിൾ ചാനൽ എബിഎസാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

പുതിയ നിറങ്ങളിൽ ഒരുങ്ങി ഹോണ്ട ADV 150 അഡ്വഞ്ചർ സ്‌കൂട്ടർ

നേരത്തെ മാറ്റ് ബ്ലാക്ക് മെറ്റാലിക് എന്ന ഒരു കളർ ഓപ്ഷനിൽ മാത്രമാണ് സ്കൂട്ടർ വിപണിയിൽ എത്തിയിരുന്നത്. എന്നാൽ ഒരു പുതിയ പരിഷ്ക്കരത്തോടെ ഹോണ്ട ADV150 കൂടുതൽ ആകർ,കമായ ഒരു ഓഫറായി എന്നുതന്നെ പറയാം.

Most Read Articles

Malayalam
English summary
Honda ADV 150 Gets New Colour Options. Read in Malayalam
Story first published: Thursday, September 24, 2020, 14:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X